ഇണക്കുരുവികൾ 7 [വെടി രാജ]

📝 Ongoing

👁 110474 views ❤ 374 likes ⭐ 0.0 rating 💬 62 comments 📚 1 chapters 📅 2020-05-03

ഇണക്കുരുവികൾ 7 Enakkuruvikal Part 7 | Author : Vedi Raja Previous Chapter സത്യത്തിൽ തനിക്കെന്താണ് സംഭവിക്കുന്നത് അതിപ്പോഴും അവനു വ്യക്തമല്ല. എത്ര സന്തുഷ്ടമായിരുന്നു തൻ്റെ ജീവിതം സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന അമ്മ. കുശുമ്പും കുന്നായിമയും , സ്നേഹിക്കാനും തല്ലാനും , ശാസിക്കാനും മാറോടണക്കാനും എല്ലാം തികഞ്ഞ സഹോദരി . പുറമെ പരുക്കനാണെങ്കിലും ഞങ്ങൾക്കായി ജിവിതം ഹോമിച്ച അച്ഛൻ. സ്നേഹത്തിൻ്റെ സാഗരത്തിൽ വളർന്ന എനിക്ക് ഇപ്പോ സ്നേഹം തന്നെ വേദനയായി. എൻ്റെ കണ്ണൊന്നു നനഞ്ഞാൽ അമ്മയെക്കാൾ കൂടുതൽ പിടയുന്ന ഒരു ജൻമം ഉണ്ട് ഈ വീട്ടിൽ . ഞാൻ കൂടുതൽ സമയം മാറ്റി വെച്ചിട്ടില്ല ആ ജീവനു വേണ്ടി, അതൊരിക്കലും ആവിശ്യപ്പെട്ടിട്ടുമില്ല. എൻ്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയിട്ടില്ല എന്നാലും എന്നെക്കുറിച്ച് ആശങ്കയുണ്ട്. സത്യത്തിൽ ഞങ്ങൾക്കായി സ്വന്തം യവ്വനം കടം തന്ന അച്ഛനെ തൊഴുതു പോകുന്നു ഞാൻ. പുറമെ ഞാനും സ്നേഹം കാട്ടില്ലെങ്കിലും മനസു തളരുമ്പോ ആദ്യം വരുന്ന മുഖം അച്ഛൻ്റെയാ. തൻ്റെ ജീവിതത്തിൻ്റെ മൂന്നിൽ ഒന്നും അല്ലേ അതിൽ കൂടുതൽ ഷോപ്പിലാണ് അച്ഛൻ കളഞ്ഞു കുളിച്ചത് പറയത്തക്ക സൗഹൃദങ്ങൾ ഇല്ല, വിനോദങ്ങൾ ഇല്ല. എന്തിനേറെ അച്ഛനും അമ്മയും കല്യാണ ശേഷം ഒരിക്കെ സിനിമ കണ്ടതാ പിന്നെ കക്ഷി ആ വഴിക്കു പോയിട്ടില്ല. ഞങ്ങൾക്ക് എവിടെ വേണേലും പോവാ കാശും തരും അച്ഛൻ വരില്ല ആ സമയം കൂടി മക്കൾക്കായി സ്വരു കൂട്ടുന്ന ജൻമം. ചിലപ്പോയൊക്കെ

📚 Chapters

1 published

Related Stories

💖 More from this Author

ശിവശക്തി 2 [പ്രണയരാജ] by പ്രണയരാജ ശിവശക്തി [പ്രണയരാജ] by പ്രണയരാജ ഇണക്കുരുവികൾ 19 [പ്രണയ രാജ] by പ്രണയരാജ

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

ലുട്ടാപ്പി • 2020-05-04 10:33

വെടി രാജ.... ഇന്നലെയും ഇന്നും ആയിട്ടാണ് കഥ മുഴവാനും വായിച്ചതു.എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.അത്രയ്ക്ക് മനോഹരം ആയിരിക്കുന്ന♥️.പിന്നെ ഇന്ന് എട്ടാം ഭാഗം വരും എന്നത് കൊണ്ട് കുറച്ചു ടെൻഷൻ കുറഞ്ഞു കിട്ടി.അല്ലെ എന്താ ബാക്കി എന്ന് ഓർത്തു സമാധാനം പോയെന്നെ. ഒരുപാടു ഇഷ്ടപ്പെട്ടു പോയി ഈ കഥയും കഥാപാത്രങ്ങളെയും♥️.ഇനിയും നല്ല ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സസ്നേഹം ലുട്ടാപ്പി

