അരളി പൂവ് [ആദി 007]
📝 Ongoing
👁 397347 views ❤ 368 likes ⭐ 0.0 rating 💬 47 comments 📚 1 chapters 📅 2020-05-12
അരളി പൂവ് 1 Arali Poovu Part 1 | Author : Aadhi [പ്രിയ വായനക്കാരെ, ഇത് ഞാൻ ഇവിടെ എഴുതുന്ന ആദ്യത്തെ കഥയാണ്. തെറ്റുകുറ്റങ്ങൾ ചൂണ്ടി കാട്ടുക. നന്ദി. ] അങ്ങ് ദൂരെ പകലിനെ ഉറക്കി കിടത്തി സൂര്യൻ മറഞ്ഞു തുടങ്ങി. നേരം സന്ധ്യയായി. പതിവ് പോലെ തന്നെ വിളക്ക് കത്തിച്ചു അർച്ചന പ്രാർത്ഥനയിൽ മുഴുങ്ങി.ഹാളിൽ ടീവിയുടെ ശബ്‌ദം ഉച്ചത്തിൽ തന്നെ മുഴുങ്ങി കേൾക്കുന്നു. "ഡാ ചെറുക്കാ ടീവി ഒന്ന് ഓഫ് ചെയ്യടാ. എത്ര പറഞ്ഞാലും അവന്റെ തലയിൽ കേറില്ല വിളക്ക് കത്തിക്കുന്ന നേരത്താ അവന്റെ ഒരു ടീവി കാണൽ " ദേഷ്യത്തോടെ അർച്ചന പറഞ്ഞു. "അമ്മേ പ്ലീസ് ജോൺ സീനയുടെ മാച്ചാണ് " "നിന്റെ ഒരു ജോൺ സീനയും അണ്ടർടേക്കറും ഞാൻ അങ്ങോട്ട് വന്നാല്ലുണ്ടല്ലോ.........? മര്യാദക്ക് ടീവി ഓഫാക്കിട്ടു വാടാ ഇവിടെ " "ഷോ... ഈ അമ്മ. " നിരാശയിൽ ടീവി മ്യൂട്ട് ചെയ്തു കിച്ചു അർച്ചനയുടെ അടുത്തേക്ക് പോയി. ഹാളിനോട് ചേർന്നു ഒരു ചെറിയ മുറിയായിരുന്നു പൂജ മുറിയായി ഉപയോഗിച്ചിരുന്നത്. ഒരു ബെഡ്‌റൂമും അതിനോട് ചേർന്നു ഒരു അറ്റാച്ഡ് ബാത്രൂം പിന്നെ ഒരു കുഞ്ഞു അടുക്കള. ഇതാരുന്നു അർച്ചനയുടെയും കിച്ചുവിന്റെയും കൊട്ടാരം. പ്രാർത്ഥനക്കു ശേഷം അർച്ചന കുറച്ച് ഭസ്മം എടുത്തു കിച്ചുവിന്റെ നെറുകയിൽ വരച്ചു. ഉടനെ തന്നെ അവൻ ടീവി കാണാൻ വേണ്ടി ഓടി. ബാക്കി വന്ന ഭസ്മം തന്റെ നെറ്റിയിൽ ചാർത്തി അവൾ കണ്ണടച്ച് ഒന്ന് പ്രാത്ഥിച്ചു. എന്നെത്തുയും പോലെ തന്നെ മിഴികൾ ഒന്ന് നിറഞ
ithinte 5th part onnu kittuvoooo