ദൈവവും ദൈവങ്ങളും ദൈവവും [Master]
📝 Ongoing
👁 39397 views ❤ 143 likes ⭐ 0.0 rating 💬 32 comments 📚 1 chapters 📅 2019-06-30
ദൈവവും ദൈവങ്ങളും ദൈവവും Daivavum Daivangalum Daivavum | Author : Master ഈ സൈറ്റുമായി ബന്ധമുള്ള കഥയല്ല ഇത്. പക്ഷെ നമ്മള്‍ ഓരോരുത്തരുമായി വളരെ വളരെ അടുത്ത ബന്ധമുള്ള കഥയാണ്. ഒരിടത്ത് ഒരു കോടീശ്വരന്‍ ഉണ്ടായിരുന്നു. ഇട്ടുമൂടാനുള്ള പണം എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ? അതിലേറെ ഉള്ള ഒരു മനുഷ്യന്‍. പണം കൊണ്ട് എന്തും സാധിക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന അയാള്‍ക്ക്, ചുറ്റുമുള്ള സാധാരണ മനുഷ്യരോട് വലിയ മമത ഒന്നും ഉണ്ടായിരുന്നില്ല. മമത എന്നാല്‍ മമതാ ബാനര്‍ജിയോ കുല്‍ക്കര്‍ണിയോ അല്ല കേട്ടോ. പണമാണ് പ്രമാണം, പണമില്ലാത്തവന്‍ പിണം എന്ന് അദ്ദേഹം സ്വജീവിതം കൊണ്ട് മനസ്സിലാക്കി. രാവിലെയും വൈകിട്ടും അദ്ദേഹം നടക്കാന്‍ പോകും. പണമില്ലാത്ത പിണങ്ങള്‍ അദ്ദേഹത്തെ വണങ്ങും, നമസ്കാരം പറയും. ബ്ലഡി കണ്ട്രി പ്യൂപ്പിള്‍ ലുക്കിംഗ് ഫോര്‍ മണി എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് അതിയാനവരെ നോക്കി പുച്ഛത്തോടെ ചിരിക്കും. അവര്‍ നല്‍കുന്ന സ്നേഹത്തിന്റെ വില അതിയാനിട്ടത് പണത്തിന്റെ ബലവും മൂല്യവും നോക്കിയാണ്. തന്റെ പണം, തന്റെ സ്വാധീനം, ഇതൊക്കെയാണ് ഈ ദരിദ്രവാസികള്‍ തന്നോട് കാണിക്കുന്ന ഡ്രാമയുടെ കാരണം. ഇവന്മാരെപ്പോലെ താനുമൊരു ദരിദ്രവാസി ആയിരുന്നെങ്കില്‍, ഇവനൊന്നും തന്നെ ഗൌനിക്കുക പോലും ഇല്ലായിരുന്നു. സോ പണം താന്‍ മുഖ്യം. അങ്ങനെയിരിക്കെ ഒരു വരള്‍ച്ച ഉണ്ടായി. കിണറായ കിണര്‍ ഒക്കെ വറ്റി. എങ്ങും വെള്ളമില്ല. സര്‍ക്കാര്‍ ഭരണപക്ഷവും പ്രതിപക്
ഞാനോർത്തു ആ കള്ള മുനി മാത്രവേ കഞ്ചാവടിച്ചു കഥ എഴുതാറുള്ളു എന്ന്...!!! തെറ്റിപ്പോയി... ഇത് അതുക്കും മേലെ...???