0%
Chapter 1

കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കാലഭ്രംശം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] · കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പിന്നെ അവന് ചുറ്റുമുള്ളതൊന്നും കാണില്ല. ഒരു വലിയ വളവ് തിരിയുമ്പോൾ ജീപ്പ് ഒന്ന് വെട്ടിച്ചു. എന്റെ തൊട്ടടുത്ത്, വിൻഡോ സീറ്റിലിരിക്കുന്ന ദേവുവിന്റെ തോളിലേക്ക് ഞാൻ അറിയാതെ ഒന്ന് വീണുപോയി.


അവൾ പതുക്കെ ചിരിച്ചുകൊണ്ട് എന്നെ നോക്കി. കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ചെവിക്ക് പുറകിലേക്ക് ഒതുക്കിവെക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.


"എന്താടാ... കോളേജ് കഴിഞ്ഞപ്പോഴേക്കും നിന്റെ ബാലൻസ് ഒക്കെ പോയോ?"


അവൾ കള്ളച്ചിരിയോടെ ചോദിച്ചു.


​"ബാലൻസ് പോയതല്ല, ഇവന്റെ ഡ്രൈവിങ് കണ്ടില്ലേ... നമ്മളെ ഇന്ന് അവൻ ജീവനോടെ അവിടെ എത്തിക്കുമോ എന്ന് സംശയമാ,"


ഞാൻ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.


​"ഏയ്, അവൻ നന്നായിട്ടാണ് ഓടിക്കുന്നത്. നീയൊന്ന് കാറ്റൊക്കെ കൊണ്ടിരിക്ക്. വെറുതെ ടെൻഷൻ അടിക്കാതെ,"


തണുപ്പകറ്റാനായി തന്റെ ഷാൾ ഒന്നുകൂടി വലിച്ചുചുറ്റി, മഞ്ഞുമൂടിയ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി അവൾ പറഞ്ഞു.


അവൾക്ക് ഈ യാത്ര നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ടെന്ന് ആ കണ്ണുകളിലെ തിളക്കത്തിൽ നിന്ന് എനിക്ക് വ്യക്തമായി.


​"എടാ... അവിടെ ലക്കിടി എത്തുമ്പോൾ വണ്ടി നിർത്തണേ. എനിക്കൊരു ചായ കുടിക്കണം,"


പുറകിൽ നിന്ന് മാളവിക വിളിച്ചുപറഞ്ഞു.

​ഗിയർ മാറ്റുന്നതിനിടയിൽ റോഡിൽ നിന്ന് കണ്ണെടുക്കാതെ തന്നെ വിശാഖ് മറുപടി കൊടുത്തു.


"ചായ കുടിക്കാനോ? എസ്റ്റേറ്റിൽ

എത്തുമ്പോൾ അവിടെ നിന്ന് കട്ടനും ചുട്ടുപഴുത്ത കാടപ്പക്ഷിയും ഒക്കെ അടിക്കാം!"


​"ഓഹ്, വലിയ കാടപ്പക്ഷി! ആദ്യം നമ്മൾ അവിടെ ഒന്ന് എത്തിപ്പെടട്ടെ. എന്നിട്ട് മതി നിന്റെ തള്ള്,"


കാവ്യ അവനെ കളിയാക്കി.


​ജീപ്പ് അടുത്ത വളവിലേക്ക് കടക്കുകയാണ്. ഉച്ചസമയമായിട്ടും, കോടമഞ്ഞും കാടിന്റെ വന്യതയും കാരണം ഭീമാകാരന്മാരായ രാക്ഷസന്മാരെപ്പോലെയാണ് വഴിയിലെ വൻമരങ്ങൾ എനിക്ക് തോന്നിയത്. ഓരോ വളവ് തിരിയുമ്പോഴും അവ ഞങ്ങളെ കടന്ന് പിന്നിലേക്ക് മറയുന്നുണ്ടായിരുന്നു.


​ദേവു എന്റെ നേർക്ക് തിരിഞ്ഞു, അവളുടെ മുഖത്ത് പെട്ടെന്ന് ചെറിയൊരു ആശങ്ക നിഴലിച്ചതുപോലെ.


"എടാ... നമ്മൾ പോകുന്ന ആ സ്ഥലം ശരിക്കും സേഫ് ആണോ? ഗൂഗിൾ മാപ്പിൽ പോലും ആ റൂട്ട് കാണിക്കുന്നില്ലായിരുന്നല്ലോ?"


അവൾ വളരെ പതുക്കെ ചോദിച്ചു.


​അവളുടെ ആ ചോദ്യം എന്റെ ഉള്ളിലും ചെറിയൊരു സംശയം ഉണ്ടാക്കി. കാടിന്റെ ഉൾഭാഗത്തുള്ള ഒരു പഴയ എസ്റ്റേറ്റ് ബംഗ്ലാവ്. അവിടേക്കാണ് ഞങ്ങൾ പോകുന്നത്.


​"പേടിക്കാനൊന്നുമില്ല. അവന്റെ അമ്മാവന്റെ സ്ഥലമല്ലേ, പിന്നെ നമ്മൾ ഇത്രയും പേരുണ്ടല്ലോ..."


ഞാൻ അവൾക്ക് ധൈര്യം കൊടുക്കാൻ ശ്രമിച്ചു.


വിളറിയ വെളിച്ചം മാത്രമുള്ള ആ കാട്ടുപാതയിലൂടെ വണ്ടി മുന്നോട്ട് പോകുമ്പോൾ, ഞങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് യാതൊരു ഊഹവുമുണ്ടായിരുന്നില്ല…


ചുരത്തിന്റെ നെറുകയിൽ, ലക്കിടിയുടെ തണുപ്പിലേക്ക് ജീപ്പ് കടന്നപ്പോൾ കാറ്റിന്റെ സ്വഭാവം വല്ലാതെ മാറിയിരുന്നു.


അസ്ഥിയിലേക്ക് അരിച്ചുകയറുന്ന തണുപ്പ്. ജീപ്പിന്റെ ബോണറ്റിൽ നിന്നും നേർത്ത പുക ഉയരുന്നുണ്ടായിരുന്നു. റോഡരികിലെ ഒരു പഴയ ചായക്കടയുടെ മുന്നിൽ വലിയൊരു ശബ്ദത്തോടെ വിശാഖ് വണ്ടി നിർത്തി.


​"എല്ലാരും ഇറങ്ങിക്കോ...

💬 Comments

View all comments