അമൃതകിരണം 7 [Meenu]
ശ്രദ്ധ കേന്ദ്രീകരിച്ചു...
കുറച്ചു ദൂരം ചെന്നപ്പോൾ സൂര്യ ഉറങ്ങി...
ധന്യ: മോനെ... ഡാ... നീ പിന്നിൽ വരുന്നോ? ഇവിടെ കിടന്നുറങ്ങിക്കോ.
അവൻ എവിടെ കേൾക്കാൻ... നല്ല ഉറക്കം ആണ്.
കിരൺ: അവൻ കിടന്നുറങ്ങട്ടെ...
ധന്യ അവൻ്റെ സീറ്റ് പിന്നിലേക്ക് ചരിച്ചു. അവൻ അതിൽ കിടന്നു ഉറങ്ങി.
ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ അതിരപ്പിള്ളി എത്തി. കാർ പാർക്ക് ചെയ്തു പത്തു മിനിറ്റ് വെയിറ്റ് ചെയ്തു മനു വരാൻ. ആ സമയത്തു അമ്മു ഉം ധന്യ യും അവരുടെ പതിവ് പണി തുടങ്ങി, ചുമ്മാ ഒരു കാര്യവും ഇല്ലാതെ കുറെ കടകൾ കയറി നടക്കുക.
മനു എത്തിയപ്പോളേക്കും കിരൺ അവരെ വിളിച്ചു.
കിരൺ: നിങ്ങൾ എവിടെ?
ധന്യ: ഞങ്ങൾ അങ്ങോട്ട് വരുന്നു, നടക്കുകയാ.
അപ്പോളേക്കും നടന്നു വരുന്ന അവരെ കിരൺ കണ്ടു.
കിരൺ: ആ... ഓക്കേ... ഞാൻ കണ്ടു... വേഗം വാ, മനു ഒക്കെ എത്തി.
കിരൺ നോക്കുമ്പോൾ രണ്ടു പേരും ഓരോ റൌണ്ട് ഹാറ്റ് ഒക്കെ വാങ്ങി തലയിൽ വച്ചു വരുന്നുണ്ട്.
കിരൺ: ആഹാ... വാങ്ങൽ തുടങ്ങിയോ?
ധന്യ: എൻ്റെ പൊന്നു ചേട്ടാ നല്ല വെയിൽ ഉണ്ട്.
അമ്മു: ശരിക്കും ഡോ... അതാ വാങ്ങിയത്.
ധന്യ: ഡീ നീ ഇത് കെട്ടിത്തന്നെ...
കിരൺ: എന്താ ഇത്?
ധന്യ: ഇത് എനിക്ക് കാലിൽ കെട്ടാൻ.
കിരൺ നോക്കുമ്പോൾ, കാർ ൻ്റെ ഡോർ തുറന്നു തൻ്റെ ഇടതു കാൽ അതിലേക്ക് കയറ്റി വച്ചു നിന്ന ധന്യ യുടെ കാലിൽ, കണങ്കാൽ നു മേലെ കറുത്ത ചരട് കെട്ടികൊടുക്കുന്നു അമ്മു. അതിൽ രണ്ടു ചെറിയ കറുത്ത മുത്തുകൾ.
കെട്ടിക്കഴിഞ്ഞപ്പോൾ നല്ല ഭംഗിയുണ്ട്, ധന്യ യുടെ കാലിനു.
കിരൺ: എന്തൊക്കെയാണോ?
ധന്യ തൻ്റെ കാൽ അവൻ്റെ നേരെ നീട്ടി കാണിച്ചിട്ട്...
"നല്ല ഭംഗി ഇല്ലേ"
കിരൺ: ഓ... ഭംഗി ഉണ്ട്, ഭംഗി ഉണ്ട്.
മനു: നിങ്ങൾ വന്നിട്ട് കുറെ നേരം ആയോ?
കിരൺ: വന്നിട്ട്, രണ്ടു പേര് ഷോപ്പിംഗ് വരെ നടത്തി.
മനു: അത്ര സമയം ആയോ? ഞാൻ ഗൂഗിൾ മാപ് ഇട്ടു ആണ് വന്നത്.
കിരൺ: ഏയ്... ഒരു പതിനഞ്ചു മിനിറ്റ്. ഇവർക്ക് അത് മതിയല്ലോ കടകൾ നിരങ്ങാൻ.
ധന്യ: മനു... എങ്ങനെയുണ്ട്?
അവൾ അവനു നേരെയും അവളുടെ ഇടതു കാൽ നീട്ടി കാണിച്ചു.
മനു: ഇത് ഇപ്പോൾ വാങ്ങിയതാ?
ധന്യ: യെസ്...
മനു: കൊള്ളാം.
അപ്പോഴേക്കും ജിമ്മിയും അനു ഉം പിന്നാലെ നടന്നു വന്നു.
കിരൺ: നമുക്ക് നടക്കാം.
ജിമ്മി: നല്ല വെയിൽ ഉണ്ടാവും അവിടെ. തിരക്കും.
അമ്മു: വാ നമുക്ക് നടക്കാം.
അനു: അല്ല നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി ഈ ഹാറ്റ്?
അമ്മു: ഞങ്ങൾ ഇപ്പോൾ വാങ്ങിയത്.
അനു: എനിക്കും വേണം.
ധന്യ: അങ്ങോട്ട് നടക്കുമ്പോൾ വാങ്ങാം.
എല്ലാവരും കൂടി നടന്നു. വെയിൽ ൻ്റെ കാഠിന്യത്തിൽ അവർ മുകളിലേക്ക് പോയില്ല. വെള്ളച്ചാട്ടത്തിൻ്റെ താഴേക്ക് പോയി.
പെണ്ണുങ്ങൾ മൂന്നും കൂടി ഓരോരോ പാറയിൽ കയറി ഫോട്ടോ എടുപ്പ്
💬 Comments
View all comments