ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]
📝 Ongoing
👁 411206 views ❤ 923 likes 💬 61 comments
ദിവ്യാനുരാഗം 5
Divyanuraagam Part 5 | Author : Vadakkan Veettil Kochukunj
[ Previous Part ]
" ഡോ ഇയാള് കെടന്നുറങ്ങുവാണോ...? "
കൈയിൽ എന്തോ ചെറിയ വേദന കേറും പോലെ തോന്നിയപ്പോൾ കണ്ണടച്ചിരുന്ന എന്നെ തട്ടിക്കൊണ്ട് ദിവ്യ വിളിച്ചു... അതോടെ ഞാൻ പതുക്കെ കണ്ണു തുറന്നു...
" ചിലപ്പോ ബോധം തെളിയുന്നുണ്ടാവില്ല... അവനത് പതിവാ... "
എന്നെ ഒന്ന് ആക്കാൻ വേണ്ടി നന്ദു അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. അതിന് അവളുമാര് രണ്ടുപേരും ചിരിക്കുന്നുണ്ട്...പക്ഷെ ഞാൻ അവനെ ഒന്ന് കടുപ്പത്തിൽ നോക്കി...
" കഴിഞ്ഞു...എന്നാ പൊക്കോ.... "
എന്നെ നോക്കി ദിവ്യ പറഞ്ഞു... അതോടെ ഞാൻ ആ തെണ്ടിയേയും തൂക്കി പുറത്തേക്കിറങ്ങി...
" ആർക്കാടാ പന്നി ബോധം തെളിയാതത്ത്...നിന്റെ അച്ഛൻ രാജീവനോ... "
പുറത്തിറങ്ങിയതും ഞാൻ നന്ദുവിൻ്റെ കൈപിടിച്ച് തിരിച്ചുകൊണ്ട് ചോദിച്ചു
" കൈയിന്ന് വിട് നാറീ... ഞാൻ ചുമ്മാ പറഞ്ഞയല്ലേ... "
അവൻ ഒന്ന് കുതറികൊണ്ട് പറഞ്ഞു
" നീ പറയുമെടാ നാറീ... കാരണം നീയൊരു അൽഫാം ആണല്ലോ... പെമ്പിള്ളാരുടെ മുന്നിൽ നീ ഇതിനപ്പുറവും ചെയ്യും... "
ഞാൻ അവനെ ഒന്ന് തള്ളികൊണ്ട് പറഞ്ഞു അതിനവൻ എന്നെ നോക്കി ഒരു വളിച്ച ചിരി പാസാക്കി..
" ഡാ...അതുപോട്ടെ ശരിക്കും നിനക്കിന്ന് കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ അതെന്താ... "
അവൻ എന്നെ നോക്കി ഗൗരവത്തിൽ ചോദിച്ചു...
" അതാ ഞാനും ആലോചിക്കുന്നേ... അവള് സിറിഞ്ച് കുത്തി കേറ്റും എന്നാ ഞാ
ഷാജിയേട്ടാ മദ്യത്തിന്റെ കൂടെ പെപ്സി മാത്രം ചേർക്കാൻ പാടില്ല മണം അടിക്കും?.
ബ്രോ ഈ പാർട്ടും നൈസ് ആയിരുന്നു❤. പിന്നെ ഈ സ്റ്റോറിയിൽ ന്യൂ അഡ്മിഷൻ ഉണ്ടല്ലോ ശിൽപ കൊള്ളാം.എന്തായാലും പെടയെക്ക് keep going അണ്ണാ ??