ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]
ആ രണ്ടു പേരെയും പിടിച്ച് പുറത്തേക്ക് കൊണ്ട് വന്ന് കൈകൾ പുറകിലേക്ക് കെട്ടിയിട്ടു. അപ്പോയെക്കും മറ്റു ഹട്ടിലുണ്ടായിരുന്നവരെയും അതെ നിലയിൽ കൊണ്ടുവന്നിരുന്നു. അതിൽ ഓരോ ഹട്ടിലും പുരുഷൻ മാരോടൊപ്പം സ്ത്രീകളുമുണ്ടായിരുന്നു. ചിലർ പൂർണ നഗ്നാരോ അല്ലെങ്കിൽ അർദ്ധനഗ്നരോ ആയിരുന്നു. എല്ലാവരെയും ഹട്ടിനുമിന്നിൽ കൊണ്ട് വന്നു. അവരിൽ ആർ പുരുഷൻ മാരും നാല് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. പുരുഷൻമാർ എല്ലാവരും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. സ്ത്രീകൾ കേരളത്തിന്റെ പല ഭാഗത്തുനിന്നുള്ളവരുമായിരുന്നു. അവർ സ്ത്രീകളെ മാറ്റിനിർത്തി ചോദ്യം ചെയ്യാൻ തുടങ്ങി. "നിങ്ങൾ എത്ര കാലമായി ഇവിടെ.. ജോലി ചെയ്യുന്നു.." "മൂന്ന് വർഷം.." അതിലൊരു സ്ത്രീ പറഞ്ഞു. "എന്താണ് നിങ്ങളുടെ ജോലി.." ആരും ഒന്നും പറഞ്ഞില്ല പകരം തലകൾ താഴ്ത്തി. "എന്താടി നിന്റെയൊക്കെ ജോലി പറയടി.." ഒരു പോലീസ്കാരി ഒച്ചവെച്ചു. "പണിക്കർക്ക് വെച്ചുണ്ടാക്കലാണ്..പിന്നെ.." "പിന്നെ..." "അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്ക.." കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായിരിക്കുന്നു. ഇവിടെ കഞ്ചാവ് കൃഷിക്ക് വേണ്ടി വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യലും അവർക്ക് വേണ്ടി കിടന്ന് കൊടുക്കലുമാണ് ഇവരുടെ ജോലി. അവരുടെ ശരീരങ്ങൾ കണ്ടാൽ അത് പറയുമായിരുന്നു. കൊഴുത്ത് തടിച്ച ശരീരങ്ങൾ, എന്നാൽ എല്ലാ ആകർഷണീയതകളുമുണ്ടായിരുന്നു. "എത്രയാ.. നിങ്ങളെ ഒക്കെ ശമ്പളം.." "ഒരു ലക്ഷം.." "വീട്ടിൽ പോയിട്ട് എത്ര നാളായി..." "വന്നിട്ട് ഇതുവരെ പോയില്ല..." വന്നിട്ട് തിരിച്ച് പോവാൻ അവർ എവിടെയാണ് ഉള്ളതെന്ന് പോലും അവർക്കറിയില്ലായിരുന്നു. തൊഴിലകളിക്ക് പാചകം ചെയ്ത് കൊടുക്കയും അവർക്ക് വേണ്ടി കിടന്ന് കൊടുക്കുകയും മാത്രമാണ് ഈ വർഷക്കാലം അവർ ചെയ്തുകൊണ്ടിരുന്നത്. ഇങ്ങനെ തുടരുകയാണെങ്കിൽ എത്രകാലം അവർ ഇവിടെ തന്നെ കഴിയേണ്ടി വരുമെന്നതിന് ഒരു നിശ്ചയവുമില്ല. "എങ്ങനെയാ നിങ്ങൾ ഇവിടെ എത്തിയത്.." ഇൻസ്‌പെക്ടർ സോനായാണ് അത് ചോദിച്ചത്. "എന്നെ ഗൾഫിൽ കൊണ്ട് പോവാന്ന് പറഞ്ഞാണ് കൊണ്ടുവന്നത്..." അതിൽ ഒരു സ്ത്രീ പറഞ്ഞു. "എനിക്ക് ആരുമില്ല സാർ.. ജോലിയും ഒരു വീടും ശെരിയാക്കി തരാം എന്നും പറഞ്ഞാണ് കൊണ്ടുവന്നത്.." മറ്റൊരു സ്ത്രീ പറഞ്ഞു. അങ്ങിനെ പലരെയും പലതും പറഞ്ഞാണ് കൊണ്ട് വന്നിരിക്കുന്നത്. ജോയ് റാം IPS ന് തന്റെ അന്വേഷണത്തിന്റെ അവസാനം കണ്ടിരിക്കുന്നു. ഇനി ആ പേരിലേക്ക് ഇവരെല്ലാം എത്തുന്നുണ്ടോ എന്ന് മാത്രമാണ് അറിയേണ്ടത്. സമൂഹത്തിന് മുന്നിലെ മാന്യൻ, അഗതികൾക്ക് തണൽമരം, അനാഥർക്ക് സഹായഹസ്തം, അങ്ങനെ തുടങ്ങി പലതരം പേരുകളിൽ അറിയപ്പെടുന്ന 'മഹാൻ' "മിസ്റ്റർ രവീന്ദ്രൻ'. RJ ഗ്രൂപ്പ് MD രവീന്ദ്രൻ. പക്ഷെ അയാൾക്ക് മറ്റൊരു മുഖമുണ്ട്. ആ മുഖത്തിന്റെ ചുവട് പിടിച്ചാണ് ജോയ് റാം IPS ന്റെ പടയോട്ടം തുടങ്ങിയത്.
💬 Comments
View all comments