കഥയ്ക്ക് പിന്നിൽ 4 [ഉർവശി മനോജ്]
📝 Ongoing
👁 106031 views ❤ 162 likes ⭐ 0.0 rating 💬 31 comments 📚 1 chapters 📅 2019-07-14
കഥയ്ക്കു പിന്നിൽ 4 Kadhakku Pinnil Part 4 Author : ഉർവശി മനോജ് Click here to read other stories by Urvashi Manoj ലക്ഷ്മി ഒരുപാട് മാറിയിരിക്കുന്നു , പണ്ട് കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ സീനിയർ ചേട്ടന്മാർ 'തവള കണ്ണി' എന്ന ഇരട്ടപ്പേരു വിളിച്ച് കളിയാക്കുമ്പോൾ , കണ്ണ് നിറയിച്ചവൾ .. പോസ്റ്റ് മാസ്റ്റർ ആയ അച്ഛൻറെ സ്കൂട്ടറിനു പിന്നിലിരുന്ന് മാത്രം കോളേജിലേക്ക് വന്നിരുന്നവൾ .. കാലം അവൾക്ക് മുന്നിൽ എന്നെ എത്തിച്ചപ്പോൾ എസിയുടെ തണുപ്പിലും ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. "വീണേ... എന്റെ വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷത്തോളം ആകുന്നു , ആദ്യത്തെ കുറച്ചു നാൾ എന്നോട് മിണ്ടാൻ പോലും ഭർത്താവിനു മടി ആയിരുന്നു , ആർക്കോ വേണ്ടി വിവാഹം കഴിച്ച പോലെ .. നാളിതു വരെ ഒരു ദാമ്പത്യ സുഖം അയാളിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടില്ല , ഒടുവിൽ ഒരു കമ്പനി ടൂറിന് അയാളുടെ ഒപ്പം പോകേണ്ടി വന്നപ്പോൾ ആ സത്യം തിരിച്ചറിഞ്ഞു .. യൂ നോ വീണ .. ഹീ ഈസ് എ ഗേ " "ലക്ഷ്മി ... നീ എന്തൊക്കെയാണ് പറയുന്നത് ?" അവൾ പറയുന്നത് കേട്ട് ഞെട്ടി തരിച്ചു ഞാൻ ചോദിച്ചു. "സത്യം തന്നെയാണ് വീണാ ഞാൻ പറയുന്നത് അല്ലെങ്കിൽ എത്ര ശത്രുത ഉണ്ട് എങ്കിൽ പോലും ലോകത്ത് ഒരു സ്ത്രീയും സ്വന്തം ഭർത്താവിനെ പറ്റി ഇങ്ങനെ പറയില്ല .. അയാളൊരു ഗേ ആണ് .. എന്താ അതിന് മലയാളത്തിൽ പറയുക സ്വവർഗ്ഗാനുരാഗി .. അന്ന് അയാളുടെ ഒപ്പം കമ്പനി ടൂർ പോയ ദിവസം എന്നെ ഉറക്കി കിടത്തിയിട്ട
nalla kadha backi kadhak vendiii wait cheyunnuu backi onnu ezhuthikoodey