അടിമയുടെ ഉടമ 5 [കിച്ചു✍️]
📝 Ongoing
👁 481178 views ❤ 627 likes ⭐ 0.0 rating 💬 113 comments 📚 1 chapters 📅 2019-02-08
അടിമയുടെ ഉടമ 5 Adimayude Udama Part 5 Author [കിച്ചു✍️] Previous Parts click here ചിരുത ശരിക്കും നടക്കുക ആയിരുന്നില്ല, അവൾ വഴിയിലെ കല്ലും മുള്ളും വക വെക്കാതെ അക്ഷരാർത്ഥത്തിൽ ഓടുക തന്നെ ആയിരുന്നു. കുടിയിലേക്കുള്ള നല്ല വഴി അവൾ കയറി ഇറങ്ങിക്കൊണ്ടിരിക്കുന്ന ആ ചെറിയ കുന്നിൻ ചുറ്റിയാണ് പോകുന്നത്, എന്നാൽ അത് കുറച്ചു കൂടെ നീണ്ടതാണ്. നല്ല വഴിയേ പോകാൻ നിൽക്കാതെ ഈ കുന്നു കയറി ഓടുന്നത്, ശേഖരൻ അധികാരി എത്തുന്നതിനു മുൻപേ കുടിയിലെത്തി അവിടെനിന്നും തേതിയേ എങ്ങോട്ടെങ്കിലും പെട്ടന്ന് മാറ്റാനായാണ്… ഉപദ്രവിച്ചാൽ അവൾ അത് താങ്ങിയെന്നു വരില്ല. തേതിയുടെ കവിളിലെ അടിയേറ്റ് തിണിർത്ത പാടുകൾ അവൾ ഓർത്തു. കാണാമറയത്തു ഇനിയും എന്ത് മുറിവുകൾ ഉണ്ടാകും..? ഇനിയൊരിക്കൽ കൂടി ആ കാമഭ്രാന്തൻ തന്റെ മകളെ… അതോർമ്മയിൽ തികട്ടിയപ്പോൾ, ചിരുത വീണ്ടും വേഗത്തിലോടി. നേരം നന്നേ വെളുത്തു കഴിഞ്ഞു, തേതി ഇതിനു മുൻപ് ഒരിക്കലും ഇത്ര നേരം ഇങ്ങനെ ബോധം കെട്ടുറങ്ങിയിട്ടില്ല. എന്തായാലും ശരീരത്തിന്റെ വേദന നന്നായി കുറഞ്ഞു ഉറങ്ങി എണീറ്റപ്പോൾ, മനസും അല്പം ശാന്തമായ പോലെ… ചക്കര കാപ്പി ഊതിയൂതി കുടിച്ചപ്പോൾ അവൾ ഓർത്തു ആരായിരിക്കും ആ മനുഷ്യൻ..? ഇതിനു മുൻപ് ഇത്രയും ആകർഷിച്ച ഒരു മനുഷ്യനെ കണ്ടിട്ടില്ല. ദേവന്റെ രൂപവും അസുരന്റെ പ്രവർത്തിയും… എന്തൊരു കരുത്താണ്, കവിളിൽ വീണ കൈയുടെ പാട് ഇപ്പോളും മാഞ്ഞിട്ടില്ല. പുഴയിൽ മുങ്ങി നിവർന്നപ്പോൾ ആണ് തേ
Dear kichu I had decided to not miss any of your story after reading your grandha rakshas but this one did not intrigue me to continue after page 1 or 2 of the part 1 of this series. Since I couldn’t control my temptation to read your style of story telling I just ran my eyes in the 2nd part and realised my mistake of overviewing this story . Kichu ..as you have conquered many hearts in this site with your realistic fantasy I am too one among them .. Since I don’t get enough time to visit this site I couldn’t post my comments immediately after reading the parts .. It’s really really superb .. continue strongly this and also try serious stories with social relevance .. all the very best .