എന്റെ ഉണ്ടക്കണ്ണി [Ajith]
📝 Ongoing
👁 88649 views ❤ 206 likes 💬 21 comments
എന്റെ ഉണ്ടക്കണ്ണി
Ente Undakkanni | Author : Ajith
എന്റെ കുട്ടുകാരന്റ സഹോദരിയുടെ കല്യാണത്തിനു ആണ് ആദ്യമായി എന്റെ ഉണ്ടക്കണ്ണിയെ കണ്ടത്.......
ഫോട്ടോഗ്രാഫർ ആയതുകൊണ്ട് ഫോട്ടോഗ്രാഫി അവന് എനിക്ക് തന്നെ തന്നു. കല്യാണം കൂടണം വർക്കും ചെയ്യണം,,,,
വൈകുന്നേരത്തെ ചടങ്ങിന് വീടു നിറയെ ആളുകൾ
കല്യാണപെണ്ണിന്റെ ചുറ്റും കൂട്ടുകാരികൾ.... ഓരോരുത്തരെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ ഞാൻ പെടുന്നപാട് അതെനിക്കു മാത്രമേ അറിയൂ..
എല്ലാർക്കും ഫോട്ടോസ് സൂപ്പർ ആയിരിക്കണം പക്ഷേ ഇങ്ങോട്ട് നോക്കാൻ പറഞ്ഞ അങ്ങോട്ട് നോക്കും,,,,
ഒരുവിധത്തിൽ ഈ തിരക്കിനിടക്ക് ഫോട്ടോസും വിഡിയോസും(ഞാൻ മാത്രമല്ല കെട്ടോ എന്റെ ചങ്ക്‌സും കൂടെ ഉണ്ടേ ) എടുക്കുന്ന തിരക്കിലായിരുന്നു ഞാൻ,
കൂട്ടുകാരൻ ആണേലും പെങ്ങള്ക്കുട്ടീടെ ഫോട്ടോസ് മുഴുവൻ ഇല്ലേൽ അവനെന്നെ കൊല്ലും........
ഈ ഓട്ട പാച്ചിലിൽ കയറി ചവിട്ടിയത് എന്റെ ഉണ്ടക്കണ്ണിടെ ഷോളിൽ
എന്റമ്മോ എന്നെ നോക്കിയാ ഒരു നോട്ടം, സത്യം പറഞ്ഞ എന്നെ പേടിപ്പിക്കാൻ നോക്കിയതാ പക്ഷേ ആ നോട്ടം കണ്ട് ഞാൻ ചിരിച്ചു പോയി
"സോറി അറിയാതെയാ "
വീണ്ടും അതെ നോട്ടം തന്നെ," പോടീ ഉണ്ടക്കണ്ണി നിന്റെ കണ്ണു ഞാൻ കുത്തി പൊട്ടിക്കും" "(മനസിൽ പറഞ്ഞതാ കെട്ടോ )
അവസാനം ഷൂട്ട് കഴിഞ്ഞു ആവണിക്ക് ഒരു ബെസ്റ്റ് വിഷസ് അറിയിക്കാൻ അടുത്ത് ചെന്നപ്പോൾ അവളാണ് എനിക്ക് പരിചയപ്പെടുത്തി തന്നത് ഇത് എന്റെ കുട്ടുകാരിയാ ശ്വേത, അവൾ തിരി
💬 Comments
View all comments