ഡിറ്റക്ടീവ് അരുൺ 8 [Yaser]
📝 Ongoing
👁 141868 views ❤ 392 likes ⭐ 0.0 rating 💬 68 comments 📚 1 chapters 📅 2020-01-02
ഡിറ്റക്ടീവ് അരുൺ 8 Detective Part 8 | Author : Yaser | Previous Part കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. കഥ ഒരു പാട് ലേറ്റ് ആയി എന്നറിയാം. ഇതിന്റെ മുൻ ഭാഗത്തേക്കാൾ കൂടുതൽ ഈ ഭാഗം മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്. എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ അഭിപ്രായം പറയാൻ പ്രതീക്ഷയോടെ അടുത്തഭാഗം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. രാവിലെ മുതലുള്ള യാത്രയുടെ ക്ഷീണത്താൽ ഇന്ന് നേരത്തെ കിടന്നുറങ്ങാമെന്ന ചിന്തയോടെയാണ് അരുൺ വീട്ടിലെത്തിയത്. നന്ദന്റെ അന്വേഷണത്തിന്റെ പുരോഗതിയും അവന് ആശ്വാസം തോന്നുന്നതായിരുന്നു. അത് കൊണ്ട് തന്നെ അവൻ ഒമ്പത് മണിയോടെ ഉറങ്ങാൻ തുടങ്ങി. ഉറക്കം മുറുകി വന്ന സമയത്താണ് അരുണിന്റെ ഫോൺ ബെല്ലടിച്ചത്. അവൻ വേഗം ഫോണെടുത്ത് നമ്പർ നോക്കി. നന്ദനാകുമോ എന്നായിരുന്നു അവൻ സംശയിച്ചത്. പക്ഷേ സിസ്പ്ലേയിൽ തെളിഞ്ഞ് കണ്ടത് Vipin clt calling എന്നാണ്. അരുണിന് ആളെ മനസ്സിലായി. അച്ഛന്റെ മരണ ശേഷം മൂത്ത സഹോദരന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് തന്നെ സംരക്ഷിച്ച ജേഷ്ഠ തുല്യൻ. എന്തായിരിക്കും ഈ നേരത്ത് അവന് പറയാനുള്ളതെന്ന ചിന്തയോടെയാണ് അരുൺ ആ കോൾ അറ്റന്റ് ചെയ്തത്. "ഹലോ വിപ
അരുൺ ഒരു മണ്ടനായ ഡിറ്റക്റ്റീവ് ആണെന്ന് തോന്നുന്നു മിനിമം common സെൻസ് അല്ലേൽ അന്വേഷണ ത്വര അവനുള്ളതായി തോന്നുന്നില്ല അലിക്ക് ചിന്തിക്കാൻ കഴിയുന്ന അത്ര പോലും അത്രേം കാലം ഡിറ്റക്റ്റീവ് ആയി വർക്ക് ചെയ്യുന്ന അരുണിന് കഴിയുന്നതായി തോന്നുന്നില്ല, എല്ലാം ലാവിഷായി കാണുന്നു, നന്ദന്റെ ലാപ്ടോപ് കയ്യിൽ കിട്ടീട്ട് എന്താണ് അതിലുള്ളത് എന്ന് നോക്കാതെ സമാധാനം ആയി ഇരിക്കുമ്പോ കാണാം എന്ന് പറയുന്നു അതൊരിക്കലും ഒരു ഡിറ്റക്റ്റീവ്ന് ചേർന്ന സ്വഭാവം ആയി തോന്നുന്നില്ല, സഹപ്രവർത്തകൻ മരണപ്പെട്ടിട്ടും വിവേകപരമായി നീങ്ങാതെ എന്തൊക്കെയോ മണ്ടത്തരം ചെയ്തു കൂട്ടുന്നു. ഇനി നന്ദന്റെ കാര്യത്തിലേക്ക് വരാം അയാൾ മരണം അടുത്തെത്തി എന്നറിഞ്ഞപ്പോ തന്നെ അരുണിന് മെസ്സേജ് അയച്ചു.എന്നിട്ട് സ്വന്തം ഫോണിൽ നിന്ന് മെസ്സേജ് ഡിലീറ്റ് ചെയ്തു നല്ല കാര്യം തന്നെ പക്ഷെ കൊലയാളികൾ പുറത്തുള്ളത് അറിഞ്ഞിട്ടും താൻ കേട്ടുകൊണ്ടിരുന്ന വോയിസ് കമ്പ്യൂട്ടറിൽ ഓൺ ചെയ്തു വെച്ച് കൊലയാളികൾക്ക് വാതിൽ തുറന്നു കൊടുക്കാൻ മാത്രം മണ്ടനാണോ ഈ നന്ദൻ മിനിമം ആ വോയിസ് close ചെയ്തു ലാപ് ഓഫ് ആക്കീട്ടല്ലേ വാതിൽ തുറക്കാൻ ശ്രമിക്കൂ അതിൽ തെളിവ് ഉണ്ടെന്ന് അറിഞ്ഞിട്ടും തന്നെ കൊല്ലാൻ വന്നവർക്ക് തെളിവ് ഇട്ടു കൊടുത്തത് പോലെയായി അത് കഥയിൽ അതുവരെ നന്ദനെ ഒരു ഇന്റലിജന്റ് ഡിറ്റക്റ്റീവ് എന്ന നിലക്കാണ് കാണിച്ചിരുന്നത് എന്നാൽ അവസാനത്തെ ആ മണ്ടത്തരം ആളെ ശരിക്കും ഒരു മണ്ടനായ ഡിറ്റക്റ്റീവ് ആക്കി മാറ്റി. ആൾക്ക് രക്ഷപെടാൻ ശ്രമിക്കാമായിരുന്നു എന്നാൽ അത് ചെയ്തില്ല പ്രതിരോധിക്കാൻ ശ്രമിക്കാമായിരുന്നു എന്നാൽ അതും ശ്രമിച്ചില്ല വെറുതെ കൊലയാളികൾക്ക് അവരുടെ ജോലി എളുപ്പമാക്കി കൊടുത്ത ഒരു ഭീരു ആയിട്ടാണ് നന്ദൻ അപ്പൊ പെരുമാറിയത് ബ്രോ ഇങ്ങനെ ധാരാളം പാളിച്ചകൾ കഥയിലുണ്ട് നിങ്ങൾ കഥാപാത്രങ്ങൾക്ക് കൊടുത്ത സ്വഭാവം അല്ല അവർ പ്രവർത്തിക്കുന്നതായി തോന്നിയത് ഈ പാർട്ടിൽ അരുൺ ശരിക്കും ഒരു ഡിറ്റക്റ്റീവ് ആണോ എന്ന് എനിക്ക് സംശയം തോന്നി...അത്രക്കും careless ആയിരുന്നു അയാളുടെ പെരുമാറ്റം കുറെ improvements കഥയിൽ വരേണ്ടതുണ്ട് അതൂടെ ശ്രദ്ധിച്ചാൽ ഇത് വേറെ ലെവൽ ഡിറ്റക്റ്റീവ് സ്റ്റോറി ആകും ബ്രോ ഈ കമന്റ് കാണുമോ എന്നറീല്ല കണ്ടാൽ ഇനി അങ്ങോട്ട് എഴുതുന്ന പാർട്ടുകളിൽ സൂക്ഷ്മത കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു All the best