ഹേമലത എന്റെ മേമ 9 [കർണ്ണൻ]
സ്നേഹത്തിൽ മുങ്ങിയങ്ങനെ ജീവിച്ചു തീർക്കാനാണ് മറ്റെന്തിനെക്കാളും ഉയരത്തിൽ ഞാനിപ്പോ ആഗ്രഹിക്കുന്നത്. ഒരു കൈപ്പിഴ കൊണ്ട് അതില്ലാതാവുന്നത് ഓർക്കാനേ വയ്യ.....!
"ഇതെന്തിനാ പിന്നേം ഇങ്ങനെ..?!"
സ്നേഹത്തിൽ പൊതിഞ്ഞ ഒരു അരിശത്തോടെ ഞാനാ കെട്ടി വച്ചിരിക്കുന്ന മുടിയിലേക്ക് നോക്കി....!
അവർ തെല്ലൊരു കെറുവോടെ ചുണ്ടുകൾ മലർത്തി എന്നെ നോക്കി. ശേഷം തല അങ്ങോട്ടും ഇങ്ങോട്ടും ഒറ്റ ആട്ടലായിരുന്നു.....!
കെട്ടഴിഞ്ഞ് മുടി പനങ്കുല പോലെ വിരിഞ്ഞു വീണു.....!
"മതിയോ....?1"
മുഖത്തിന്റെ പാതിയും മൂടിക്കൊണ്ട് വീണുകിടക്കുന്ന മുടിയിഴകൾക്കുള്ളിലൂടെ ഒരു പരിഭവച്ചിരി തെളിഞ്ഞു...!
"അടുപ്പിന്നെങ്ങാൻ തീപ്പിടിച്ചു കയറിയാ കൊല്ലും ഞാൻ..!"
"ഓ...ഞാൻ വെള്ളം കുടഞ്ഞു കെടുത്തിക്കൊള്ളാം..!"
നിറഞ്ഞ സ്നേഹത്തോടെ ഞാനാ മുടി ചിക്കി വിടർത്തിയിട്ടു....!
"ഇനി സിന്ദൂരവും വെള്ളമുണ്ടും കൂടെ എടുത്തോണ്ട് വരോ..? അല്ലാ...അതാണല്ലോ ഓരോരുത്തരുടെ ഇഷ്ട വേഷം..!"
ചീനച്ചട്ടിയിലെ വറവ് കൊഴുക്കട്ടയുടെ പാത്രത്തിലേക്ക് കമിഴ്ത്തിക്കൊണ്ട് അവർ അമർത്തിച്ചിരിച്ചു....!
പ്രതീക്ഷിക്കാത്ത നേരത്ത് ആ പരാമർശം കേട്ടപ്പോ ഞാൻ ചെറുതായൊന്നു ചമ്മി....!
"ഒന്ന് പോ മേമേ..!"!!
ഞാൻ വേഗം അവരുടെ പിന്നിലേക്ക് മാറി...!
"അതേതാ ആ പടം..എനിക്കൊന്നു കാണണമല്ലോ..."!!
അവർ വിടാൻ ഭാവമില്ല....!
"മേമ ഒന്ന് ചുമ്മാ ഇരുന്നെ...! കാലത്തെ തന്നെ..!!""
“അങ്ങനല്ലല്ലോ....അത് കണ്ടാലല്ലേ എനിക്ക് അതേപോലെ അങ്ങാടിലും
ബത്തേരിലുമൊക്കെ പോകാൻ പറ്റു..!"
വശ്യമായൊരു ചിരിയോടെ അവർ എനിക്ക് നേരെ തിരിഞ്ഞു.....!
നല്ല അസ്സൽ പരിഹാസത്തിൻ്റെ മണമടിക്കുന്നുണ്ടായിരുന്നു. ഒപ്പം ആ കണ്ണുകളെ അഭിമുഖീകരിക്കേണ്ട അവസ്ഥയും വന്നതോടെ ഞാൻ ശരിക്കും നാറി....!
"പറഞ്ഞപോലെ പനിയുടെ അവസ്ഥയെന്താ..? ഞാനത് വിട്ടുപോയി..!"!!
മുഖത്തൊരു വേവലാതി പൂശിക്കൊണ്ട് ഞാനാ നെറ്റിയിലേക്ക് കൈ നീട്ടി. വിഷയം മാറ്റാൻ അതിലും നല്ലൊരു വഴി വേറെയുണ്ടായിരുന്നില്ല....!
"ഓഹ്....അതൊക്കെ മാറി..! ഇനി ധൈര്യമായി പൊക്കിളൊക്കെ കാണിച്ചു നടക്കാം..!"!!
അവർ ചിരി കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു....!
ഏറ്റില്ല എന്ന് മനസ്സിലായതോടെ ഞാൻ സാഷ്ടാംഗം വീണു.....!
"എൻ്റെ പൊന്ന് മേരേ..എന്നെയിങ്ങനെ പച്ചയ്ക്ക് നാറ്റിക്കരുത്. പ്ലീസ്... ഏതോ ഒരു മോശം സമയത്ത് അറിയാതെ വാക്ക് വഴുതിപ്പോയതാ.."!!!
കൈകൾ കൂപ്പിക്കൊണ്ട് ഞാൻ അവർക്ക് നേരെ വളഞ്ഞു നിന്നു.....!
"ഉം..ശരി ശരി....തൽക്കാലം ക്ഷമിച്ചു.."!!
മനപ്പൂർവ്വം ദയ കാണിക്കുന്നതുപോലൊരു ഭാവത്തോടെ പറഞ്ഞുകൊണ്ട് അവർ തിരിഞ്ഞു....!
"...എന്തൊക്കെ ആഗ്രഹങ്ങളാ ഓരോരുത്തർക്ക്..!"!!
അടക്കിപ്പിടിച്ച വാക്കുകൾക്കൊപ്പം പതിഞ്ഞൊരു ചിരിയുമുയർന്നു....!
അത് പറയാൻ തോന്നിയ സമയത്തെ ശപിച്ചു കൊണ്ട് ഞാൻ മൂക്ക് ചുളിച്ചു പിടിച്ച് ചമ്മലകറ്റി....!
"ടീവിയിൽ പടം വല്ലതും ഉണ്ടോ ആവോ...നോക്കട്ടെ..!"!!
അവിടുന്ന് രക്ഷപ്പെടാനുള്ള ആർത്തിയോടെ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു....!
മേമ പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു. ഉഡായിപ്പാണെന്ന് മനസ്സിലായത് പോലെ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ചിരിയൊതുക്കിക്കൊണ്ട് അവർ തലയാട്ടി....!
ഞാൻ ശരവേഗത്തിൽ എസ്കേപ്പായി....!
ഭക്ഷണം കഴിക്കാൻ നേരവും അവർ അതേ വിഷയത്തിൽ തന്നെ കടിച്ചു തൂങ്ങി ഇരിപ്പായിരുന്നു. ഗൂഡമായൊരു ചിരിയോടെ പലപ്പോഴും ആ കണ്ണുകൾ എന്നിലേക്ക് പാളി വീണു.....!
💬 Comments
View all comments