എൻ്റെ മൺവീണയിൽ 22 [Dasan]

📝 Ongoing

👁 54712 views ❤ 296 likes 💬 19 comments

എൻ്റെ മൺവീണയിൽ 22
Ente Manveenayil 22 | Author : Dasan  |  Previous Part

ഞങ്ങൾ നിന്ന് ഭാഗം ഇരുട്ടായിരുന്നു. എൻറെ കൈ വിട്ടു തിരിച്ചുപോകാൻ തുനിഞ്ഞ സീതയെ ഞാൻ കയ്യിൽ കയറി പിടിച്ചു, എന്നിലേക്ക് അടുപ്പിച്ചു. ചെറിയൊരു നാണത്തോടെ എൻറെ കൈയുടെ പിടുത്തം വിടുവിച്ച് തിരിച്ച് ഓടി. ഞാൻ തിരിച്ചു നടക്കുമ്പോൾ ആള് സിറ്റൗട്ടിൽ നിൽപ്പുണ്ട്. അങ്ങനെ ദിവസങ്ങൾ കടന്നു പോയി, പോകേണ്ട ദിവസം അടുത്തു.

ആള് ഭാവി അമ്മായമ്മയെ കാണാൻ പോകുന്നതിൻറെ ത്രില്ലിലാണ്. ഈ പോക്ക് എങ്ങനെ ആവുമോ എന്തോ, അവർ എത്രത്തോളം അക്സെപ്റ്റ് ചെയ്യുമെന്ന് കണ്ടറിയണം. ഞാനും സീതയും രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് പാക്ക് ചെയ്തു, സീതക്ക് എൻറെ കൂടെ വരുന്നതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. വ്യാഴാഴ്ച ഓഫീസിൽ പോയി ഉച്ചക്ക് ശേഷവും ശനിയാഴ്ചയും ലീവ് എഴുതി കൊടുത്തു പോന്നു.

ഞാൻ റൂമിൽ എത്തുമ്പോൾ സീത റെഡിയായിട്ടുണ്ട്, ദാവണി ആണ് വേഷം. തത്ത പച്ച പാവാടയിൽ നേരിയ ചുവപ്പ് ബോർഡർ, ആ ബോർഡിൻറെ മാച്ച് കളർ ഹാഫ് സാരി, അതിൽ ഗോൾഡൻ കളർ എംബ്രോയിഡറി ബ്ലൗസിൻെറ ബോഡി പാവാടയുടെ കളർ തന്നെ കൈ രണ്ടും സാരിയുടെ കളർ അതിലും ഗോൾഡൻ കളർ എംബ്രോയ്ഡറി. നിതംബം വരെ കിടക്കുന്ന കാർകൂന്തൽ പിന്നിട്ട് മുൻവശത്തേക്ക് ഇട്ടിരിക്കുന്നത് കണ്ടാൽ ആനയുടെ തുമ്പിക്കൈ പോലെ ഇരിക്കും, അത്രയും തിക്കിലുള്ള മുടിയാണ്.

നെറ്റിയിൽ ചന്ദനക്കുറിയും ചെറിയ ചുവന്ന പൊട്ടും. കാവടിയാടുമീ കൺതടവും പനിനീർപ്പൂവിതൾ തോൽക

📚 Chapters

1 published

Related Stories

💬 Comments

View all comments