0%
Chapter 8

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia]

Author : Hypatia | Read All Parts | 👁 710 |
"എന്നോട് ദേഷ്യമാണോ... ഇപ്പോഴും..?" ഉത്തരം പറയാൻ കഴിയാതെ ആ ചോദ്യം സുശീലയുടെ കാതുകളിൽ മുഴച്ചു നിന്നു. "പറ.... " സിന്ധു കൊഞ്ചുന്നത് പോലെ പറഞ്ഞു. "ഇല്ല..." "അതൊരു സുഖമില്ലാത്ത മറുപടിയാണല്ലോ...?" സിന്ധു അമ്മയെ തിരിച്ച് നിർത്തി കവിളിൽ കുത്തി കുസൃതി കാട്ടികൊണ്ട് ചോദിച്ചു. സുശീലയെ സമ്പന്ധിച്ച് സിന്ധുവിന്റെ ഈ കുസൃതി അപരിചിതമാണ്. അവൾ തന്നോട് ഇത് വരെ ഗൗരവമായിട്ടേ പെരുമാറിയിട്ടൊള്ളു. താനും അവളോടും അങ്ങിനെയായിരുന്നല്ലോ..?' കല്യാണം കഴിഞ്ഞപ്പോൾ അവളിൽ സംഭവിച്ച മാറ്റം സുശീലയെ വല്ലാതെ അത്ഭുതപ്പെടുത്തി. "എനിക്ക് ദേഷ്യമൊന്നും ഇല്ല മോളെ... അമ്മയുടെ മനസ്സിലെ ദണ്ണം കൊണ്ട് ഓരോന്ന് പറയുന്നതല്ലേ..." സുശീല കണ്ണ് നനയിച്ച് പറഞ്ഞു. "അയ്യേ 'അമ്മ കരയുന്നെ.... അയ്യയെ..." സിന്ധു കളിയാക്കി കൊണ്ട് സുശീലയുടെ ഇടുപ്പിൽ കയ്യിട്ട് ഇക്കിളിപ്പെടുത്തി. അത് സുശീലയിലും ചിരി നിറച്ചു. "ഞാനും അമ്മയെ വിശമിപ്പിച്ചിട്ടുണ്ട്.... അത് കൊണ്ട് എന്നോട് ക്ഷമിക്കണം എന്നൊന്നും ഞാൻ പറയൂല... ഞാൻ ഇനിയും വേദനിപ്പിക്കും.." അമ്മയെ കെട്ടി പിടിച്ച് കൊണ്ട് സിന്ധു ഒരു കൊഞ്ചലോടെ പറഞ്ഞു. "ഛി... ദുഷ്ട പിശാച്.." സുശീല മുഖം കോട്ടി കൊണ്ട് പറഞ്ഞു. "ദുഷ്ട നിങ്ങളെ നായർ..." "ആഹ് എന്റെ നായരാണ് നേരെത്തെ ഇവിടുന്ന് ഇറങ്ങി പോയത്... ചെന്ന് വിളിച്ചോ.." "ആഹ്.. ആര് കണ്ടു വല്ല സെറ്റപ്പും ഉണ്ടോന്ന്.." "ഛി... വൃത്തികേട്‌ പറയാതെ പോയെ.." സുശീല സിന്ധുവിനെ തള്ളി മാറ്റി അടുക്കളയിലേക്ക് നടന്നു. സിന്ധു അമ്മയെ തോണ്ടിയും ഞെക്കിയും കളിയാക്കിയും പിറകെ ചെന്നു. "കഴിക്കാൻ അവൻ വരോ ?" "ആര്.." "നിന്റെ കെട്ട്യോൻ.." അത് പറഞ്ഞപ്പോൾ സുശീലയുടെ ഉള്ളിലൊരു നാണം.. "ഹോ.. അത് പറയുമ്പോ എന്താ ഒരു നാണം " സിന്ധു കളിയാക്കി ചോദിച്ചു. "നീ ചോദിച്ചതിന് മുറുപടി പറയ്... " "ഇല്ല ഇനി ഏട്ടൻ വരൂല... നാളെ എന്നെ കൊണ്ട് പോകാനേ വരൂ.." "അപ്പൊ നീ നാളെ തന്നെ.. പോവോ..?" സുശീല ഒരു വിഷമത്തോടെ ചോദിച്ചു. "എന്തെ ഞാൻ പോവണ്ടേ..?" "അല്ല ഒരു അഞ്ചാറ് ദിവസെങ്കിലും നിന്നിട്ട് പോയാപ്പോരേ..?" "അയ്യടെ എന്ന് മുതൽ തുടങ്ങി ഈ സ്നേഹം..." സിന്ധു തമാശയായി പറഞ്ഞതാണെങ്കിലും അത് സുശീലയുടെ മനസ്സിനെ തൊട്ടു. അവളുടെ മുഖത്ത് വേദനയുടെയോ കുറ്റബോധത്തിന്റെയോ ഒരു നിഴൽ പടർന്നു. അത് കണ്ട സിന്ധു അമ്മയെ തന്നിലേക്ക് വലിച്ചടുപ്പിച്ചിട്ട് ആ കവിളുകളിൽ ഉമ്മ വെച്ചു. "'അമ്മ വിഷമിക്കണ്ട... ഞാൻ ചുമ്മാ പറഞ്ഞതാ.. എന്റെ ജീവിതം ഇപ്പോൾ ഞാൻ ആഗ്രഹിച്ചതിലും സന്തോഷത്തിലാണ്... അത് പോലെ അമ്മയും അച്ഛനും

💬 Comments

View all comments