ലക്ഷ്മിയുടെ മനം മാറ്റം 4 [മൊഹമ്മദ് അൽത്താഫ്]
കലങ്ങിയ കണ്ണുകളുമായി ലക്ഷ്മി ചോദിച്ചു)
ലക്ഷ്മി : ഇവളുടെ കൂടെ നിങ്ങൾ അമേരിക്കയിൽ കെട്ടിമറിഞ്ഞത് പോരാഞ്ഞിട്ടാണോ ഇവളെ ഇപ്പോ വീട്ടിലേക്ക് വിളിച്ചു കൂടെ പൊറുപ്പിക്കുന്നത്?
( അവളത് പറഞ് തീർന്നതും തീരെ പ്രതീക്ഷിക്കാതെ അവളുടെ കവിളിൽ അടി വീണു ആ അടിയുടെ ആഘാതത്തിൽ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ അവൾക്ക് സമയം വേണ്ടി വന്നു)
രാജീവ് : ച്ചീ വായടക്കി മിണ്ടാതിരുന്നോ ഇത് എന്റെ വീടാണ് ഇവിടെ ഞാൻ വിചാരിക്കുന്നതേ നടക്കു ഞാൻ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി കഴിയുമെങ്കിൽ മാത്രം ഇവിടെ നിൽക്കാം അല്ലെന്നുണ്ടെങ്കി ഇറങ്ങിക്കോണം ഈ നിമിഷം
(ലക്ഷ്മിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ആണപൊട്ടി ഒഴുകാൻ തുടങ്ങി)
രാജീവ് : മരിയ അകത്തേക്ക് വാ
തന്റെ ഭർത്താവ് ഇത്രയും തരാം താഴ്ന്നവനാണെന്ന് അവൾക്ക് അറിയില്ലായിരുന്നു ഇങ്ങനെ ഒരുത്തന്റെ കൂടെ 4 വർഷം ജീവിച്ചതിൽ അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി തന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും അയാളുടെ കൂടെ കടിച് തൂങ്ങി ജീവിക്കാൻ അവൾ തീരുമാനിച്ച ദിവസത്തെ അവൾ ശപിച്ചു..
രാജീവ് : എടൊ ചെയ്തത് കുറച്ചു കൂടി പോയോ?
മരിയ : ഏയ് ഇതാണ് കറക്റ്റ് ലെവൽ അല്ലെങ്കിൽ അവർ നാളെ സാറിന്റെ തലേൽ കേറി നിരങ്ങും
രാജീവ് : എങ്കിലും എടൊ ഞാൻ ആദ്യമായിട്ടാ അയാളെ തല്ലുന്നെ തെറ്റ് എന്റെ ഭാഗത്തു തന്നെയല്ലേ ആരോ നമ്മുടെ കാര്യം ചോർത്തിയിട്ടുണ്ട് നമ്മുടെ
ഓഫീസിൽ തന്നെയുള്ള ആരെങ്കിലുമാവും അത് ആരാണെന്ന് കണ്ടുപിടിക്കണം
മരിയ : എനിക്ക് ആ സോഫിയെയാണ് ഡൌട്ട് നമ്മുടെ ഓഫീസിൽ അവൾക്ക് മാത്രമേ ലക്ഷ്മിയുമായി കോൺടാക്ട് ഉള്ളു..
രാജീവ് : ആരായാലും ഞാൻ അവരെ കണ്ട് പിടിക്കും നല്ല പണിയും കൊടുക്കും
മരിയ : ആഹ് പിന്നെ സർ എന്റെ ലഗജ്ജ് പുറത്തു തന്നെ ഇരിക്കുന്നുണ്ട് അതൊന്ന് എടുത്ത് മുകളിലേക്ക് കയറ്റിയെക്ക്
രാജീവ് : ഏഹ് ഞാനോ?
മരിയ : അല്ലാതെ ഇപ്പോ ഇവിടെ വേറെ ആരാ ഉള്ളത്? എനിക്കൊന്ന് ഫ്രഷ് ആവണം അല്ലെങ്കിൽ ഞാനും ഹെല്പ് ചെയ്തേനെ
രാജീവ് : ok താൻ പോയി ഫ്രഷ് ആകു ഞാൻ പോയി ലഗ്ഗ്ജ് എടുത്തിട്ട് വരാം
( ലക്ഷ്മി അവളുടെ റൂമിൽ ഇരുന്നു കൊണ്ട് ആലോചനകളിൽ മുഴുകി ഇനി അവൾക്ക് മുൻപിൽ ഉള്ള വഴികൾ എന്താണെന്ന് തല പുകഞ് ചിന്തിക്കുകയാണ് )
ലക്ഷ്മി(മനസ്സിൽ) : ഇനിയും താൻ ഇവിടെ നിന്നാൽ കാണാൻ പാടില്ലാത്തത് പലതും കാണേണ്ടി വരും ആ സ്ത്രീ എല്ലാം മനസ്സിൽ ഉറപ്പിച്ചാണ് വന്നിരിക്കുന്നത് ഇനിയും ഈ അപമാനം താങ്ങാൻ എനിക്ക് ആവില്ല (അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകാൻ തുടങ്ങി) ഇളയമ്മയുടെ വീട്ടിൽ പോയാലോ വേണ്ട അവർ
💬 Comments
View all comments