Kurumban
📝 Ongoing
👁 5042 views ❤ 70 likes 💬 7 comments
Kurumban
ഞാൻ ജോലി ചെയ്തിരുന്നതിന്റെ ഓഫീസിന്റെ തൊട്ടുള്ള ഷോപ്പിൽ ഒരു പെൺകുട്ടി ജോലി ചെയ്തിരുന്നു. ശരിക്കും കണ്ടാൽ ചെറിയൊരു പെൺകുട്ടി. 17 - 18 വയസ്സ് പ്രായം തോന്നും, നല്ല വെളുത്ത നിറം, ഒരുപാട് മുടിയുണ്ട്, തമിഴ് നടി തമന്നയുടെ മുഖഛായ, ഞാൻ ഇരിക്കുന്ന ഓഫീസ് കാബിന്റെ ഗ്ലാസ്സിൽ കൂടി എപ്പോഴും ഞാൻ അവളെ ശ്രദ്ധിക്കാറുണ്ട്. പക്ഷെ അവൾ എന്നെ നോക്കുന്നതു പോലും ഞാൻ കണ്ടിട്ടില്ല. അവൾ നോക്കുവാൻ വേണ്ടി പല അടവുകളും നടത്തി നോക്കി. രക്ഷയില്ല! എങ്ങനെയെങ്കിലും പരിചയപെടണം. ബാത് റൂം ആ ഫ്ലോറിൽ ഒന്നേയുള്ളു. അവിടെ പോകുമ്പോഴും നോക്കും വരുമ്പോഴും നോക്കും. NO രക്ഷ !
ഒരു ദിവസം അവൾ വരുന്നതും നോക്കി ഞാൻ കോണിപടിയിൽ നില്ക്കുകയായിരുന്നു. അവൾ എത്തിയപ്പോൾ എന്റെ ബൈക്കിന്റെ കീ ആ കോണിപടിയിലേക്ക് ഇട്ടു. ഭാഗ്യത്തിനു അവളുടെ മുൻപിലേക്കു തന്നെ വീണു. അവൾ അതെടുക്കുന്നത് ഞാൻ കണ്ടു. ഞാൻ വേഗം എന്റെ ഓഫീസിലേക്ക് കയറി. പക്ഷെ എന്റെ കണക്കു കൂട്ടലുകൾ അവൾ തെറ്റിച്ചു, അവൾ എനിക്ക് ആ കീ തന്നില്ല. ഞാൻ എങ്ങനെ ചോദിക്കും. ഉച്ചക്കും അവളെ ഞാൻ കണ്ടു, 4 മണിക്കും കണ്ടു, 6 മണിയായി, 6.30 ആയി ഓഫീസ് അടക്കാറായി, 7 മണിയായപ്പോൾ ഓഫീസ് അടച്ചു. ഞാൻ ഇറങ്ങി ബൈക്കിന്റെ അടുത്ത് നിന്നു. ഞാൻ മനസ്സിൽ തീരുമാനിച്ചു, എന്തായാലും എന്റെ ബൈക്കിന്റെ കീ ഞാൻ ചോദിക്കും. അവളും അവളുടെ കൂടെയുള്ള സ്റ്റാഫും ഇറങ്ങി. കൂടെയുള്ളവരെ കണ്ടപ്പോൾ തീരുമാനം ഉരുകിപോയി. കൂടെയുള്ളവർ വലത്തോട്ടും അവ
Kollaaaam nalla story......