ഇണക്കുരുവികൾ 15 [പ്രണയ രാജ]
📝 Ongoing
👁 76715 views ❤ 525 likes ⭐ 0.0 rating 💬 108 comments 📚 1 chapters 📅 2020-05-15
ഇണക്കുരുവികൾ 15 Enakkuruvikal Part 15 | Author : Pranaya Raja Previous Chapter പ്രണയം അതിനർത്ഥം ഇന്നും തേടുന്നു, ഒരിക്കലും തീരാത്ത അനുഭൂതി . അതിൻ്റെ പല മുഖങ്ങളും അർത്ഥ തലങ്ങളും മനസിലാക്കുക എന്നത് വളരെ വലുതാണ്. ഒരു ജീവിതം തികയാതെ വരും. വിജയവും പരാജയവും മരണവും അതിൻ്റെ മുഖങ്ങളിൽ ചിലത് . വെറുപ്പിനെ പതിയെ പ്രണയമാക്കുകയും പ്രണയത്തെ പതിയെ വെറുപ്പാക്കുന്നതും ഇതിലെ ആരും കാണാത്ത മായാജാലം. സ്നേഹം അഭിനയമായി കൂട്ടിച്ചേർക്കുമ്പോ വിജയവും പരാജയമാകുന്നു . പ്രണയ നിമിഷങ്ങളിൽ കൊടുത്തിരുന്ന സ്നേഹം കെയർ വിവാഹശേഷം സ്വന്തമെന്നാവുമ്പോ എങ്ങോ പോയ് മറയുന്നു, ആ നിമിഷം അവർ അപരിചിതരാവുന്നത് അവർ തന്നെ അറിയാതെ പോകുന്ന നിമിഷം തുടങ്ങും അവർ നേടിയ വിജത്തിൻ്റെ പൊൻ തൂവലിൽ കറ പുരളാൻ. വിരഹം പ്രണയത്തിലെ അമൂല്യമായ നോവിനു പകരാനാവുന്ന സുഖം. മരണമാവാം ചിലപ്പോ ചതിയാവാം വിരഹത്തിൻ്റെ കാരണം പ്രസക്തമല്ല. ഒരിക്കലും വെറുക്കാനാവാതെ ചിതലരിക്കാത്ത ഓർമ്മകളിൽ അവളോടൊത്ത് എന്നും വസിക്കും. ജിവിതത്തിൽ മറ്റൊരു കൈത്താങ്ങ് വരാം വരാതിരിക്കാം, കൊഴിഞ്ഞ കാലത്തിലെ വസന്തവും രാജകുമാരിയും മനസിൽ നിന്നും പറിച്ചു മാറ്റുക അസാധ്യം . നാം മണ്ണോടടിയും വരെ ആ ഓർമ്മകൾ വേട്ടയാടും സുഖമുള്ള നോവു തരും. ഓർക്കുമ്പോ കണ്ണുകൾ ഈറനണിയുമ്പോ കൂടെ അറിയാതെ ഒരു പുഞ്ചിരിയും കൂട്ടു വരും.പനി പിടിച്ച് വീട്ടിൽ കിടക്കുന്ന ദിവസം . ഒരു ശനി, ശരിക്കും എനിക്ക് ശനിദശ ആണെന്നാ തോന്നു
Kollam broii...pranayam, sawhridam ellam poli ayi ponununditto...??...nxt part vegam thanne....