0%
Chapter 3

ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]

Author : Hypatia | Read All Parts | 👁 505 |
"നിൻറെ അച്ഛൻ എൻറെ കൊങ്ങക്ക് പിടിക്കോ..? ഹ ഹ ഹ " അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇല്ല അങ്കിളേ.. ഞാൻ പറഞ്ഞിട്ടുണ്ട്.." "ഒകെ.." " അവർക്ക് ഏത് ഗ്രൂപ്പ് കിഡ്നിയ ആവശ്യം.." "B+ve " "ഒക്കെ ഞാനും ഒന്ന് നോക്കാം, അങ്കിൾ ഒന്ന് കാര്യമായി നോക്കണേ.. ക്യാഷ് ചോദിക്കുന്നുണ്ടേൽ നമുക്ക് കൊടുക്കാം " "ഒക്കെ ഞാൻ അറിയിക്കാം.." "എന്ന അങ്കിളേ ഞങ്ങളിറങ്ങട്ടെ.." "ഒക്കെ... അല്ല ഇതൊക്കെ ആരാ.." "ഇത് അനിത ടീച്ചർ.. കോളേജിലെ ടീച്ചറാണ്, ഇത് എൻറെ ഫ്രണ്ട് ശ്വേത.." അർജുൻ അവരെ പരിചയപ്പെടുത്തി. തിരിച്ചു കാറിൽ കയറാൻ നേരത്താണ് ശ്വേതയുടെ ഫോൺ റിങ് ചെയ്തത്. "ഹലോ..എന്താടി.." "ടീ... നീ എവിടെയാ.." "ഞാൻ ഹോസ്പിറ്റലിൽ നിന്നും വന്നോണ്ടിരിക്കാ.. എന്തെ.." "ഇവിടെ ഹോസ്റ്റലിൽ, നിൻറെ അച്ചനും മാമനും വന്നിട്ടുണ്ട്.. " അത് കേട്ട് ശ്വേത ഒന്ന് ഞെട്ടി. "ഒരുപാട് നേരായോ വന്നിട്ട്.." "ഇല്ല ഇപ്പൊ വന്നേ ഒള്ളു, വാർഡന്റെ മുറിയിലേക്ക് പോയിട്ടുണ്ട്.." "ഒക്കെ നീ വെച്ചോ ഞാൻ വന്നേക്കാം.." അവര് എന്തിനാണ് വന്നതെന്ന് ശ്വേതക്ക് മനസിലായി. നാളെത്തെ പെണ്ണ് കാണലില് നിന്ന് തനിക്ക് ഒഴിയാൻ പറ്റില്ലാന്ന് അന്നേരം അവൾ തിരിച്ചറിഞ്ഞു. "എന്ത് പറ്റി ശ്വേതാ.." കാറിലേക്ക് കയറുമ്പോൾ അവളുടെ മുഖം കണ്ട അർജുൻ ചോദിച്ചു. " ഹോസ്റ്റലീന്ന് കീർത്തന വിളിച്ചിട്ടുണ്ടായിരുന്നു.. അച്ഛനും മാമനും വന്നിട്ടുണ്ട്. ഞാൻ വരില്ലന്നറിഞ്ഞിട്ട് കൊണ്ട് പോകാൻ വന്നതാവും...." "ഇനി എന്താ ചെയ്യാ.."

💬 Comments

View all comments