അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 6 [ഏകൻ]
പാലത്തിനപ്പുറം താമസിക്കാറില്ല എന്നേ ഉള്ളൂ. വൈദ്യൻ വിളിച്ചാൽ അത്യാവശ്യം എന്തെങ്കിലും പണിക്ക് ഞങ്ങൾ പോകും. . എന്താ തയ്യാറാണോ?
"ഗ്രേസി ചേച്ചി ഇവൾ ചുമ്മാ ചോദിച്ചതാ. "
"അല്ല മോനേ!! അങ്ങനെ അല്ല ഇനി ഇത് വെറും അന്തവിശ്വാസം ആണെങ്കിൽ അതങ്ങ് മാറട്ടെ. അങ്ങനെ മാറിയാൽ പിന്നെ ഞങ്ങൾ മാത്രമല്ല ഈ നാട് മുഴുവനും നിങ്ങൾക്ക് അടിമകൾ ആകും .. ആരും മൂന്ന് ദിവസത്തിനപ്പുറം അവിടെ താമസിച്ചിട്ടില്ല അപ്പോഴേക്കും ഒന്നിക്കിൽ ഓടി രക്ഷപെടും. അല്ലേൽ മരിക്കും."
അന്ന് ഉറങ്ങാൻ കിടന്നിട്ടും ആൻസിക്ക് ഉറക്കം വന്നില്ല. ചിന്തകൾ അവളെ ശല്ല്യം ചെയ്തു. ജോപ്പനും ആൻസിയും കട്ടിലിൽ ആണ് കിടന്നത്..
"അപ്പാ ... അപ്പാ..."
"എന്താ മോളെ."?
"അപ്പനുറങ്ങിയോ?"
"ഇല്ല. മോളെ "
"അപ്പാ അവർ പറയുന്നത് സത്യം ആയിരിക്കുമോ?"
"അറിയില്ല. മോളെ. എന്റെ മോള് അതൊന്നും ആലോചിക്കേണ്ട.. നമുക്ക് നാളെ തിരിച്ചു പോകാം. അല്ലേ.! വേറെ എവിടെയെങ്കിലും പോകാം "
" ഇല്ല അപ്പാ . നമ്മൾ വേറെ എവിടെയും പോകുന്നില്ല. നമ്മൾ ഇവിടെതന്നെ താമസിക്കും. "
"മോളെ എന്തിനാ മോളെ . വെറുതെ."
"വെറുതെ അല്ല അപ്പാ. ഇത് ഇവരുടെ തെറ്റായ വിശ്വാസം ആയിരിക്കും. അല്ലെങ്കിൽ ഇവരെ ആരോ ചതിക്കുന്നതായിരിക്കും."
"അത് എന്തെങ്കിലും ആയിക്കോട്ടെ അതിൽ നമ്മൾ എന്തിനാ തല ഇടുന്നെ."
"അങ്ങനെ അല്ല അപ്പാ . അപ്പാ എനിക്ക് അപ്പനും അപ്പന് ഞാനും മാത്രമല്ലേ ഉള്ളൂ. നഷ്ട്ടപെടാനുള്ളവർ എല്ലാവരും നഷ്ട്ടമായില്ലേ. പിന്നെ ആർക്ക് വേണ്ടിയാണ് അപ്പാ നമ്മൾ ജീവിക്കുന്നത്.
അപ്പന് മരിക്കാൻ ഭയം ഉണ്ടോ? "
"ഇല്ല മോളെ. അപ്പന് പേടി ഒന്നും ഇല്ല .
"പക്ഷേ. അപ്പന്റെ മോള് സന്തോഷമായി ജീവിക്കുന്നത് കാണാൻ അപ്പന് ആഗ്രഹം ഉണ്ട്."
"എന്ത് സന്തോഷം ആണപ്പാ ..? എന്റെ അന്നമോള്. എന്റെ ചാർളി. എന്റെ അമ്മച്ചി. എന്റെ ചാച്ചൻ. എല്ലാവരും എന്നെ വിട്ട് പോയില്ലേ . ഇനി ഞാൻ ആർക്ക് വേണ്ടി ആണ് അപ്പാ സന്തോഷം ആയി ജീവിക്കേണ്ടത്.?"
എന്റെ അപ്പനെ ഒരുപാട് ഒരുപാട് വേദനിപ്പിച്ച ഞാൻ എന്ത് സന്തോഷം ആണ് അപ്പാ അർഹിക്കുന്നത്. "
"അപ്പാ ഞാൻ തീരുമാനിച്ചു. നമ്മൾ അവിടെപ്പോയി താമസിക്കും.. ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം. രണ്ടിലൊന്ന് എന്തായാലും ശരി . ഈ ആൻസി മുന്നോട്ട് തന്നെ.. അപ്പൻ ഉണ്ടാകില്ലേ എന്റെ കൂടെ.?"
"ഉണ്ടാകും എന്റെ മോളുടെ കൂടെ ഈ അപ്പൻ ഉണ്ടാകും.. മോള് പറയുന്നത് എന്തും അപ്പൻ കേൾക്കും പോരെ എന്റെ മോള് ഉറങ്ങ്..
"ലവ് യു അപ്പാ. ഉമ്മ."
ആൻസി ചരിഞ്ഞു കിടന്നു ജോപ്പന്റെ കവിളിൽ ഉമ്മവെച്ച് ജോപ്പനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി... എന്നാൽ ജോപ്പന് ഉറക്കം വന്നില്ല..
💬 Comments
View all comments