അജന്ത [MAUSAM KHAN MOORTHY]
📝 Ongoing
👁 57939 views ❤ 105 likes 💬 5 comments
അജന്ത
Ajantha | Author : Mausam Khan Moorthy
കൊച്ചിയുടെ ഹൃദയ ഭാഗത്ത് തുറക്കപ്പെട്ട വൻകിട സ്പോർട്സ് സ്റ്റോറിന്റെ ഉത്‌ഘാടനം നിർവഹിക്കാനെത്തിയത് കൗണ്ടി ക്രിക്കറ്റിലെ ഇതിഹാസ താരമായി അറിയപ്പെടുന്ന ജോൺ മെക്കൻസി ആണ്.കടയുടെ ഡയറക്ടർമാരിൽ ഒരാൾ അയാളുടെ ഒരു ബന്ധു വഴിയാണ് ജോണിനെ പരിപാടിക്കായി ഏർപ്പാട് ചെയ്തത്.
കൗണ്ടിയിൽ അറുനൂറിലധികം മത്സരങ്ങളും,ഇരുപതിനായിരത്തിലേറെ റൺസും ഒക്കെയായി റെക്കോർഡുകളുടെ തമ്പുരാനായി മിന്നിത്തിളങ്ങി നിൽക്കുന്ന ഒരാളായിരുന്നു ജോൺ.പതിനെട്ടാം വയസ്സിൽ അരങ്ങേറിയ അയാൾ കാൽനൂറ്റാണ്ടിനിപ്പുറവും കരുത്തുറ്റ കവർ ഡ്രൈവുകളും,ഹെലികോപ്റ്റർ ഷോട്ടുകളും,ലെഗ് സ്പിൻ ബൗളിങ്ങുമൊക്കെയായി നിറഞ്ഞു നിൽക്കുന്നു.ഫിറ്റ്നസിനോ ഫോമിനോ നാൽപത്തിമൂന്നാം വയസ്സിലും യാതൊരുവിധ മങ്ങലും ഏറ്റിട്ടില്ല എന്നതാണ് അയാളുടെ ഏറ്റവും വലിയ പ്രത്യേകത.
ഇംഗ്ലണ്ടുകാരനാണ് അയാൾ.ലിവർപൂളിലാണ് ജനിച്ചതും വളർന്നതും.കൗണ്ടിയിലെ മിന്നും പ്രകടനങ്ങൾ പക്ഷെ എന്തുകൊണ്ടോ ദേശീയ ടീമിലേക്കുള്ള വഴിതുറന്നില്ല.അതിലയാൾക്ക് നിരാശയൊന്നുമില്ല.പ്രതിഭക്കൊപ്പം,ഭാഗ്യവും കൂടി ഉണ്ടെങ്കിലേ മികച്ച അവസരങ്ങൾ സൃഷ്ടിക്കപ്പെടൂ എന്നയാൾക്ക് നന്നായറിയാമായിരുന്നു. കൗണ്ടിയിൽ അയാൾ പൂർണ തൃപ്തനായിരുന്നു.നിരവധി മത്സരങ്ങളിൽ കളത്തിലിറങ്ങാനുള്ള അവസരം.മികച്ച പ്രതിഫലം.ലോകം മുഴുവൻ ആരാധകർ.പ്രശസ്തി.ഇടക്കിടെ കൗണ്ടിയിലെത്തുന്ന ലോകോത്തര താരങ്ങളുമായുള്ള സൗഹൃദം.പല രാജ്യങ്ങളിലെയ
എന്തുവാടേ ഇത് ഒന്നുമേ പുരയിലയേ