വെടി രാജ • 2020-05-04 11:13

തീർച്ചയായും നല്ല നിമിഷങ്ങൾ എനിയും ഒരുപാടുണ്ട്. താങ്കൾ അഭിപ്രായം തന്നതിൽ എനിക്കു വലിയ സന്തോഷമുണ്ട്. എല്ലാവരുടെയും ടെൻഷൻ ഇന്ന് തീരും അദൃശ്യ വ്യക്തി പുറത്തേക്ക് വരുകയാണ്.

വെടി രാജ • 2020-05-04 09:32

ഇന്ന് 5.30 pm അടുത്ത പാർട്ട് വരുന്നതാണ്

Lalu • 2020-05-04 13:19

വളരെ നല്ല കഥ. ഓരോ തവണയും കഥ വരുമ്പോൾ അപ്പോൾ തന്നെ വായിച്ചു മുഴുവനാക്കും. അത്രയ്ക്ക് നല്ല കഥയാണ്. ഇനിയും ഇങ്ങനെ ഉള്ള കഥകൾ നിങ്ങളുടെ പക്കൽ നിന്ന് പ്രെധീക്ഷിക്കുന്നു. എന്റെ എല്ലാ സപ്പോർട്ട് ഉണ്ടാകും

വെടി രാജ • 2020-05-04 13:15

തീർച്ചയായും നല്ല കഥകൾ എനിയും വരുന്നതാണ്. രണ്ടു കഥകൾ കൂടി പണിപ്പുരയിലാണ്. ഇണക്കുരുവികൾ കഴിഞ്ഞ് അത് അയക്കാം

വെടി രാജ • 2020-05-03 21:30

കാത്തിരിപ്പിന് വിരാമമിട്ട് അടുത്ത പാർട്ട് ഞാൻ സബ്മിറ്റ് ചെയ്തു. ആരാണ് ആ അദൃശ്യ വ്യക്തിത്വം നിത്യയോ ജിൻഷയോ അതോ ആതിരയോ എനി ഇവരാരുമല്ലേ ആ ചോദ്യത്തിനുത്തരം അടുത്ത ഭാഗത്തിലുണ്ട്. ആ വ്യാകുലത അകലുവാൻ ഒരു ദിവസത്തെ കാത്തിരിപ്പു മാത്രം

ഏലിയൻ ബോയ് • 2020-05-03 23:05

മിസ്റ്റർ നായർ....മനുഷ്യൻ ടെൻഷൻ അടിച്ചു ഇരിക്കുകയാണ്....ദയവു ചെയ്തു കരയിപ്പിക്കരുത്.... നല്ലൊരു ഭാഗം പ്രതീക്ഷിക്കുന്നു...

വെടി രാജ • 2020-05-03 23:50

പ്രതീക്ഷകൾക്ക് അപ്പുറമാവാം ചില സത്യങ്ങൾ. അതാണ് നാം കാണാതെ പോകുന്നത് ഇത് പച്ചയായ ജീവിതമാണ് .

Salhar ali • 2020-05-03 20:02

Pinne @Vedi raja...oru doubt,aa anuvinde flashback enthaannu,avanum anuvum thammil ithreyym paga pokkaan entha kaarrannam. Orupadu story vayikkunnathu kond missaayi poyathaanno ebook?????

വെടി രാജ • 2020-05-04 09:25

സത്യത്തിൽ ഇത് ബുക്ക് ബേസ് കഥയല്ല ജീവിത താളുകൾ കുറച്ച് ഇമാജിനേഷൻ പിന്നെ എൻ്റെ തന്നെ ആഗ്രഹങ്ങൾ ചേർത്താണ് ഇത് രൂപകൽപ്പന ചെയ്തത്. അനുവുമായി ഇണക്കം ഒന്നു കൂടെ ശക്തമാകുമ്പോൾ അവൻ ആ പഴയ കാല കുസൃതി ഓർക്കും നിത്യയെ പറഞ്ഞു മനസിലാക്കും അപ്പോ അറിയാനാവും

നന്ദൂ • 2020-05-03 15:24

ഞാൻ ഇന്നാണ് ഇണക്കുരുവികൾ വായിച്ചത് പ്രണയം തീം ആയതാണ് കാരണം But എന്റെ ചങ്ക് പറിച്ച് എടുത്തു നിങ്ങൾ നിത്യ ഒത്തിരി ഇഷ്ടമയി അതുപോലെ ഒന്നിനെ എല്ലാരും കെതിക്കും Waiting for your next part ?

