ഗീതാഗോവിന്ദം [കാളിയൻ]
📝 Ongoing
👁 451726 views ❤ 856 likes 💬 34 comments
ഗീതാഗോവിന്ദം
GeethaGovindam | Author : Kaaliyan | Previous Part
"ഗീതു, ഇങ്ങനെ ഇരുന്നാൽ എങ്ങനാ....നീ ആ ബ്രഡെങ്കിലുമെടുത്ത് കഴിക്ക് മോളേ..... എത്ര നാളാന്ന് വച്ചാ ഇങ്ങനെ ........ "
തലയണയിൽ മുഖം പൂഴ്ത്തി കമഴ്ന്ന് കിടന്ന ഗീതുവിനോട് വാതിലിനരികിൽ നിന്ന് ഗോവിന്ദ് പറഞ്ഞു..... കേൾക്കില്ലാന്ന് അറിയാമെങ്കിലും ഒരു വിഫലശ്രമം അയാൾ നടത്തി......
ഒരിക്കൽ കൂടി അയാൾ നിർബന്ധിച്ചപ്പോഴാണ് അവൾ മറുപടി പറയാനെങ്കിലും ശ്രമിച്ചത് ....
"എനിക് വേണ്ട ഗോവിന്ദേട്ടാ........" തലയണയിൽ നിന്നും മുഖമുയർത്താതെ ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു ........
"അങ്ങനെ പറഞ്ഞാലെങ്ങനാ... അതൊക്കെ കഴിഞ്ഞിട്ടിപ്പൊ മാസങ്ങളായ് .... ഇനിയും നീ അതിനെ പറ്റി ചിന്തിച്ചിരുന്നാൽ .... എല്ലാം താറുമാറാകും .....നീ ഒന്ന് എണീക്ക്.........." കഴിഞ്ഞ കുറച്ച് മാസങ്ങളായ് തങ്ങൾക്കുണ്ടായ പ്രശനങ്ങളുടെ നിരാശയെല്ലാം ഗോവിന്ദന്റെ ആ വാക്കുകളിൽ നിറഞ്ഞ് നിന്നിരുന്നു.....
"എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലെ ......" തലയിണയിൽ നിന്ന് മുഖമുയർത്തി ഗീതു ചീറി.......
വിളറി വെളുത്ത മുഖവും കണ്ണുകൾക്ക് ചുറ്റുമുള്ള പാടും അവളുടെ ദുഖത്തെയും ഉറക്കമില്ലാത്ത രാത്രികളെയും വരച്ചുകാട്ടി..... ഇപ്പൊ അവളിങ്ങനെയാ .. പെട്ടെന്ന് ദേഷ്യപ്പെടും പെട്ടെന്ന് പൊട്ടിക്കരയും, എന്നാൽ കൂടുതൽ സമയവും അവൾ മൗനി ആയാണ് കാണപ്പെടാറ്..... ഗോവിന്ദ് എന്തെങ്കിലും പറയുമ്പോൾ ഭാവം മാറും......
"നിങ്ങൾക്കു കുഴപ്പമ
💬 Comments
View all comments