0%
Chapter 7

ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

Author : Hypatia | Read All Parts | 👁 552 |
"അല്ല... ടീച്ചർ ഇന്നും ഇന്നലേം ക്ലസിൽ വന്നില്ല.... ഞാൻ ഇന്നലെ കുറെ വിളിച്ചു.. ഫോൺ സ്വിച്ച്ഓഫായിരുന്നു.." "മ്മ്... ശെരി ടീച്ചറെ.." അനൂപിനെ എന്തോ പന്തികേട് തോന്നി തുടങ്ങിയിരുന്നു. ഉറപ്പ് വരുത്താൻ വേണ്ടി അവൻ അനിതയുടെ വീട്ടിലേക്ക് വിളിച്ചു. ".ഹലോ.." "മോനെ...എന്താ വിശേഷം...സുഖല്ലേ.." "ആഹ് അമ്മെ സുഖാണ്... അവിടെ എന്താ വിശേഷം... അച്ഛൻ എവിടെ.." "അച്ഛൻ പറമ്പിലാ... വാഴക്ക് നനക്കണം എന്നും പറഞ്ഞ് അങ് പോകുന്നത് കണ്ടു.." "കുട്ടു ഇല്ലേ അവിടെ..." "ഇല്ല അവൻ കൂട്ടുകാരുടെ കൂടെ ടൂർ പോയിരിക്കാണ്.. അല്ല മോളെവിടെ അവളെ കുറച്ച് ദിവസായിട്ട് വിളിച്ചിട്ടും കിട്ടുന്നില്ലാലോ.." ആ വാക്ക് കേട്ടപ്പോൾ അനൂപിന്റെ മനസ്സിൽ ഒരു ഞെട്ടലുണ്ടായി മറുപടി എന്ത് പറയും എന്ന് കരുതി കുഴങ്ങി. "ആഹ് ഞാൻ ചെന്നൈന്ന് വന്നുകൊണ്ടിരിക്കാ... ഞാനും വിളിച്ചിട്ട് കിട്ടിയിട്ടില്ല.. വീട്ടിലെത്തിയിട്ട് ഞാൻ വിളിക്കാൻ പറയാം അമ്മെ..." "ആഹ്..." "എന്ന ഞാൻ വെക്കട്ടെ ഡ്രൈവ്‌ചെയ്യാൻ നിക്കാണ്‌.." "ശെരി മോനെ.." കലങ്ങി മറിഞ്ഞ മനസ്സുമായി അനൂപ് സോഫയിലേക്കിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തലകുമ്പിട്ട് ആലോചനയിൽ മുഴുകി. പോലീസിൽ പരാതി കൊടുത്താലോ? ഇനി അഥവാ അവൾ എവിടെയെങ്കിലും പോയതാണെങ്കിൽ മോശമായി പോവും.. എന്തെങ്കിലും പറ്റിയതാണെങ്കിൽ... ആ ചിന്തയവനെ വല്ലാതെ വേദനിപ്പിച്ചു. അവൻ വേഗം ഫോണെടുത്തു. "ഹലോ.." "ജോസഫ് ഞാനാണ് അഡ്വേക്കേറ്റ് അനൂപ്.." "മനസ്സിലായി പറയടാ.." "നീ എവിടെയാ...?" "അതറിയാനാണോ താൻ വിളിച്ചത്.." ഫോണിൽ നിന്നും ചിരി. "പറയടാ പുല്ലേ..?" "ഓഫിസിലുണ്ട്..." "നീ എങ്ങും പോകല്ലേ... ഞാൻ അങ്ങോട്ട് വരാം.." അനൂപ് വീട് പൂട്ടി കാറെടുത്ത് നേരെ സിറ്റി കമ്മീഷ്ണറുടെ ഓഫീസ് ലക്ഷ്യമാക്കി വിട്ടു. കമ്മീഷണർ ജോസഫ് തടത്തിൽ IPS അനൂപിന്റെ സുഹൃത്താണ്. ഓഫിസിലെത്തുമ്പോൾ ജോസഫ് ആരുമയോ ഫോണിൽ സംസാരിക്കുകയായിരുന്നു. അനൂപിന്റെ ദൃതിയും പരുങ്ങലും കണ്ടപ്പോൾ വേഗം ഫോൺ സംസാരം നിർത്തി അനൂപിലേക്ക് തിരിഞ്ഞു. "എന്താടാ... എന്താ പറ്റിയെ.." ജോസഫ് ആശ്ചര്യത്തോടെ ചോദിച്ചു.

💬 Comments

View all comments