ജോക്കർ [ആൽബി]
📝 Ongoing
👁 134644 views ❤ 216 likes ⭐ 0.0 rating 💬 56 comments 📚 1 chapters 📅 2019-05-08
ജോക്കർ Story Name : Joker | Author : Alby പതിവുപോലെ രാവിലെ എണീറ്റു. ഫോൺ എടുത്ത് നോക്കി.വാട്സാപ്പിൽ പതിവുകാരുടെ ഗുഡ്മോർണിംഗ് മെസ്സേജുകൾക്കിടയിൽ പുതിയൊരു മെസ്സേജ്. ഒരു അപരിചിത നമ്പറിൽ നിന്നും.അവൻ തുറന്ന് വായിച്ചു. വിമൽ വെഡ്സ് ബിയ ഓൺ 15-12-2018.അറ്റ് മഞ്ഞുമ്മൽ മാർത്താ മറിയം ചർച്....... അത് വെഡിങ് ഇൻവിറ്റേഷൻ ആയിരുന്നു. ആ ഒരു തരിപ്പിൽ അവൻ മരവിച്ചിരുന്നു.മറന്നുതുടങ്ങിയ പലതും ഓർമയിലേക്ക് ഊളിയിട്ടു. ഇതിനിടയിൽ മൊബൈൽ ശബ്ദിച്ചത് അറിഞ്ഞില്ല. അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. എടാ ആ കുന്ത്രാണ്ടം ഒന്നെടുക്കുന്നുണ്ടോ..???? ഒരു അലർച്ചയായിരുന്നു ചിന്തകളിൽ നിന്നും പുറത്തു വന്നു ഫോൺ നോക്കി. അതേ നമ്പറിൽ നിന്നും നിർത്താതെയുള്ള വിളി. മടിച്ചാണെങ്കിലും ഫോൺ എടുത്തു. ഡാ, ആന്റണി. വിമലിന്റെ പതിഞ്ഞ ശബ്ദം.മെസ്സേജ് കണ്ടുകാണുമല്ലോ. പറഞ്ഞത് പോലെ ഞങ്ങളുടെ മാര്യേജ് ആണ്. ഈ വരുന്ന ഡിസംബർ 15ന്. കല്യാണത്തിന് നീയാണ് സ്പെഷ്യൽ ഗസ്റ്റ്. നിന്നിലൂടെ അല്ലെ അവളെ എനിക്ക് കിട്ടിയത്. അതുകൊണ്ട് നീ വരാതിരിക്കരുത്.നമ്മുടെ പഴയ ആൾക്കാരൊക്കെ ഉണ്ട്. എത്തിയേക്കണം. എങ്ങനെയൊക്കെയോ അവന്റെ സംസാരം കേട്ടിരുന്നു. ഒപ്പം അവളും എന്തോക്കെയോ പറഞ്ഞു. കോൺഫറൻസ് കാൾ ആണെന്ന് അവനു തോന്നി. മറുപടി ഒരു മൂളലിൽ ഒതുക്കി. എപ്പോഴോ ഫോൺ ബന്ധം മുറിഞ്ഞു. അവന്റെ മനസ്സ് കലുഷിതമായിരുന്നു. പഴയ ഓർമ്മകൾ തിരട്ടിവന്നുകൊണ്ടിരുന്നു. രാവിലത്തെ കാപ്പികുടി പേരി
കഥയങ്ങു ചുരുക്കി പറഞ്ഞാൽ... ചുരുക്കുന്നത് എന്റെ ഭാഷയിലാണ്. ആണ്റ്റണി ആണ് നായകൻ സൗകര്യം പോലെ ബാബു ആൻറ്റണിയെ വായനക്കാർക്ക് സങ്കൽപ്പിക്കാം. വേറെയും ആൻറ്റണിമാരുണ്ട്. മാർക്ക് ആൻറ്റണി, എ കേ ആൻറ്റണിമാരെപ്പോലെ.... ഒരു ദിവസം ഫോണിൽ വരുന്നു ഒരു മെസേജ്. വിമൽ വെഡ്സ് ബിയ എന്ന മാരേജ് ഇൻവിറ്റേഷൻ ആണ് മെസേജ്. പിന്നെ ഒരു ഫ്‌ളാഷ് ബാക്ക് മഴയാണ്. ആ മഴുത്ത ആൽബിയുടെ നനുത്ത ഭാഷയിൽ വായിക്കാൻ നല്ല കുളിരുണ്ട്. ചൂടുമുണ്ട്. ഹെയർ കംസ് ദ ഫ്‌ളാഷ് ബാക്ക്: ആൻറ്റണി ഡൽഹിയിൽ ക്വളിറ്റി നേഴ്സ്. സൂപ്പർ ഫ്രെണ്ട്സിനെ കൂടെ. ബിയ. പരിചയം. ചുംബനം. പ്രോബ്ലം എന്താണ് വെച്ചാൽ ചുംബിക്കുന്നതബിയ ആണ്. മഹർഷി മനസ്സുള്ള അന്തോണി "ടമാർ പടാർ" എന്നൊക്കെ ശബ്ദം കേൾപ്പിച്ച് മമ്മുട്ടി ഉർവശിയെ എന്നപോലെ അടിക്കുന്നു. പിന്നെ പക്ഷെ പ്രണയം വരുന്നു. ക്രെഡിറ്റ് കൂട്ടുകാർക്ക്. ബിയ സങ്കടങ്ങൾ ഒക്കെ അന്തോണിയോട്. ഒരു ആസ്ട്രേലിയൻ വേക്കന്സി. അത് കിട്ടിയാലുള്ള രക്ഷപ്പെടലുകൾ ഒക്കെ സംസാരത്തിൽ പങ്കുവെക്കലുകളിൽ കടന്നു വരുന്നു. ബിയ ആദ്യം . പോകുന്നു പിന്നെ ആണ്റ്റണിയും. ചെല്ലുമ്പോൾ അറിയുന്നു സെയി കമ്പനി.ആണ്റ്റണി വേണ്ട എന്ന് തീരുമാനിക്കുന്നു. മടങ്ങുന്നു. കാരണം വേക്കന്സി അവനു കിട്ടണമെന്ന ആഗ്രഹം. പിന്നെ കാണുന്നത് വിമലും ബിയയുമായുള്ള ലിപ്പ് ലോക്ക് സീൻ ആണ്. തേപ്പു കിട്ടിയ ആൻറ്റണി ചോദിക്കുന്നു. ബിയയുടെ വാക്കുകളിൽ ആണ്റ്റണി ഔട്ട്.ആസ്ട്രേലിയൻ വിസയ്ക്ക് വേണ്ടിയുള്ള പ്രണയനാടകമായിരുന്നു എന്ന് വെളിപാടുണ്ടാകുന്നു. പിന്നെ മദ്യപാനിയാവുകയാണ് . നാച്ചുറൽ അല്ലെ? തേപ്പ് കിട്ടുന്ന ആരും മദ്യപാനിയാകണമെന്നാണ്. പുതിയ ഒരു ഡോക്റ്റർ വരുന്നു. സൂപ്പർ. പേരും . സാന്ദ്ര ചെറിയാൻ. അവളോട് പൊരിഞ്ഞ ഉടക്ക് അടി @@##$%%%^^^ ഒക്കെ. ആണ്റ്റണിക്ക് എതിരെ പരാതി. പക്ഷെ അതിനിടയിൽ സാന്ദ്രയ്ക്ക് കൂട്ടുകാരൻ അച്ചായൻ വഴി കാര്യങ്ങൾ പിടികിട്ടുന്നു. കഥയിലെ ഏറ്റവും മനോഹരമായ ഭാഗമാണ്. ഐ ലവ് ദാറ്റ് ട്വിസ്റ്റ്. റിയലി. എഴുത്തുകാരന്റെ കയ്യൊപ്പു പതിഞ്ഞയിടം. സാൻഡ്രയെ കൊച്ചിയിൽ നിർബന്ധിച്ചു വിടുന്ന അവസ്ഥയിലേക്ക് അവരുടെ സൗഹൃദം പിന്നീട വളരുന്നു. സാന്ദ്ര നിർബന്ധിച്ച് ബിയയുടെ കല്യാണത്തിന് പോകുന്ന ആണ്റ്റണിക്ക് അവിടെ വെച്ച് സംഭവിക്കുന്നതാണ് ഏറ്റവും സൂപ്പർ ഡ്യൂപ്പർ സൂപ്പർമാൻ ട്വിസ്റ്റ്. ഡോക്റ്റർ സാന്ദ്ര അവർക്ക് സ്വയം പരിചയപ്പെടുത്തുന്ന രീതി: ആ നിമിഷം എന്താ പറയുക. ഒരു ചോദ്യം മാത്രമേ എനിക്കപ്പോൾ ചോദിക്കാൻ തോന്നിയുള്ളൂ? എത്ര കഥകൾക്ക് താങ്കൾ കമൻറ്റുകൾ എഴുതി പ്രോത്സാഹിപ്പിച്ചിരുന്നു.. ആ സമയത് കഥകൾ കൂടി എഴുതാതിരുന്നത് എന്താണ്? ഈ ചോദ്യത്തിൽ എന്റെ അപ്പ്രീസിയേഷൻ ആൽബി വായിച്ചെടുക്കും എന്ന് കരുതുന്നു. വായിച്ചതാണ് വളരെ മുമ്പ്.. കമന്റ്റിട്ടില്ല. ആത് ആദിപാപത്തെക്കാൾ വലുതാണ് എന്നറിയാം. സ്നേഹപൂർവ്വം സ്മിത.