0%
Chapter 16

ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia]

Author : Hypatia | Read All Parts | 👁 296 |

ശ്വേതയുടെ വാക്ക് കേട്ട് അവൻ പതിയെ എഴുനേറ്റു, നേരെ റോസിയുടെ അടുത്തേക്കാണ് പോയത്. "റോസി.. ഒരു മിനുട്ട് ഒന്ന് വരോ.." അർജുൻ അടുത്ത് വന്ന് ചോദിച്ചു. എന്നിട്ട് അവൻ വരാന്തയിൽ നിന്ന് അൽപ്പം മാറി നിന്നു. റോസി അവന്റെ പിറകെ ചെന്നു. "എന്താ..." താല്പര്യമില്ലാത്ത മട്ടിൽ റോസി ചോദിച്ചു. "ഫാദറിന്റെ കാര്യമോർത്ത് റോസി വിഷമിക്കണ്ട.. ഫാദറിന് ഒന്നും സംഭവിക്കില്ല... " "മ്മ്.. " റോസി ഒന്ന് മൂളി. "പിന്നെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞ് ഫാദർ വരട്ടെ.. നമുക്ക് കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളുമുള്ള ബിൽഡിങ്ങുകൾ നമുക്ക് അവിടെ പണിയണം... പണം നമുക്ക് കണ്ടത്താം.." ഒരു മുഖവുരയെന്നോണം അർജുൻ പറഞ്ഞു. "മ്മ്..." റോസി മൂളുകമാത്രമാണ് ചെയ്തത്. "പിന്നെ പരസ്പ്പരം സഹകരിച്ച് നിക്കാണെങ്കിൽ...." ആ വാക്ക് മുഴുമിക്കാൻ അർജുൻ കഴിഞ്ഞില്ല. അതിന് മുന്നേ റോസി തടഞ്ഞു കൊണ്ട് കൈ ഉയർത്തി. "നിർത്ത്.. നീ എന്താ പറഞ്ഞു വരുന്നതെന്ന് എനിക്കറിയാം... നിന്നെ കണ്ട അന്ന് മുതലേ നിനക്ക് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് എനിക്ക് മനസ്സിലായതാണ്... നീ വിളിക്കുമ്പോൾ കൂടെ ചെല്ലുന്ന ദേ അവളെ പോലെ (ശ്വേതയെ ചൂണ്ടിക്കൊണ്ട്) കുറെ എണ്ണത്തിനെ കിട്ടുമായിരിക്കും.. പക്ഷെ ഈ റോസിയെ അതിന് കിട്ടുമെന്ന് നീ കരുതണ്ട.." അത് പറയുമ്പോൾ അവളുടെ കണ്ണുകളും കവിളുകളും ചുവന്നിരുന്നു. അർജുൻ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം. പലരും തന്നെ എതിർത്തിട്ടുണ്ടെങ്കിലും. ഇത് പോലെ മുഖത്തടിച്ചത് പോലെ പ്രതികരിക്കുന്നത് ആദ്യമായിട്ടായിരുന്നു. അത് അവൻ ഒരു അഭിമാനക്ഷതമായി തോന്നി. "ഹോ.. നീ വല്യ ശീലാവതി. നീയാ ഫാദറിന്റെ സെറ്റപ്പാണെന്ന് എനിക്കറിയാം..." "ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ..." റോസി അവനു നേരെ കൈ ചുണ്ടിയാണ് അത് പറഞ്ഞത്. "പറഞ്ഞ നീ എന്ത് ചെയ്യുമെടി...." എന്നും പറഞ്ഞു കൊണ്ട് അർജുൻ റോസിയുടെ അരകെട്ടിലൂടെ ചുറ്റി പിടിച്ച് തന്റെ ശരീരത്തിലേക്ക് അടുപ്പിച്ചു. റോസി അവന്റെ കൈകളിൽ കിടന്ന് ഞെരിഞ്ഞു. ഒന്ന് രണ്ടു തവണ കുതറി മാറിയെങ്കിലും അവന്റെ കൈകളിൽ നിന്നും മോചിതയാവാൻ കഴിഞ്ഞില്ല. ഒട്ടും നിർവാഹമില്ലന്ന് കണ്ട റോസി അവനെ തള്ളി മാറ്റി കൊണ്ട് മുഖത്ത് ആഞ്ഞൊരു അടി കൊടുത്തു. അങ്ങനെ ഒരു പ്രതികരണം അർജുൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

💬 Comments

View all comments