അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 7 [ഏകൻ]
നോക്കി. അപ്പോഴാണ് താൻ എവിടെ ആണെന്ന് ബോധം വന്നത് . അവൾക്ക് നാണം വന്നു.
"എന്ത് ഭംഗിയാ എന്റെ മോളുടെ നാണം കാണാൻ "
അവൾ കുനിഞ്ഞു ഉണ്ണിയുടെ കവിളിൽ ഉമ്മ വെച്ചു.. എന്നിട്ട് നാണം കൊണ്ട് കണ്ണ് പൊത്തി ചിരിച്ചു..
"ഇവിടെ അല്ല ഇവിടെയാ ഉമ്മ വേണ്ടത്
" ചുണ്ട് തൊട്ട് കാണിച്ചുകൊണ്ട് ഉണ്ണി പറഞ്ഞു . "എന്നിട്ട് പോയി വാതിൽ തുറക്ക് ആരോ വിളിക്കുന്നുണ്ട്."
"അയ്യേ!!! വാ കഴുകിയില്ല "
"അത് സാരമില്ല "
എന്ന് പറഞ്ഞു മായയെ കെട്ടിപിടിച്ചു ചുണ്ടിൽ അമർത്തി ഉമ്മവെച്ചു. എന്നിട്ട് എഴുനേറ്റ് പോയി വാതിൽ തുറന്നു. അപ്പോഴും മായ തരിച്ചിരുന്നപോലെ ആയി അവൾ ഒന്നും മിണ്ടാൻ പറ്റിയില്ല..
വാതിൽ തുറന്ന്..
"മീര ആയിരുന്നൊ? "
"ശല്ല്യം ആയോ? "
""ഏയ്!!! ഇല്ല വന്നു വിളിച്ചത് നന്നായി എനിക്ക് ഓഫീസിൽ പോകണം. വാ അകത്തേക്ക് കേറി വാ "
അകത്തു കയറിയ ശേഷം.
"ചായ തരാൻ വന്നതാ.. രാവിലെ ചായ കുടിക്കുന്ന ശീലം ഉണ്ടോ എന്നറിയില്ലല്ലോ "?
"ചായ തരാൻ വന്നതോ? അതോ അനിയത്തി ജീവനോടെ ഉണ്ടോ എന്ന് നോക്കാൻ വന്നതോ?""
"അയ്യോ!!! ഏട്ടാ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടേ ഇല്ല. പിന്നെ അമ്മ പറഞ്ഞു ഏട്ടന് രാവിലെ എന്താ കഴിക്കാൻ വേണ്ടത് എന്ന് അറിയില്ലല്ലോ? അതുംകൂടെ ചോദിക്കാൻ ആണ് വന്നത്."
"ഞാൻ ചുമ്മാ പറഞ്ഞതാ... ദേ ഇത് കണ്ടോ ....?" മായയുടെ ഇരുത്തം കാണിച്ചു കൊണ്ട് ഇവൾ ഇപ്പോഴും ഉറക്കത്തിൽ ആണെന്ന് തോനുന്നു . കണ്ടില്ലേ ഇരിക്കുന്നെ. "
ചിരിച്ചു കൊണ്ട് മീര ...
"അത് വീട് മാറിയതിന്റെ ആയിരിക്കും. ഇവൾ ഇതുവരെ വീട് മാറി നിന്നിട്ടില്ല . എന്റെ കൂടെയോ അമ്മയുടെ കൂടെയോ ആണ് എപ്പോഴും കിടക്കാറ്. ഇത് രാവിലെ എഴുന്നേറ്റപ്പോൾ ഏട്ടനെ കണ്ടിട്ട് ആണെന്ന് തോനുന്നു.""
"ആണോ ???? മോളെ ചേച്ചി പറയുന്നപോലെ ആണോ "
മായ ചിരിച്ചു പക്ഷെ ഒന്നും പറഞ്ഞില്ല..
"അതിരിക്കട്ടെ.... വീട് മാറിയിട്ട് മീരക്ക് ഉറക്കം കിട്ടിയോ?"
"കിട്ടി . കുറേ നാളുകൾക്ക് ശേഷം. നന്നായി ഉറങ്ങി.. "
"അത് മതി.... മോള് എഴുന്നേറ്റോ?
"ഉവ്വ്. എഴുനേറ്റു. ഹാളിൽ കിടന്ന് കളിക്കുന്നുണ്ട് ".
"പുതിയ ഫോൺ നോക്കിയോ .. എങ്ങനെ ഉണ്ട്?"
"എനിക്ക് എന്തിനാ ഏട്ടാ ഫോൺ. ആരെ വിളിക്കാൻ ആണ് ."
"ഇവളെ . ഇവളെ വിളിക്കാൻ .. എന്തെങ്കിലും ആവശ്യം വന്നാൽ ഇവൾക്ക് മെസ്സേജ് അയച്ചാൽ മതി.. ഇവൾ തിരിച്ചു വിളിച്ചോളും. അതിൽ ഇവളുടെ നമ്പർ മാത്രമേ കാണുള്ളു."
"ഏട്ടൻ എന്താ വേണ്ടത് എന്ന് പറഞ്ഞില്ല?"
"എന്ത്?"
"രാവിലെ ചായയ്ക്ക് "?
"അതൊക്കെ നിങ്ങളുടെ ഇഷ്ട്ടം.
💬 Comments
View all comments