0%
Chapter 4

കളിയാട്ടങ്ങൾ 4 [ലസ്റ്റർ]

Author : ലെസ്റ്റർ | Read All Parts | 👁 41214 |

അണ്ണൻ റോഡിന്റെ ഓരത്തേക്ക് കുനിഞ്ഞു ആടിയാടി നടക്കുന്നത് അവർ ഞെട്ടലോടെ കണ്ടു. അണ്ണന്റെ കൈയിൽ ഉണ്ടായിരുന്ന ഹോക്കി സ്റ്റിക്ക് റോഡിൽ വീണു കിടന്നിരുന്നു. സംഗീതയും അത് കണ്ട് അന്തം വിട്ടുപോയി. അവളുടെ കരച്ചിൽ നിന്ന് വാപൊളിച്ചു നിന്നു.


ഹോക്കിസ്റ്റിക്ക് കാലിൽ തൊണ്ടിയെടുത്ത് മുകളിലേക്ക് എറിഞ്ഞു വാഹിദ് കൈകൊണ്ട് പിടിച്ചു ബാക്കി നാലുപേരുടെ നേരെ തിരിഞ്ഞു. വാള് പിടിച്ചവന്റെ മുന്നിലേക്ക് ഒന്ന് വട്ടം കറങ്ങി അടുത്തിട്ട് നിലത്തേക്ക് അമർന്നിട്ട്, റോഡിൽ മുട്ടുകാലിൽ നിന്നിട്ട് സ്റ്റിക്ക് വീശി അവന്റെ മുട്ടുകാലിലേക്ക് അടിച്ചു. വാഹിദിന്റെ തലയ്ക്ക് മുകളികൂടെ വാള് ഒരു സീൽക്കാരത്തോടെ വീശികടന്നു പോയെങ്കിലും കാലിന്റെ മുട്ടുചിരട്ട പൊടിഞ്ഞുപോയ അവൻ നിലത്തേക്ക് വളഞ്ഞിരുന്നു. അടുത്ത നിമിഷം വാഹിദിന്റെ കൈയിലെ സ്റ്റിക്ക് അവന്റെ താടിയെല്ലിൽ പതിഞ്ഞു. താടിയെല്ല് തകരുകയും ഒന്ന് രണ്ട് പല്ലുകൾ തെറിച്ചു പോവുകയും ചെയ്ത അവൻ അടക്കിപ്പിടിച്ചൊരു ഞരക്കത്തോടെ ബോധംകെട്ടു നിലത്തേക്ക് കമിഴ്ന്നടിച്ചു വീണു.


അതുവഴി വരികയും പോവുകയും ചെയ്തിരുന്ന വാഹനങ്ങൾ ചിലതൊക്കെ നിർത്തുകയും ചിലത് ജീവൻ രക്ഷാർത്ഥം രക്ഷപ്പെടുകയും ചെയ്തു. ഗുണ്ടാ തലവൻ റോഡ് സൈഡിൽ നിന്ന് വാഹിദിന്റെ നേരെ പാഞ്ഞടുത്തിട്ട് പിന്നിൽ നിന്ന് വാഹിദിനെ ആഞ്ഞു തൊഴിച്ചു. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ വാഹിദ് മുന്നോട്ട് തെറിച്ചു നീങ്ങി. ശരീരം നിയന്ത്രിച്ചു തിരിഞ്ഞു നിൽക്കുമ്പോഴേക്കും ബാറ്റ് കൊണ്ട് ശക്തമായ അടി അവന്റെ മുതുകിൽ പതിഞ്ഞു. അറിയാതൊരു ഞരക്കം അവന്റെ തൊണ്ടയിൽ അമർന്നു.


"അയ്യോ ചേട്ടാ.. അരുത് തല്ലരുത്.. ഞാൻ കൂടെ വരാം പ്ലീസ്.."


വാഹിദിനു തല്ലുകൊണ്ടത് കണ്ടപ്പോൾ സംഗീതയുടെ തൊണ്ടയിൽ നിന്ന് നിലവിളി ഉയർന്നു. അവൾ ഓടിച്ചെന്ന് ഗുണ്ടകളുടെ മുന്നിൽ കൈകൂപ്പി യാചിച്ചു കൊണ്ട് കരഞ്ഞു. ഗുണ്ടാത്തലവൻ അവളുടെ കഴുത്തിൽ കടന്ന് പിടിച്ചു ഞെരിച്ചു ശ്വാസം മുട്ടിക്കാൻ തുടങ്ങി.


"കൊണ്ടുചെല്ലാൻ അല്ലെടീ, കണ്ടിടത്തു കൊന്നിടാനാ പറഞ്ഞു വിട്ടത്."


അവൻ മുരണ്ടു. സംഗീത ശ്വാസം മുട്ടി പിടഞ്ഞുകൊണ്ട് അവന്റെ കൈയിൽ കടന്നുപിടിച്ചു മാന്തിപ്പൊളിച്ചു. മിന്നലേറ്റത് പോലെ അയാൾ അലറിക്കൊണ്ട് പിന്നിലേക്ക് മാറി അവളുടെ കഴുത്തിൽ പിടിച്ചിരുന്ന കൈ താങ്ങിപ്പിടിച്ചു മുന്നോട്ട് കുനിഞ്ഞു. അപ്പോഴേക്കും വാഹിദിന്റെ കാൽപ്പുറം വീണ്ടും ഒരിക്കൽ കൂടി മിന്നൽ വേഗത്തിൽ വായുവിൽ ചലിച്ചു. ഗുണ്ടാത്തലവന്റെ ചങ്കിൽ നിന്ന് എന്തോ ചതയുന്ന ശബ്ദം സംഗീത ശരിക്കും കേട്ടു. അയാൾ വായിലൂടെ രക്തം ഒലിപ്പിച്ചു കൈകൾ നിലത്തു കുത്തി തലകുനിച്ചു റോഡിൽ ഇരുന്നു. രണ്ട് പേര് എന്ത് ചെയ്യണം എന്നറിയാതെ പിന്നിലേക്ക് മാറി തയ്യാറെടുത്തു നിൽപ്പുണ്ട്. അവർക്ക് മുന്നോട്ട് വരാനുള്ള ധൈര്യം ഇല്ലെന്ന് വാഹിദിനു മനസ്സിലായി.


അവൻ അവരിൽ ഒരുത്തന്റെ വാരിയെല്ല് നോക്കി ആഞ്ഞു ചവുട്ടി. കുറച്ച് നേരത്തേക്ക് അവൻ ശ്വാസം കിട്ടാതെ വായ പൊളിച്ചു. അവനെ രക്ഷിക്കാൻ വേണ്ടി മുന്നോട്ട് വന്ന യുവാവിന്റെ കൈത്തണ്ടയിൽ സ്റ്റിക്ക്

💬 Comments

View all comments