വെടി രാജ • 2020-05-03 16:31

സത്യം ആ കാരക്ടർ സത്യമാണ് അതു ഉള്ളതും ആണ് പേര് മാത്രം വ്യത്യസ്തമാണ് ചില സന്ദർഭങ്ങൾ ചേർത്തതാണ് നിത്യയിലെ സ്വഭാവ സവിശേഷതകൾ സത്യത്തിൽ എൻ്റെ സ്വന്തം പെങ്ങളുടെയാണ്

Azazel (Apollyon) • 2020-05-04 02:30

മച്ചാനെ ആർക്കും കിട്ടാത്ത ഭാഗ്യം, പെങ്ങൾ ആണെന്ന് അറിഞ്ഞപ്പോ വല്ലാത്ത സന്തോഷവും അസൂയയും, മനസ്സിൽ അത്രക്ക് ഇടം പിടിച്ചിരിക്കുവാ ആ കുഞ്ഞു പെങ്ങൾ. ഇന്ന് കഥ വായിച്ചിട്ടേ ഉറങ്ങു?

വെടി രാജ • 2020-05-04 13:00

ഞാൻ കഥയിൽ എഴുതിയത് കുറവാണ് അവളെ കുറിച്ച് . ഇപ്പോ കല്യാണം കഴിഞ്ഞു. എന്നാലും എൻ്റെ ജൽമ ദിവസം ഒരു വിഷ് പിന്നെ എനിക്കുള്ള പുത്തൻ ഉടുപ്പ് അത് അവളുടെ വകയാണ് അത് അന്നും ഇന്നും മുടക്കിയില്ല. 2-3 day കൂടുമ്പോ ഫോൺ വിളിച്ച് എന്നെ ചീത്ത വിളിക്കാതെ കളിയാക്കാതെ അവൾക്ക് ജീവിക്കാനും കഴിയില്ല. സത്യത്തിൽ അവളെൻ്റെ പെങ്ങളായതിൽ ഞാൻ സന്തുഷ്ടനാണ്

Arjun Reddy • 2020-05-03 13:59

Bro nice ?? enium twist undooo bro ? I am waiting for next part

വെടി രാജ • 2020-05-03 14:02

വായിച്ചറിയാം ബ്രോ

Lalu • 2020-05-03 13:29

കഥ വളരെ നന്നായിട്ടുണ്ട്. But എല്ലാവർക്കും വട്ട് പിടിക്കാനുള്ള ചാൻസ് ഉണ്ട്.

വെടി രാജ • 2020-05-03 13:45

അതെന്താ അങ്ങനെ പറഞ്ഞത്

Lalu • 2020-05-04 13:24

ഓരോ പെണ്ണുങ്ങൾ ഇടക്ക് കയറിവരുമ്പോൾ കൺഫ്യൂഷൻ ആകുന്നു.

വെടി രാജ • 2020-05-04 13:19

ജീവിതത്തിൽ പ്രതീക്ഷിക്കാതെ പലരും കടന്നു വരും പക്ഷെ കൂടെ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാവു

Unni • 2020-05-03 15:22

??? crct

വെടി രാജ • 2020-05-03 15:23

കറക്ട് അതെനിക്കു മനസിലായില്ല

Haridas • 2020-05-03 12:15

Dear Raja, ഈ ഭാഗവും വളരെ മനോഹരമായിട്ടുണ്ട്. അനുവിനോടുള്ള ദേഷ്യം മാറ്റി ഫ്രണ്ട്ഷിപ് ആക്കിയതും നന്നായിട്ടുണ്ട്. അനുവിനോടുള്ള നിത്യയുടെ ദേഷ്യവും മാറ്റണം. മാളൂട്ടി ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണല്ലോ. Waiting for next part. Thanks and regards.

