ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]
📝 Ongoing
👁 258794 views ❤ 600 likes 💬 59 comments
ഗൗരീനന്ദനം
GauriNandanam | Author : Manoharan Mangalodayam
"അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി നിറവും പകലും നിറയൂ നീ
ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരു നാളിൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ............ "
മൊബൈൽ ഫോൺ ന്റെ റിങ്ടോൺ ശബ്ദം സുഖകരമായ എന്റെ മയക്കത്തിൽ നിന്നും ഉണരുവാൻ എന്നെ പ്രയാരിപ്പിച്ചു. ബെഡിൽ നിന്നും എഴുനേൽക്കാതെ തന്നെ അടുത്തുള്ള ടേബിളിൽ നിന്നും മൊബൈൽ എടുക്കാൻ ഉള്ള എന്റെ പരിശ്രമം വിജയം കണ്ടു. മൊബൈൽ നോക്കിയപ്പോൾ ആണ് കണ്ടത് അമ്മയുടെ 4 മിസ്സ്‌കോളുകൾ. ഞാൻ ഉടനെ തന്നെ തിരിച്ചു വിളിച്ചു.
"ഹലോ അമ്മ എന്താ വിളിച്ചേ......"
ഞാൻ ഉറക്കച്ചടവോടുകൂടെ അമ്മയോട് ചോദിച്ചു.
"എനിക്കറിയായിരുന്നു എന്റെ പൊന്നുമോൻ മറക്കും എന്ന് അതാ വിളിച്ചേ ഞാൻ നിന്നോട് ഇന്ന് ഇങ്ങോട്ട് വരണം എന്ന് പറഞ്ഞതല്ലേ മറന്നോ നീ.........."
"എന്തിനാ അമ്മേ ഇന്ന് ഇനി വന്നിട്ട് സമയം കുറെ ആയില്ലേ........"
"ഡാ ഇപ്പോ മണി 9 പോലും ആയിട്ടില്ല അതിനു മുന്നേ നീ കിടന്നുറങ്ങിയോ...???
മൊബൈലിൽ സമയം നോക്കി 8:42 ആയിട്ടുണ്ടായിരുന്നോള്ളൂ.
"അയ്യോ അമ്മ ഞാൻ അറിയാതെ കിടന്നുറങ്ങിപ്പോയി അല്ല വിളിച്ചതിന്റെ കാര്യം പറ...."
"ഈ രാത്രി തന്നെ ഇങ്ങോട്ടേക് പുറപ്പെട്ടു പോരെ നാളെ ഞായറാഴ്ചയാ നിന്നോട് ആ കട്ടപ്പനക്ക ഒരു പെണ്ണിനെ കാണാൻ പോകുന
മാതൃ സഖി continue ചെയ്യൂ