0%
Chapter 6

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 6 [ഏകൻ]

Author : VaSco | Read All Parts | 👁 183 |

എന്നെ വന്നു കാണുക. ബാക്കി അപ്പോൾ പറയാം... എല്ലാം ശരിയാകും പേടിക്കാതെ ഇരിക്കുക."

ജോപ്പനും ആൻസിയും അവർക്ക് താമസിക്കാൻ ഉള്ള വീട്ടിൽ പോയി . പോകുന്ന വഴിയിൽ പള്ളി കണ്ടു . ഒരു നിമിഷം നിന്ന് പ്രാർത്ഥിച്ചു.

അവർ വീട്ടിൽ എത്തി നല്ല ഒരു വീട് .

" ഇത് ആരുടെ വീടാ "
ആൻസി ചോദിച്ചു. ഇത് ആരുടെ വീടാ.

"ഇത് ഇവിടെ പള്ളി പണിയുന്ന സമയം . പണിയാൻ വന്നവരുടെ കൂട്ടത്തിൽ നല്ലൊരു സാർ ഉണ്ടായിരുന്നു. ആ സാറ് നിർമ്മിച്ചതാ. ഈ വീട് . പിന്നെ ആ പാലവും. അതും ഒരു സായിപ്പ് ആയിരുന്നു
ഇതൊക്കെ എന്റെ കുട്ടിക്കാലം മുതൽ കേട്ടറിഞ്ഞതാ."' ഗ്രേസി പറഞ്ഞു.

"ചേച്ചി ഇവിടെ താമസിച്ചിട്ടുണ്ടോ "? ആൻസി ചോദിച്ചു.

"ഇല്ല. ഞാൻ പാലത്തിനു ഇപ്പുറം വരുന്നത് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം.. അതും വൈദ്യരുടെ മരുന്ന് വാങ്ങിക്കൊണ്ടു മാത്രമേ ഞാൻ തിരിച്ചു പോകാറുള്ളു."
"

അറ്റാച്ചിട് ബർത്റൂം ഉള്ള വീട് . രണ്ട് മുറികൾ. ഒരു അടുക്കള, ചെറിയ സിറ്റിംഗ് റൂം, ചെറിയ വരാന്ത.

ആ വീട് വൈകുന്നേരം ആകുമ്പോഴേക്കും. വൃത്തി ആയി. ഗ്രേസി പോയി അത്യാവശ്യം പത്രങ്ങളും അരിയും മറ്റു സാധനങ്ങളും കൊണ്ട് വന്നു . എല്ലാത്തിനും ജോപ്പൻ പണം കൊടുത്തു
. അടുത്ത് തന്നെ ഒരു കിണർ ഉണ്ട് . അങ്ങനെ കുറച്ചു ദിവസം കഴിയാൻ ഉള്ള എല്ലാം ഒരുക്കി അവർ താമസം തുടങ്ങി.

അന്ന് രാത്രി

ജോപ്പനും ആൻസിയു കിടന്നു . അർദ്ധരാത്രി കഴിഞ്ഞപ്പോൾ.

"അപ്പാ തണുക്കുണ്ടോ അപ്പാ ?"

"ആ മോളെ ചെറിയ തണുപ്പ് ഉണ്ട്. "

"അപ്പാ എനിക്ക് എന്തൊക്കെയോ ആകുന്നപ്പാ? ഞാൻ മരിച്ചു പോകുമോ അപ്പാ?"

"മോളെ!! മോൾ എന്തൊക്കെയാ പറയുന്നേ?"

ആൻസി എഴുനേറ്റ് ബർത്റൂമിലേക്ക് ഓടി .

"എന്താ മോളെ എന്ത് പറ്റി ? ജോപ്പൻ പിറകെ ഓടി.

"ആൻസി ശർദ്ധികുന്നതാണ് കണ്ടത്.

ജോപ്പൻ പുറത്ത് തടവികൊടുത്തു..

"ഒന്നും ഇല്ല മോളെ. ഭക്ഷണം ശരീരത്തിൽ പിടിച്ചു കാണില്ല അതാ. ഒന്നും ഇല്ല മോള് പേടിക്കേണ്ട."

ആൻസി ശർദിച്ചുകൊണ്ടേയിരുന്നു. ഒടുക്കം തളർന്നു ജോപ്പന്റെ മേലെ ചാഞ്ഞു. ജോപ്പൻ മുഖം കഴുകിക്കൊടുത്തു. തിരിച്ചു റൂമിൽ വന്നു കിടന്നു. ആൻസി അപ്പോഴേക്കും നന്നായി ക്ഷീണിച്ചു..

കുറച്ചു കഴിഞ്ഞു ആൻസി വീണ്ടും എഴുന്നേറ്റു ഓടി. ഇത്തവണ ശർദ്ധിയോടൊപ്പം അവൾ മൂത്രമൊഴിച്ചു പോകുകയും തൂറിപോകുകയും ചെയ്തു. ആൻസി ക്ക് ബോധം ഉണ്ടെന്നല്ലാതെ മറ്റൊനിന്നും കഴിയുന്നുണ്ടായിരുന്നില്ല .. അവൾ ജോപ്പന്റെ മേലെ ചാഞ്ഞു കിടന്നു ശർദ്ധിച്ചത് മുഴുവനും അവളുടെ കഴുത്തിൽകൂടെ ഒഴുകി അവളുട മാറിലും വയറിലും ഒക്കെ ആയി.
അതിന്റെ കൂടെ മൂത്രമൊഴിച്ചതും. ജോപ്പൻ എന്ത്

💬 Comments

View all comments