വെടി രാജ • 2020-05-03 13:45

ആ ചുരുൾ അറിയാൻ സമയമായി സഹോ ആ മുഹൂർത്തം എനി അതിക ദൂരമില്ല

ഏലിയൻ ബോയ് • 2020-05-03 12:11

അടിപൊളി സാധനം...വർണനകൾ ഗംഭീരം... തുടരുക.... പറ്റിയാൽ ഇന്ന് തന്നെ അടുത്ത പാർട്ട് അയച്ചു കൊടുക്ക്....എന്നാലേ നാളെ രാവിലെ പബ്ലിഷ് ചെയുക ഉള്ളു....

വെടി രാജ • 2020-05-03 13:44

നാളെ തന്നെ അടുത്ത ഭാഗം വരും

വേട്ടക്കാരൻ • 2020-05-03 11:38

രാജാ, ഈപാർട്ടും അതിമനോഹരംതന്നെ.ഹൃദയത്തിൽ പതിയുന്ന എഴുത്ത്.വായിക്കുമ്പോൾ നല്ല ഫീൽ കിട്ടുന്നുണ്ട്.സൂപ്പർ....

വെടി രാജ • 2020-05-03 13:43

താങ്ക്സ് ബ്രോ

Amul baby • 2020-05-03 11:14

Evdekkeyo enthokkeyo pukayunnu?

വെടി രാജ • 2020-05-03 13:42

ആളി കത്തിക്കുകയല്ലെ നല്ലത്

Frnd • 2020-05-03 08:23

ശെരിക്കും ഒരു പ്രണയകാവ്യം തന്നെ????????

വെടി രാജ • 2020-05-03 08:39

താങ്ക്സ് ബ്രോ

Azazel • 2020-05-03 07:59

ഇന്ന് വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കാത്തിരുന്നേനെ നടന്നില്ല. ഒരു മനുഷ്യനിൽ സന്ദർഭങ്ങൾക്ക് അനുസരിച്ചു മനസ്സിൽ തെന്നി മാറുന്ന വികാരങ്ങൾ ഒപ്പിവച്ചത് പോലുണ്ട് ഓരോ രംഗത്തും നായകന്റെ മനസ്സിനെ. നിത്യയെ സങ്കടപെടുത്തരുത് അപ്പോഴാണ് സങ്കടം പക്ഷെ അതെല്ലാം സഹജം ആണെന്ന് അറിയാം . അടുത്ത പാർട്ട്‌ പെട്ടെന്ന് വരുന്നത് കൊണ്ട് ഒരു ആശ്വാസം.

വെടി രാജ • 2020-05-03 08:17

അടുത്ത പാർട്ട് നാളെ തന്നെ വരുന്നതാണ്

Azazel • 2020-05-03 08:51

വെയ്റ്റിംഗ്, ആകെ കുഴഞ്ഞിരിക്കാ ആൾ ആരാന്ന് അറിയാതെ ക്ഷമ ഇല്ലാ, ജിൻഷാ അല്ലെങ്കിൽ രണ്ട് പേർക്ക് മാത്രം അറിയുന്ന രഹസ്യം അറിഞ്ഞ ആ അദൃശ്യ വ്യക്തി ആര്? ത്രില്ല് ത്രില്ല് ?

വെടി രാജ • 2020-05-03 08:41

നാളെ വായിച്ചറിയാം ബ്രോ അതിൻ്റെ പണിപ്പുരയിലാണ് കാത്തിരിപ്പിൻ്റെ വിരാമം കുറച്ച് ഒരു പരീക്ഷണം day by day കഥ അയക്കാൻ ശ്രമിക്കുന്നതാണ്

Abhyudekamshi • 2020-05-03 07:13

Bro veendum nic. Vegam publish cheythadin Nanni, Ningal thonnunnathellam kuthi kurikkam, don't worry e story ningalude personal asset anu. Njngal support und

വെടി രാജ • 2020-05-03 07:52

താങ്ക്സ് ബ്രോ അടുത്ത പാർട്ട് നാളെ തന്നെ കിട്ടും

Shazz • 2020-05-03 07:09

കലക്കി മുത്തേ ??????

വെടി രാജ • 2020-05-03 07:12

താങ്ക്സ് ബ്രോ

Ny • 2020-05-03 06:23

കഥ അടിപൊളിയായിട്ടുണ്ട്, ഇനി നിത്യ ആണോ മാളു എന്ന പേരിൽ അവനു മെസ്സേജ് അയക്കുന്നത്. ഒരു പക്ഷെ ജിൻഷാ അവളോട് എല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ, അവന്റെ മനസ്സിലിരിപ്പ് അറിയാൻ ഒരു കളി കളിക്കുന്നതാണോ എന്നതൊരു സംശയം.

