അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 7 [ഏകൻ]
മീരയെ നോക്കികൊണ്ട് അമ്മിണിയോട് പറഞ്ഞു.
"അമ്മിണി ഇവിടെ ഞാൻ ഉള്ളപ്പോൾ എന്ത് കഴിക്കുമ്പോഴും ഒരുമിച്ചു. ഒറ്റയ്ക്ക് ഒറ്റയ്ക്ക് എന്ന പരിപാടി ഇവിടെ ഇല്ല. മനസ്സിലായോ? എനിക്ക് അതാ ഇഷ്ട്ടം.. എന്റെ ഇഷ്ട്ടം ഇവിടെ നടക്കണം."
പറഞ്ഞു തീരുബോഴേക്കും രണ്ട് പേരും ഇരുന്നു. ഉണ്ണി ചിരിച്ചു.. എന്നിട്ട് ചോദിച്ചു.
"നിങ്ങൾ വീട്ടിൽ ആയപ്പോൾ അങ്ങനെ ആയിരുന്നോ ആദ്യം അമ്മിണി പിന്നെ മീര പിന്നെ മായ. അതോ ആദ്യം മായ പിന്നെ മീര പിന്നെ അമ്മിണിയോ?"
"അങ്ങനെ ഒന്നും ഇല്ല. എല്ലാവരും ഒരുമിച്ചു.. " അമ്മിണി പറഞ്ഞു..
"അങ്ങനെ!!!! അങ്ങനെ വേണം കേട്ടോ.?" ആ പിന്നെ ഒരു കാര്യം. കുറച്ചു കഴിഞ്ഞു ഗോപിയേട്ടൻ വരും . ഗോപിയേട്ടന് ചായയോ കാപ്പിയോ എന്താ വേണ്ടത് എന്ന് വെച്ചാൽ കൊടുക്കണം.. ഉച്ചക്കും. "
.
""ശരി!!! ഇന്ന് എന്താ ഉള്ളത്.. പുട്ടുപൊടി കണ്ടത് കൊണ്ട് പുട്ടുണ്ടാക്കി.. അപ്പപ്പൊടി കണ്ടത് കൊണ്ട് അപ്പവും . പിന്നെ മുട്ടയും പഴവും പുഴുങ്ങിയത്. കടലക്കറി. എന്താ വേണ്ടത് എന്ന് അറിയാത്തതുകൊണ്ട്?"" അമ്മിണി പറഞ്ഞു..
"എന്റെ അമ്മിണി.. അറിയാതെ ഇങ്ങനെ അപ്പൊ അറിഞ്ഞല്ലോ. ? എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഇതുപോലെയൊക്കെ മതി " അമ്മിണി തരുന്നത് എന്താണേലും ഞാൻ കഴിക്കും. നല്ലതേ അമ്മിണി തരൂ എന്നെനിക്കറിയാം." ഉണ്ണി പറഞ്ഞു.
മൂന്ന് പേരും പരസ്പരം നോക്കി. എന്തോ വിശ്വസിക്കാൻ കഴിയാത്തത് പോലെ.
"എന്താ ഇങ്ങനെ നോക്കിയിരിക്കുന്നത്.? വേഗം കഴിക്കൂ... "
ഉണ്ണി നല്ലപോലെ ആസ്വദിച്ചു കഴിച്ചു ...
"അമ്മിണീ ... ഫുഡ് സൂപ്പർ. എല്ലാം നല്ല രുചിയുണ്ട്... ഇത്രയും നല്ല ഫുഡ് ഉണ്ടാക്കി തന്നതിന് എന്താ വേണ്ടത്. അമ്മിണി പറഞ്ഞോ.? "
"അയ്യോ!!! എനിക്ക് ഒന്നും വേണ്ട. ഇത് തന്നെ ധരാളം ആണ്. ഞങ്ങളോട് കാണിക്കുന്ന സ്നേഹം എന്നും ഉണ്ടാകണേ എന്നാ എന്റെ പ്രാർത്ഥന. "
"എന്നാൽ ഇപ്പോൾ നമ്മുക്ക് അമ്മിണിക്ക് ചെറിയ ഒരു സമ്മാനം കൊടുത്താലോ? സമ്മാനം അല്ല പരിഷ്കരണം. അമ്മിണി എന്നുള്ള പേര് ഇനി ഇല്ല. പകരം അമ്മു . അമ്മൂസ്. എന്താ?
" നല്ല പേരാ ഏട്ടാ !!. പണ്ട് ഞങ്ങൾ ഇടയ്ക്ക് വിളിക്കാറുണ്ട് . അമ്മയെ കളിയാക്കി വിളിക്കുന്നത് എന്നാ അമ്മ പറയാറ്. "
"ആണോ? ആണോ അമ്മൂസേ? എന്നാ ഞങ്ങൾ എല്ലാവരും ഇനി അമ്മിണിയെ അമ്മൂസേ എന്നേ വിളിക്കൂ."
"പറ! അമ്മൂസിന് ഇഷ്ട്ടം ആണോ അങ്ങനെ വിളിക്കുന്നത്? അങ്ങനെ വിളിച്ചോട്ടെ "?
അമ്മിണിക്ക് എന്തോ പോലെ ആയി വിളിച്ചോ എന്നോ വിളിക്കണ്ട എന്നോ പറയാൻ കഴിയാത്ത അവസ്ഥ...
" വിളിച്ചേ .. എല്ലാവരും അമ്മിണിയെ അമ്മൂസേ എന്ന് വിളിച്ചേ. അമ്മൂസ് ഒരു ഉത്തരം തരുന്നവരെ വിളിച്ചോണ്ടിരുന്നേ "
മൂന്നാളും
💬 Comments
View all comments