0%
Chapter 2

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 2 [ഏകൻ]

Author : VaSco | Read All Parts | 👁 163 |

കേൾക്ക് ആ പാവം ചെക്കൻ ഇല്ലേ! ചാർളി അവന്റെ അപ്പനും അമ്മയും ഒപ്പമ ഈ ആലീസിന്റെ കെട്ടിയവൻ വർഗ്ഗീസ് വിദേശത്തു വെച്ച് അപകടത്തിൽ പെട്ടു മരണപെട്ടത് . അന്ന് ആലീസും അവിടെ ആയിരുന്നു. ആലീസ് പിന്നെ എവിടെ നിന്നില്ല ആ രണ്ടു മക്കളെയും കൊണ്ട് ഇവിടെ നാട്ടിലേക്ക് വന്നു.
അവൾക്ക് ആലീസിന് അന്ന് ചെറിയ പ്രായമേ ഉള്ളൂ. അവരുടെ കുടുംബങ്ങൾ മുൻപേ പറഞ്ഞു വെച്ചതാ ചാർളിയും ആലീസിന്റെ മകളും തമ്മിലുള്ള കല്യാണം . അത്കൊണ്ട് ആലീസ് അവരെ വളർത്തി വിവാഹവും കഴിപ്പിച്ചു.
തന്റെ അപ്പനും അമ്മയും മരിച്ചു കിടക്കുന്ന മണ്ണിൽ ജീവിച്ചു അവിടെ തന്നെ തന്റെ ജീവനും തീരണം എന്ന് തീരുമാനിച്ച ചാർളി അവിടെ കഴിയുന്നത്. അതിനിടക്ക് ഇവിടെ വല്ലപ്പോഴും വന്നു പോകും എന്നേ ഉള്ളൂ.

പക്ഷേ ആലീസിന് അവിടെ കഴിയാൻ മനസ്സ് ഇല്ലായിരുന്നു അതാ ആലീസ് ഇവിടെ തനിച്ചു കഴിയുന്നത്. നീ ഇത് സമ്മതിച്ചാൽ അത് ഒരു സമാധാനവും ആശ്വാസവും ആകും."

"എന്റെ അച്ചോ! അതിന് ഇത് അവര് ആ ആലീസ് സമ്മതിക്കണ്ടേ? എനിക്ക് തോന്നുന്നില്ല."

"എടാ അവൾ സമ്മതിക്കും . അല്ല സമ്മതിച്ചു. നിനക്ക് മുൻപ് നടന്ന കാര്യം ഒന്നും ഓർമ്മയില്ലേ? അലീസിന്റെ മകളുടെ വിവാഹം . അന്ന് നീയല്ലേ...."

" മതി നിർത്ത് അച്ചോ നിർത്ത്"

"ആലീസ് വരുന്നുണ്ട്. ഇവിടെ നിന്റെ മുന്നിൽ വച്ച് ഇപ്പോൾ ആലീസോട് നേരിട്ട് ചോദിക്കാം .

അലീസ് അച്ഛന്റെ അടുത്ത് എത്തി പറഞ്ഞു

"ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ"

അച്ഛൻ പറഞ്ഞു.
"എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ"

"അലീസേ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നല്ലോ? നിനക്കതിന് സമ്മതമാണോ?"

"എന്ത് കാര്യമാണ് അച്ചോ?" ആലീസ് തിരിച്ചു ചോദിച്ചു.

"ദാ ഇവനെ ജോസഫിനെ കെട്ടുന്ന കാര്യം"

"അതിനുത്തരം ഞാൻ അന്നേരം പറഞ്ഞതാണല്ലോ അച്ചോ?"

" അത് ഇവനും കൂടി ഒന്ന് കേൾക്കണം അതിന് വേണ്ടിയാണ്. ഇപ്പോൾ ഇത് മനസ്സമ്മതം ചോദിക്കുന്നതാണെന്ന് കരുതിക്കോ. നിനക്ക് ഈ ജോസഫിനെ കിട്ടാൻ സമ്മതമാണോ?. "

"സമ്മതമാണച്ചോ ജോസഫിന് എന്നെ കെട്ടാൻ സമ്മതമാണെങ്കിൽ . ..... എനിക്കും സമ്മതമാണ്."

"അപ്പോൾ മനസ്സമ്മതം കഴിഞ്ഞു . അടുത്ത ഞായറാഴ്ച കുർബാന കഴിഞ്ഞ് മിന്നുകെട്ട്. ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കൊള്ളാം. ഇപ്പോൾ ആലീസ് ചെന്നാട്ടെ."

"ശരിയച്ചോ. "

അനീസ് പുറത്തേക്കും അച്ഛൻ പള്ളിക്ക് അകത്തേകും പോയി.

"അച്ചോ ഒരു നിമിഷം നിക്ക് അച്ചോ. അപ്പോൾ എന്റെ സമ്മതം വേണ്ടേ. "

"ഇനി നീ ഇതിന് വല്ല മുടക്കവും പറഞ്ഞാൽ ... ഈ കുപ്പായം അഴിച്ചുവെച്ചു . നിന്റെ കരണം ഞാൻ അടിച്ചു പൊട്ടിക്കും . കർത്താവാണ് സത്യം."

"അച്ചോ അടുത്ത ഞായറാഴ്ച എന്റെ പുതിയ കടയുടെ ഉദ്ഘാടനമാണ്.

💬 Comments

View all comments