വെടി രാജ • 2020-05-03 07:11

അതു നാളെ നമുക്ക് വായിച്ചറിയുന്നതല്ലെ അതിൻ്റെ സുഖം

Midhu • 2020-05-03 05:15

നിത്യയുടെ presents il മാളുവിന്റെ msg വരണം എന്നാലേ ഒരു gum ഉള്ളു. അതു നടക്കാൻ സാധ്യത കുറവാണെന്ന് തോന്നുന്നു. ബാക്കി comments അടുത്ത പാർട്ടുകളിൽ ഇടുന്നതാണ്

വെടി രാജ • 2020-05-03 05:30

ആ അവസ്ഥ വന്നാൽ ഈ കഥയിലെ മാസ്റ്റർ Twist lock ആയി പോവും . പിന്നെ നിങ്ങൾ തന്നെ ചോദ്യം ഉയർത്തും

MaX • 2020-05-03 04:56

ഇത്ര പെട്ടന്ന് ഈ പാർട്ട് ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല, എന്നാലും നമ്മുടെ ചെക്കന് എവിടൊക്കെയോ പിരി ചെറുതായി ലൂസ് ആയിട്ടുണ്ടോ എന്നൊരു സംശയം... ഇനി അടുത്ത പാർട്ടും പെട്ടന്ന് പ്രേതീക്ഷികാവോ ?

MJ • 2020-05-03 05:13

മിക്കവാറും

വെടി രാജ • 2020-05-03 05:29

പിരി ലൂസായതൊന്നുമല്ല. വർക്ക് ഇല്ലല്ലോ ഇപ്പോ ന്യൂ മൂവിസും വന്നിട്ടില്ല . Free fire കളിച്ചു മടുത്തു. സമയം പോക്കാൻ കുത്തിക്കുറിച്ചു കൊണ്ടിരിക്കുന്നു. രാപാടി ആയതിനാൽ രാത്രി ഉറക്കമില്ല പകൽ ഉച്ചവരെ ഉറക്കം അതുക്കൊണ്ട് നിങ്ങൾക്ക് പാർട്ടുകൾ വേഗം വേഗം

വെടി രാജ • 2020-05-03 05:26

അടുത്ത പാർട്ട് നാളെ തന്നെ പകുതി എഴുതി കഴിഞ്ഞു ബാക്കി പകുതി നാളെ എഴുതി സബ്മിറ്റ് ചെയ്യാം

MJ • 2020-05-03 04:55

രാജാ... ഞാൻ ആദ്യം തന്നെ വായിക്കണമെന്ന് തോന്നിയതാണ് പക്ഷെ ഉറക്കം കണ്ണിനെ മാടി വിളിച്ചപ്പോൾ... കഥ കിടിലനായി... അനുവെന്ന വട്ട് വല്ലാത്തതാണ് അതങ്ങനെയൊന്നും പോയി പോവൂല... നിത്യ ചിലപ്പോൾ ഊഹിക്കാവുന്നതിന്നു അപ്പുറമുള്ള ആറ്റം ബോംബാണ്.. മാളു ഇണങ്ങുമ്പോൾ പിണങ്ങുന്ന പിണങ്ങുമ്പോൾ ഇണങ്ങുന്ന ഐറ്റം അതിന്നിടയിൽ ഈ മൂന്ന് പേരുടെയും ഇടയിൽ ചക്ര ശ്യാസം വലിക്കുന്ന നായകൻ.. അതിനിടയിൽ അമ്മയെന്ന മരത്തെയും അച്ചനന്ന വന്മരത്തേയും വിശേഷിപ്പിച്ച വാചകങ്ങൾ ഹൃദയത്തിലേക്കാണ് കൊണ്ടത്തിച്ചത്... സ്നേഹത്തോടെ MJ

വെടി രാജ • 2020-05-03 05:25

താങ്ക്സ് ഈ വാക്കുകൾ കുടെ ഉണ്ടായാൽ മതി. എന്നും ഒരു ധൈര്യത്തിനായി

അച്ചു • 2020-05-03 03:48

നൈസ് ബ്രോ

വെടി രാജ • 2020-05-03 03:54

താങ്ക്സ് ബ്രോ