ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
📝 Ongoing
👁 148815 views ❤ 677 likes 💬 23 comments
ജീവിതമാകുന്ന നൗക 9 Jeevitha Nauka Part 9 | Author : Red Robin | Previous Part
അർജ്ജുവും അന്നയും പോയതോടെ ജോസ് ഭയങ്കര ദേഷ്യത്തിലാണ്. അച്ചായൻ്റെ അടുത്തു എന്തു പറയും.
“ജോസച്ചായൻ ഇപ്പോൾ എൻ്റെ കൂടെ വാ നമുക്ക് വീട്ടിൽ ചെന്നിട്ട് എന്താണ് വേണ്ടത് എന്ന് തീരുമാനിക്കാം. അവർ പോയ വണ്ടിയുടെ ഞാൻ കുറിച്ചെടുത്തിട്ടുണ്ട്. പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു പറയാം. “ ലെന ജോസിനോടായി പറഞ്ഞു
സുരേഷും മീരമാം കൂടി നിർബന്ധിച്ചതോട് ജോസ് ലെനയുടെ കൂടെ പോയി.
വാഹനത്തിൽ കയറിയതും പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു അന്ന പോയ വാഹനം തിരയാൻ നിർദേശം നൽകി. ലെന ഫോൺ വെച്ചതും സേർച്ച് വേണ്ടെന്ന് വെച്ച് കൊണ്ടുള്ള ADGP യുടെ നിർദേശം പോലീസ് കണ്ട്രോൾ റൂമിലെത്തി.
ഇനി അവിടെ നിന്നിട്ട് കാര്യമൊന്നുമില്ലാത്തതിനാൽ പെണ്ണുങ്ങൾ എല്ലാവരും ഹോസ്റ്റലിലേക്ക് പോയി. ആൺപിള്ളേർ ക്ലാസ്സിൽ തന്നെയിരിക്കുകയാണ്. എല്ലാവരുടയും സംസാരം കുറച്ചു മുൻപ് അവിടെ നടന്ന സംഭവങ്ങളെ കുറിച്ചാണ്.
ദീപു ഭയന്നിട്ടുണ്ട്. അർജ്ജുവും രാഹുലും അന്നയും കയറി പോയ വാഹനങ്ങൾ തൃശ്ശൂർ മുതലേ ഉണ്ടായിരുന്നു എന്നവനറിഞ്ഞത് അപ്പോൾ മാത്രമാണ് കാരണം ട്രാവലറിൽ ഉള്ള ആരും തന്നെ ബസ് തൃശ്ശൂരിൽ നിർത്തിയ കാര്യമൊന്നും അറിഞ്ഞിട്ടില്ല. കാര്യങ്ങളുടെ പോക്ക് തനിക്കനുകൂലമല്ല. ജയിലിൽ പോകാതിരിക്കാൻ ചെയ്‌ത പണി ഇപ്പോൾ ജീവൻ പോകും എന്ന നിലയിലായിട്ടുണ്ട്. അകെ ഉള്ള സമാധാനം കുറ്റകൃത്യത്തിന് തുല്യ പങ്കാളിയായ
???