കല്ല്യാണ തലേന്ന് 1 [Pooja S Nair]
📝 Ongoing
👁 168594 views ❤ 110 likes 💬 10 comments
കല്ല്യാണ തലേന്ന് ഭാഗം 1
Kallyana Thalennu Part 1 | Author : Pooja s Nair
ചിങ്ങനിലാവിൽ മൂങ്ങിക്കുളിച്ചു നിൽക്കുന്ന പ്രകൃതി . മാവേലിമന്നന്റെ വരവേൽപ്പിനായി മഴമേഘങ്ങളെയെല്ലാം തൂത്തു വാരി വൃത്തിയാക്കിയിട്ടിരിക്കുന്നതിനാൽ നല്ല പകൽ വെളിച്ചും പോലെ വെട്ടിത്തിളങ്ങി നിൽക്കുകയാണ് പരിസരമെല്ലാം . അതുകൊണ്ട് വീടിനു
മൂന്നിലുള്ള പഞ്ചായത്തു റോഡിൽ വച്ചിരിക്കുന്ന “സ്വാഗതം ” എന്ന ബോർഡിനു മുകളിൽ മാത്രമേ ഒരു ട്യൂബ് ലൈറ്റിന്റെ ആവശ്യം വേണ്ടി വന്നിട്ടുള്ളൂ .
പിന്നെ വീടിന്റെ മുറ്റത്തുള്ള കല്യാണ പന്തലിലും പിൻഭാഗത്ത് സദ്യ വട്ടങ്ങളൊരുക്കുന്ന നെടുമ്പുരയിലും മാത്രമേ ലെറ്റുകൾ ഇട്ടിട്ടുള്ളൂ.
തൂവെള്ളി നിലാവിൽ ബഹളം വച്ച് ഓടിക്കളിക്കുകയാണ് വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ബന്ധുക്കളുടെ കുട്ടികൾ .
മുറ്റത്തെ കല്യാണ പന്തലിലും പുറകു വശത്തും ശബ്ദ കോലാഹലങ്ങളും ഉറക്കെയുറക്കെയുള്ള ചിരികളും ഉയർന്ന് കേൾക്കാനുണ്ട് . ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരും പെട്ടെന്ന് സഹൃദയന്മാരും നർമ്മ ബോധമുള്ളവരായും മാറുന്നു. നിസ്സാരമായ എന്തെങ്കിലും കാരണമുണ്ടായാൽ മതി അവർക്ക് പൊട്ടിച്ചിരിക്കാൻ,
ചിരിക്കട്ടെ ! എല്ലാവരും മതി മറന്ന് പൊട്ടിച്ചിരിക്കട്ടെ ! അത്രയെങ്കിലും ഒരു സഹായം അവർക്കെന്നെക്കൊണ്ടുണ്ടാവട്ടെ !,
നാളെ ഞാൻ വിവാഹിതയാവുകയാണ്
ഏതൊരു പെൺകുട്ടിയും പ്രായപൂർത്തിയായിക്കഴിഞ്ഞാൽ കോരിത്തരിപ്പോടെ കാത്തിരിക്കുന്ന ധന്യ മുഹൂർത്തം ഞാൻ സന്തോഷവതിയാണോ ? മറ്റ
Hi beauty's , any body can friend ship with me ? I am alone