ദേവസുന്ദരി 11 [HERCULES]
📝 Ongoing
👁 278724 views ❤ 918 likes 💬 78 comments
ദേവസുന്ദരി 11 Devasundari Part 11 | Author : Herc ules | Previous Part
ഹായ്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈ പാർട്ട് തരുന്നത്. പേജിന്റെ കാര്യം ചെറുതായിട്ടൊന്ന് പരിഗണിച്ചിട്ടുണ്ട്. കൂടുതൽ തരണം എന്ന് തന്നെയാണ് എനിക്ക്. പക്ഷേ ഫോണിൽ ഉള്ള എഴുത്ത് ചടങ്ങാണ്. കുറേ നേരമിതും നോക്കി ഇരിക്കുമ്പോ അപ്പൊ തലവേദന വരും.
അപ്പൊ വായ്ച്ച് അഭിപ്രായം അറിയിക്കൂ ❤
........
"താടകയല്ല… അഭിരാമി…"
ചെറിയൊരു ചിരിയോടെ അമ്മുവിനോട് മറുപടി പറഞ്ഞ അവൾ എന്നെയൊന്ന് തറപ്പിച്ച് നോക്കി. അപ്പോൾ അവൾക്കുണ്ടായിരുന്നത് ഇതുവരെ കണ്ട ഭവമായിരുന്നില്ല. എന്നെ ഉയിരോടെ ചുട്ടെരിക്കാനുള്ള കനലുണ്ടായിരുന്നു അതിൽ.
"കണ്ടറിയണം രാഹുൽ തനിക്കെന്താ സംഭവിക്കുക എന്ന്.."
പന്നപ്പരട്ട മനസ് വിളിച്ച് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്ന്കാളി…
അതേ കണ്ടറിയണം, എന്റെ വിധി എന്താണെന്ന്….
*******************
ജിൻസിയുടെ അടുത്തുനിന്നാണ് അന്ന് എല്ലാരും ഫുഡ് കഴിച്ചത്. അമ്മു ഇന്ന് ഇവിടെയാണ്.
ജിൻസിയോട് വല്യകാര്യത്തിൽ സംസാരിക്കുമ്പോഴും മനസിലെവിടോ ഒരുകൊളുത്തിവലി ഞാനറിയുന്നുണ്ടായിരുന്നു.
മനസ്സിൽ മൊട്ടിട്ടയിഷ്ടം തുറന്ന് പറയാൻ പറ്റാതെപോയതിന്റെ വിഷമം ഉള്ളിൽ നുരഞ്ഞുപൊങ്ങുന്നു. അവളോടന്ന് നേരത്തെ ഇറങ്ങാൻ പറഞ്ഞതുപോലും ആ ഇഷ്ടം തുറന്നുപറയണം എന്ന് കരുതിത്തന്നെയാണ്.
പക്ഷേ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.
ഒന്നും സംഭവിച്ചിട്ടില്ലാത്തപ്പോലുള്ള ജിൻസിയുടെ നടപ്പ് വെറും അഭിനയമാ
Its an excellent story ..if you are interested we can proceed it for movie even..actually I did some modifications in your story and shown to an NRE an business magnet he told he will invest for it