ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]

📝 Ongoing

👁 182587 views ❤ 201 likes 💬 24 comments

ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3
Holiyil Chalicha Nirakkoottukal Part 3 | Author : Pavithran |  Previous Part
അവളുടെ തോളിൽ തല ചായ്ച്ചു ഞാൻ അവളോട്‌ ചേർന്നിരുന്നു. തലയ്ക്കു മുകളിലായി എക്സ്ഹോസ്റ് ഫാൻ ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു.

"അത് ഓഫ്‌ ആക്കിയേക്ക് ദീദി.. "

മുകളിലേക്ക് ചൂണ്ടി ശ്രേയ പറഞ്ഞു. ഇരുന്നിടത്ത് നിന്ന്  ഞാൻ കൈ എത്തിച്ചു നോക്കി. സ്വിച്ച് വരെ കൈ എത്തുന്നില്ല.

"അത് കറങ്ങിക്കോട്ടെ ശ്രേയ.. ഇനി എഴുനേൽക്കാൻ എനിക്ക് വയ്യ.. "

ഫാൻ ഓഫ്‌ ആക്കാനുള്ള ശ്രെമം ഉപേക്ഷിച്ചു ഞാൻ നിവർന്നിരുന്നു. ഇതുവരെ കഥ പറയുമ്പോൾ ഇല്ലാത്ത ഒരു സ്റ്റാർട്ടിങ് ട്രബിൾ ശ്രേയയ്ക് ഉള്ള പോലെ തോന്നി. ശ്രേയയുടെ നാവിനു പോലും കടിഞ്ഞാൺ ഇടാൻ പോന്ന എന്താണ് ആ  കഥയിൽ ഉള്ളത്. അവൾ നല്ലോണം വിയർകുന്നുണ്ട്. ശ്രേയ പഠിച്ചതും വളർന്നതും ഇവിടെ തന്നെയാണ്. എന്നിട്ടും ഇവിടത്തെ ചൂടിനോട് അവളുടെ ശരീരം പൊരുത്തപ്പെട്ടിട്ടില്ല.

"ദീദിയ്ക് എന്നെ ഇഷ്ടമല്ലേ..? "

അവളുടെ വിയർത്തിരുന്ന ഉള്ളം കൈയിലേക്ക്  എന്റെ കൈ എടുത്തു വച്ചു. തെളിയാതെ കിടക്കുന്ന ഭാഗ്യ രേഖയ്ക് മുകളിൽ വിരല് കൊണ്ട് വേറൊരു ഭാഗ്യ രേഖ അവൾ വരച്ചു. ശ്രേയ ആ ചോദ്യം ചോദിച്ചു കഴിഞ്ഞ് പിന്നെ തല ഉയർത്തിയിട്ടില്ല. ഇത് എനിക്ക് പരിചയമില്ലാത്ത ശ്രേയ ആണ്.

"ദീദിയ്ക് എന്നെ ഇഷ്ടമല്ലേ.. !!"

അവൾ വീണ്ടും അതേ ചോദ്യം തന്നെ ചോദിക്കുന്നു. എനിക്ക് അവളെ ഇഷ്ടമാണെന്നു അവൾക്ക് അറിയുന്ന കാര്യമല്ലേ..

📚 Chapters

1 published

Related Stories

💬 Comments

View all comments