0%
Chapter 2

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]

Author : VaSco | Read All Parts | 👁 304 |

നോക്കിയതാ. അത് കൂട്ടുകാർ കണ്ടു ടീച്ചറോട് പറഞ്ഞു. ടീച്ചർ എന്നെ കൊണ്ട് ബോർഡിൽ വരപ്പിച്ചു.. അത്രയേ ഉള്ളൂ "

"എന്നാ ഞാനും നാളെ വരുമ്പോൾ ഒരു ബോർഡും കുറേ ചോക്കും വാങ്ങി വരാം. എന്താ? "

"ഇതാ! ഞാൻ പറയില്ല എന്ന് പറഞ്ഞത്. എനിക്കറിയാം എന്നെകൊണ്ട് വരപ്പിക്കും എന്ന് " അവൾ ചിണുങ്ങി. എഴുനേറ്റ് പോയി. പിന്നെ തിരിച്ചു വന്നിട്ട് ചോദിച്ചു.

" സാറിന് എന്തേലും കഴിക്കാൻ വേണോ? "

"എന്താ ഉള്ളത് ? "

"ഒന്നും ഉണ്ടാക്കിയിട്ടില്ല. സാറിനോട് ചോദിച്ചിട്ട്...."

"ഞാൻ പറഞ്ഞിട്ടില്ലേ... അടുക്കള മോളുടെ അധികാര പരിധിയിൽ ആണെന്ന്. മോൾക്ക് ഇഷ്ട്ടം ഉള്ളത് ഉണ്ടാക്കിക്കോ? "

"എന്നാൽ പത്തിരി ഉണ്ടാക്കി തരട്ടെ? "

"പത്തിരിയോ... പതിനൊന്നു തിരിയോ... എന്തായാലും ഉണ്ടാക്കിക്കോ? "

അവൾ ചിരിച്ചുകൊണ്ട് അടുക്കളയിൽ പോയി. ഒരു പാവം പെണ്ണ്. എന്തിനാണാവോ ഈ പെണ്ണോട് അവർ അങ്ങനെയൊക്കെ പെരുമാറിയത്. ഇത്തിരി സ്നേഹം കൊടുത്താൽ മതിയായിരുന്നല്ലോ?.. ഞാൻ വെറുതെ ചിന്തിച്ചു. ആ സമയം എനിക്ക് ഒരു ഫോൺ വന്നു . ഞാൻ അതുമായി ബാൽക്കണിയിൽ പോയി ഇരുന്നു. എത്ര സമയം അവിടെ ഇരുന്നു എന്നറിയില്ല. അവൾ ഒരു പ്ലെയ്റ്റിൽ രണ്ടു മൂന്നു പത്തിരിയും. അതിന്റെ കൂടെ കുറച്ചു ബീഫിന്റെ ഫ്രെയും ആയി വന്നു. എനിക്ക് തന്നു.

ഞാൻ പത്തിരി ഒരു കഷ്ണം മുറിച്ചു അതിൽ ബീഫും കൂട്ടി കഴിച്ചു.

"വൗ!!! എന്താ രുചി സൂപ്പർ"

ഞാൻ ഒരു കഷ്ണം കൂടെ മുറിച്ചു ബീഫും കൂട്ടി അവളുടെ നേരെ നീട്ടി. അവൾ ഓർക്കാതെ എന്നപോലെ വാ തുറന്നു. ഞാൻ അവൾക്ക് കൊടുക്കാതെ അത് കഴിച്ചു. പെട്ടന്ന് അവളുടെ മുഖം മങ്ങി.

"കൊച്ചു കുഞ്ഞു അച്ചോടാ!! വേണെങ്കിൽ എടുത്തു കഴിക്ക് " ഞാൻ പറഞ്ഞു.

അവൾ രണ്ടു കവിളും വീർപ്പിച്ചു വെച്ചു രണ്ടു കൈകൊണ്ട് പതിയെ കവിളിൽ കുത്തി. എന്നിട്ട് മുഖം കൊട്ടി തിരിച്ചു പോകാൻ നോക്കി.

"നിക്ക് പെണ്ണെ അവിടെ. നീ ഇപ്പോൾ എന്താ കാണിച്ചത്..?"

"അത് ഒന്നും ഇല്ല.. ഞാൻ വെറുതെ കാണിച്ചതാ."

"എന്നാ ഒന്ന് കൂടെ കാണിച്ചിട്ട് പോയാൽ മതി. "

"അയ്യോ !! സാർ ഞാൻ വെറുതെ. "

"കാണിക്കാൻ പറഞ്ഞാൽ കാണിക്കണം.. വേഗം കാണിക്ക്"

അവൾ വീണ്ടും അങ്ങനെ കാണിച്ചു. ഞാൻ ചിരിച്ചുകൊണ്ട് ഒരു കഷ്ണം പത്തിരിയും ബീഫും അവൾക്ക് നേരെ നീട്ടി. ഇത്തവണ അവൾ വായ കൊണ്ട് വന്നു പിന്നെ അവൾ തന്നെ വായ മാറ്റി.

ഞാൻ കൈ നീട്ടി പിടിച്ചു നിന്നെപ്പോലെ തന്നെ നിന്നു. അവൾ ചിരിച്ചു കൊണ്ട് എന്റെ കൈയിൽ പിടിച്ചു അവളുടെ വായിൽ വെച്ചു. എന്നിട്ട് ആ പത്തിരിയും ബീഫും കഴിച്ചു.

💬 Comments

View all comments