(ഒരു കുഞ്ഞാഭിപ്രായം കൂടി… സാധാരണ വിവർത്തകരെപ്പോലെ വേർഡ് ബൈ വേർഡ് മാറ്റാതെ ആ ആശയത്തെ സ്വന്തം വരികളിലേക്ക് മാറ്റിയാൽ ഞങ്ങൾ വായനക്കാർക്ക് കൂടുതൽ ആസ്വാദ്യകരമായിരിക്കും..) ഉം. അങ്ങനെയുള്ള വിവർത്തന ങ്ങളാണ് ആസ്വാദ്യകരമായി തോന്നിയിട്ടുള്ളത് ? ത്രില്ലിംഗ്.?
ആശയത്തെ മാത്രമല്ല ആ വരിയുടെ ഭംഗി നമ്മുടെ ഭാഷയുടെ ഭംഗിയിലും എഴുതുകയാണെങ്കിൽ ഭേഷ്..? ( അഭിപ്രായം മാത്രം )
തീർച്ചയായും, ആ വഴിക്ക് ആണ് ശ്രമം.
പ്രിയ ഇരുട്ട്.... ആദ്യമായി വളരെ മൂല്യമുള്ള ഒരഭിപ്രായം പറഞ്ഞതിന് വളരെ നന്ദി. അഭിപ്രായപ്പെട്ടത് പോലെ എഴുതാനാണ് [വിവർത്തനം ചെയ്യാനാണ്] ഇഷ്ടം. പദാനുപദ വിവർത്തനത്തിൽ വല്ലാത്തഒരാസ്വാരസ്യമുണ്ട്. അത് തീർച്ചയാണ്. ആ ശ്രമം എന്റെ ഭാഗത്ത് നിന്നുണ്ടാവും. നന്ദി.
ജോയും കൂടി വന്ന സ്ഥിതിക്ക് എഴുത്തിൽ സ്റ്റാൻഡേഡ് കുട്ടിയെ പറ്റൂ. ഒരു കഥ പോലെ വായിച്ചു അഭിപ്രായം. ഡാ വിഞ്ചികോഡ് ഭാഷാപരമായി അത്ര മികച്ച ഒരു പുസ്തകമായി ആരും വിലയിരുത്തിയിട്ടില്ല. അതിന്റെ പ്രമേയത്തിലെ ഡാർക്ക് റൂം ക്വളിറ്റിയാണ് വായനക്കാരെ വിഭ്രമിപ്പിക്കുന്നത്. പിന്നെ ഇനി മറ്റൊരു മികച്ച സസ്പെൻസ് ഉണ്ടാവില്ല എന്ന തോന്നലും. വേഡ് ബൈ വേഡ് അല്ലാത്ത രീതിയിൽ വിവർത്തനം ചെയ്യാനാണ് ശ്രമം. വാക്കുകൾ നല്ല ഊർജ്ജം നൽകുന്നു. മടുക്കാതെ ലാപ്പിനു മുമ്പിലിരിക്കാൻ ഒരു കാരണം കൂടി നന്ദി
ഞാൻ വന്നതിനെന്തിനാ സ്റ്റാൻഡേർഡ് കൂട്ടുന്നെ... കുറച്ചാലല്ലേ എനിക്ക് ക്ലിക്കൂ... എന്റെ പൊന്നു മാഡം... ഞാൻ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാറില്ല... ക്ലാസ്സ്‌ആണെങ്കിൽ ആ വഴി തിരിഞ്ഞുപോലും നോക്കില്ല. (ലിറ്ററേചർ സ്റ്റുഡന്റ് ആയതിൽ പിന്നെ ഇംഗ്ളീഷ്‌എന്നു കേട്ടാലേ മുട്ടിടിക്കും)
Oho...ohoho...
ഒരു കഥ കുപ്രസിദ്ധികൊണ്ട് സുപ്രസിദ്ധമാവുക.... അങ്ങനെയൊരു വിശേഷണം അവകാശപ്പെടാൻ അർഹതയുള്ള ഏക പുസ്തകം... ഒറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം ഡാവിഞ്ചികോഡിനെ...!!! ജീവിതത്തിൽ ആദ്യമായി പുറംകവർ തുറന്നുനോക്കിയ പുസ്തകം: അതായിരുന്നു ഇത്. അന്ന് ദേവാലയത്തിൽ അറിയിപ്പുണ്ടായിരുന്നു ഒരിക്കലും വായിക്കരുതെന്ന്...!!!ചെറുപ്പത്തിൽ വല്ലാതെ ഭക്തി കൊടുമ്പിരി കൊണ്ടിരുന്നതിനാൽ... അതുകൊണ്ട് മാത്രം ഉപേക്ഷിച്ചുപോയ ഒന്നാണിത്.ഇന്നായിരുന്നെങ്കിൽ കേട്ടപാടെ അത് വായിക്കാൻ വേണ്ടി ഓടിയേനെ. എന്തായാലും അന്ന് ഇതിനു പകരം കയ്യിൽ വന്ന 'പിയാനോ ടീച്ചർ' ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നത് വേറെകാര്യം. എന്തായാലും അതിൽപ്പിന്നെ ഈ കൃതി വായിക്കാൻ ശ്രമിച്ചിട്ടില്ല. ഓർത്തിട്ടില്ല എന്നതാണ് ശെരി. എന്തായാലും സ്മിതാ മാഡത്തിന്റെ ഈ പരിഭാഷ മുടങ്ങാതെ വായിക്കാൻ പരമാവധി ശ്രമിക്കും... എന്താണിത്ര രഹസ്യമെന്നറിയാമല്ലോ.!!! (ഒരു കുഞ്ഞാഭിപ്രായം കൂടി... സാധാരണ വിവർത്തകരെപ്പോലെ വേർഡ് ബൈ വേർഡ് മാറ്റാതെ ആ ആശയത്തെ സ്വന്തം വരികളിലേക്ക് മാറ്റിയാൽ ഞങ്ങൾ വായനക്കാർക്ക് കൂടുതൽ ആസ്വാദ്യകരമായിരിക്കും.. ബാക്കിയെല്ലാം മാഡത്തിന്റെ ഇഷ്ടം..