ആദി ദി ടൈം ട്രാവലർ [ചാണക്യൻ]
📝 Ongoing
👁 126868 views ❤ 308 likes ⭐ 0.0 rating 💬 72 comments 📚 1 chapters 📅 2020-12-17
ആദി - ദി ടൈം ട്രാവലർ Aadhi The Time Traveller | Author : Chanakyan വർഷം 2073, കാറിൽ നിന്നും ഇറങ്ങിയ റിതികയും അവനിജയും കൊച്ചിയുടെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിഷൻ ലാബ്‌സിന്റെ പ്രവേശനകവാടത്തിലേക്ക് സൊറ പറഞ്ഞുകൊണ്ട് നടന്നടുത്തു. എൻട്രൻസ് ഗേറ്റിൽ ഉള്ള ഡോണ എന്ന റോബോട്ട് സുന്ദരി തന്റെ കണ്ണുകൾ കൊണ്ട് അവരെ സ്കാൻ ചെയ്തു.അവരുടെ തല മുതൽ പാദം വരെ ചുവന്ന രശ്മികൾ ഇരു തവണ വീതം പ്രയാണം ചെയ്തു. "ഗുഡ് മോർണിംഗ്. വെൽകം ടു വിഷൻ ലാബ്സ് " മധുരമായ ശബ്ദത്തിൽ കൈകൾ കൂപ്പി കൊണ്ടു റോബോട്ട് സുന്ദരി അവരെ വരവേറ്റു. റിതികയുടെയും അവനിജയുടെയും ബോഡി മൊത്തം സ്കാൻ ചെയ്ത ശേഷം റോബോ സുന്ദരി അവരെ ഉള്ളിലേക്ക് കടത്തി വിട്ടു. ലിഫ്റ്റിലേക്ക് കയറിയ അവർ മൂന്നാമത്തെ ഫ്ലോറിലേക്ക് ഉള്ള ബട്ടൺ അമർത്തി. നിമിഷങ്ങൾക്കുള്ളിൽ ലിഫ്റ്റ് മുകളിലേക്ക് ഉയർന്നു മൂന്നാമത്തെ ഫ്ലോറിലേക്ക് എത്തിച്ചേർന്നു. ലിഫ്റ്റിന്റെ വാതിൽ പാളികൾ തുറന്നതും അവർക്കുവേണ്ടി രണ്ടു യുവാക്കൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. "ഹായ് അസ്‌ലം, ഹായ് അങ്കിത്" അവനിജ കൈകൾ വീശിക്കൊണ്ട് അവർക്കു നേരെ നടന്നടുത്തു. ആദ്യം അസ്‌ലത്തെ കെട്ടിപ്പിടിച്ച ശേഷം അവനിജ അങ്കിതിനെ ഇറുകി കെട്ടിപിടിച്ചു. ഈ സമയം അവനിജയുടെ പുറകിൽ നിന്നു റിതിക അവരെ ഗൗരവത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. "എന്തേ വരാൻ ലേറ്റ് ആയെ ? " അസ്‌ലം കുണ്ഠിതപ്പെട്ടു. "സ്ഥിരം ക്ലീഷേ തന്നെ ഇവളുടെ
അടുത്ത പാർട്ട് വേഗം ഇറക്കണേ ?കട്ട വെയ്റ്റിംഗ്. അടിപൊളി കഥയാണ്