? ബീവി ? [räbi]
📝 Ongoing
👁 260359 views ❤ 494 likes ⭐ 0.0 rating 💬 18 comments 📚 1 chapters 📅 2019-09-26
? ബീവി ? Beevi | Author : Rabi സുമയ്യ വീടിന്റെ ഇടതുവശത്തെ മുറ്റത്തെ കരിയിലകളടിച്ചു കളയുന്ന ശബ്ദം കേൾക്കാം .. സിയാദ് അടുക്കളയിലെ മൺകൂജയിൽ നിന്നുമൊരു ഗ്ലാസ് വെള്ളം കുടിച്ചു. ഹാളിലേക്ക് പോയപ്പോൾ അയലത്തെ ഹംസാക്കയുടെ ഭാര്യയുമായി ആയിരിക്കണം സുമയ്യ സംസാരിക്കുന്നുണ്ട് . മുറ്റത്തേക്ക് പോകേണ്ടിവരാതെ ടീ പോയില്‍ പത്രം കണ്ട് കസേരയിരുന്നു . പേരയിലൂടെ കയറിപ്പോയിരുന്ന പാഷൻ ഫ്രൂട്ട് വള്ളികൾ വലിയുന്ന ശബ്ദം കേട്ടു. സുമയ്യ അവർക്ക് പറിച്ചു കൊടുക്കുന്നതാണ് .. സിയാദിനോട് ചോദിക്കാൻ മടിയുള്ളത് കൊണ്ടാകാം ഇതുവരെ അവനോട് ചോദിച്ചിട്ടില്ല . പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ നിന്നും അവളുടെ കാൽപ്പെരുമാറ്റം അടുത്തടുത്ത് വരുന്നത് കേട്ടവന്‍ അടുക്കള വാതിൽപ്പടിയിലേയ്ക്ക് നോക്കി. അവന്റെ കണ്ണാദ്യമെത്തിയത് അവളുടെ കാലുകളിലേക്കാണ് .. മൈലാഞ്ചിയിൽ വരച്ച വലിയ വൃത്തത്തിനു ചുറ്റുമുള്ള ചെറിയ വൃത്തങ്ങൾ ആ കാലുകളുടെ ഭംഗി ഇരട്ടിപ്പിച്ചിരുന്നു . പാദസരത്തിന്റെ കുറച്ചു ഭാഗമേ കാണാൻ പറ്റുന്നുള്ളൂ . പച്ചയിൽ സിൽക്കിന്റെ പൂക്കളുള്ള ചുരിദാറിന്റെ പച്ച പ്ലയിൻ പാന്റാൽ പാദസരം മറഞ്ഞിരിക്കുകയാണ് . അവൾ നടക്കുമ്പോൾ കാൽപ്പാദങ്ങളിലെ നനവ് ചാന്തിട്ട തറയിൽ പതിയുന്നുണ്ട് . ചുവന്ന തൊപ്പിയിട്ട വിരലുകൾ അവന്റെ കണ്ണുകളിൽ പ്രതിഫലിച്ചു കൊതിപ്പിച്ചു . അവൾ ചായയവനുനേരെ നീട്ടി . മുഖത്തേക്ക് നോക്കിയപ്പോൾ നനവുള്ള കൺപീലികൾ പകുതിയടച്ചവൾ
പ്രിയ സുഹൃത്തിന്... സൈറ്റിൽ വരവ് തീരെ ഇല്ല.. എങ്കിലും മുൻകൂർ പറഞ്ഞതിനാൽ വരാതിരിക്കാൻ പറ്റിയില്ല... ഒരു കഥയെക്കുറിച്ച് അഭിപ്രായം പറയാം.. അതെളുപ്പമാണ്.. അത് വെറുമൊരു കഥയാണെന്നതിനാൽ തന്നെ... പക്ഷെ അനുഭവങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയെന്നത് അസാധ്യം.. അനുഭവങ്ങൾ യാഥാർഥ്യങ്ങളാണ്.. കഥയിലെന്നപോലെ ത്രസിപ്പിക്കുന്ന വാചകങ്ങളോ, രക്തം ചൂടുപിടിപ്പിക്കുന്ന സിറ്റുവേഷനുകളോ യഥാർത്ഥ അനുഭവങ്ങളിൽ കാണാൻ പ്രയാസം... പക്ഷെ അതിൽ കാര്യമില്ലല്ലോ... അനുഭവം അനുഭവിച്ചുതന്നെ തീർക്കേണ്ടതാണ്... കഥ, വായിച്ചു തള്ളേണ്ടതും... കഥയെന്നതിനേക്കാൾ, ഇതൊരനുഭവമാണ്... ഒരാളുടെ അനുഭവങ്ങളാണ്, പലപ്പോഴും ചുറ്റുമുള്ളവരുടെ പരദൂഷണങ്ങളായി മാറുന്നതും...... അതിനാൽ തന്നെ, അയലത്തെ വീട്ടിലെ അസ്വാരസ്വങ്ങൾക്ക് കാതോർക്കുന്ന അക്ഷമയോടെ, അന്യന്റെ അനുഭവങ്ങളെക്കുറിച്ച് പരദൂഷണം പറഞ്ഞ് അമർത്തിച്ചിരിക്കാനുള്ള വെമ്പലോടെ... കാലം, കാത്തിരിക്കുന്നു... ഇരുട്ടിന്റെ മറവിൽ, കഥകളുടെ നേർ രേഖയിൽനിന്നകന്ന്... പൊട്ടിച്ചിതറിയ അനുഭവങ്ങളെ പകർത്തിയെഴുതുന്ന റാബിയുടെ അടുത്ത ഭാഗത്തിനായി... കാലം