Chapter 4
കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 4 [Hypatia]
എങ്ങനെയെങ്കിലും അവര് തമ്മിൽ ഒളിച്ച് വെച്ച ആ രഹസ്യമെന്താണെന്ന് അറിയനുള്ള സ്ത്രീ സഹജമായ ജിജ്ഞാസ സിന്ധുവിൽ ഉടലെടുത്തു. അതിന് അന്നമ്മ തന്നെയാണ് ഒരു വഴി എന്നവൾ മനസ്സിലാക്കി. കരഞ്ഞു പൊതിർന്ന കണ്ണും മുഖവും തുടച്ചു അവൾ കട്ടിലിൽ നിന്നുമിറങ്ങി.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് അന്നമ്മ കണ്ണ് തുറന്നത്. മുന്നിൽ നിൽക്കുന്ന സിന്ധു. അവളുടെ കണ്ണുകളിൽ കരഞ്ഞതിന്റെ ശേഷിപ്പുകൾ ചുമന്നുകിടക്കുന്നുണ്ട്, എങ്കിലും മുഖത്തെ പ്രസന്നഭാവം അന്നമ്മയിൽ ആശ്വാസം തോന്നിച്ചു.
"'അമ്മ ചായ ഉണ്ടാക്കിയിരുന്നോ..?" അന്നമ്മയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചുണ്ടിലൊരു ചെറുചിരി വരുത്തി സിന്ധു ചോദിച്ചു..
"അയ്യോ.... സ്റ്റൗ ഓഫാക്കിയില്ല..." സിന്ധുവിന്റെ ചോദ്യം കേട്ട് ബോധത്തിലേക്ക് വന്ന അന്നമ്മ ഞെട്ടി പിടിച്ചെഴുന്നേറ്റു. എന്നിട്ട് അടുക്കളയിലേക്കോടി. കൂടെ സിന്ധുവും ചെന്നു.
അടുക്കളയിലെത്തിയ അന്നമ്മയും സിന്ധുവും കാണുന്നത് കത്തി കൊണ്ടിരിക്കുന്ന അടുപ്പിന് മുകളിലെ പാത്രത്തിൽ നിന്നും പുക വരുന്നതാണ്. പാത്രത്തിലെ വെള്ളവും വറ്റി പാത്രം ചൂടായി തീപിടിക്കാൻ തുടങ്ങിയിരിക്കുന്നു.
അടുക്കള മുഴുവനും പുകയിൽ നിറഞ്ഞത് കണ്ട് രണ്ടുപേരും ഞെട്ടി തരിച്ച് നിന്നെങ്കിലും, പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ സിന്ധു ഓടിച്ചെന്ന് സ്റ്റൗ ഓഫാക്കി. പുകഞ്ഞു കൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് അൽപ്പം വെള്ളമെടുത്തതൊഴിച്ചു.
ശീ.... എന്ന ശബ്ദത്തോടെ പാത്രത്തിൽ നിന്നും പുക വന്നെങ്കിലും, പതിയെ അന്തരീക്ഷത്തിലെ പുകപടലങ്ങൾ മാഞ്ഞു തുടങ്ങി.
പുകമാഞ്ഞപ്പോൾ അന്നമ്മയും സിന്ധുവും പരസ്പ്പരം മുഖത്തോട് മുഖം നോക്കി. അൽപ്പനേരം നോക്കി നിന്നപ്പോൾ രണ്ടു പേർക്കും ചിരിവന്നു. ആദ്യമോരു ചെറു ചിരിയോടെ തുടങ്ങി രണ്ടുപേരുടെയും മണ്ടത്തരമോർത്ത് അത് പൊട്ടിചിരിയിലേക്കെത്തി.
മനസ്സ് തുറന്നുള്ള ചിരിയിൽ അന്നമ്മയിൽ നിന്നും പിരിമുറുക്കങ്ങൾ വിട്ട് പോയി. സിന്ധുവും പഴയ കളിചിരിയിലേക്കെത്തിയെങ്കിലും അവളുടെ ഉള്ളിൽ അമ്മയും മകനും ഒളിച്ച് വെച്ച രഹസ്യമോർത്ത് ഒരു വീർപ്പ് മുട്ടൽ തങ്ങി നിന്നിരുന്നു.
സിന്ധുവിന്റെ മുഖത്തെ പ്രസന്നത കണ്ടപ്പോൾ അന്നമ്മക്ക് സിന്ധുവിനോട് എന്തൊന്നില്ലാത്ത സ്നേഹം മുളപൊട്ടി. അന്നമ്മ അവളെ ചേർത്ത് നിർത്തി കവിളിൽ തലോടി.
പത്രോസിന്റെ കൈ വിരലുകളുടെ പാടുകൾ ആ തുടുത്ത കവിൾ തടത്ത് തിണർത്ത് കിടന്നിരുന്നു. അത് കണ്ടപ്പോൾ അന്നമ്മക്ക് ഉള്ളിൽ
💬 Comments
View all comments