മാസ്റ്റർ - 3 [Story in Collaboration with Master ]
📝 Ongoing
👁 64296 views ❤ 206 likes 💬 34 comments
മാസ്റ്റർ - 3 [Story in Collaboration with Master ] Master Part 3 | Author : Smitha | Previous Parts സിദ്ധപ്പയും ശിവാനിയും വരുമ്പോൾ രവി കൊടുംപാലമരത്തിനു കീഴിലെ തണുപ്പിൽ നല്ല ഉറക്കത്തിലായിരുന്നു. നിലാവ് പരിസരങ്ങളെ ശുഭ്രമാക്കിയിരുന്നു. ദൂരെ യക്ഷഗാനത്തിന്റെ മണവും കൊണ്ട് തലക്കാവേരിയുടെ തീരത്ത് നിന്ന് കാറ്റ് കടന്ന് വന്ന് കാടിന്റെ നിഗൂഢതയ്ക്ക് മേൽ നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നു. പാടാൻ മറന്നുപോയ ഒരു രാപ്പാട്ടിലെ ദൃശ്യോത്സവം പോലെ നിലാവിൽ കുതിർന്ന്....
"നോധി ,അവനു ഹേഗെ മാലഗുട്ടനു! " ["അയ്യോ,നോക്കിക്കേ,കുട്ടി എങ്ങനെയാ കെടക്കുന്നേന്ന്! "] തുളുവും കണ്ണടയും മിശ്രിതമാക്കിയ ഭാഷയിൽ ശിവാനി സഹതാപത്തോടെ പറഞ്ഞു. അലിവ് തേങ്ങിയ ഒരു നോട്ടം അവനിലേക്കെറിഞ്ഞു "നാവു അവനന്നു എക്കാരാഗോലിസബാറാദു?
" ["എഴുന്നേൽപ്പിക്കണ്ടേ കുട്ടിയെ? "] സിദ്ധപ്പയും രവിയെ സഹതാപത്തോടെ നോക്കി. അയാൾ കുനിഞ്ഞ് രവിയുടെ അടുത്ത് ഇരുന്നു. അത് കണ്ട് ശിവാനിയും.
അയാൾ വാത്സല്യത്തോടെ അവന്റെ നീണ്ട മുടിയിഴകൾ തഴുകി. രവി കിടന്ന കൊടും പാലമരത്തിൻന്റെ ചില്ലയിലേക്ക് ശിവാനി തലയുയർത്തി നോക്കി. ഒരു നിമിഷം അവളുടെ കണ്ണുകൾ വിടർന്ന് തെളിഞ്ഞു. "തന്തേയ്...
നോധി,ഒന്തു ഗൂബെ സാഖേയ മേലെ കുച്ചിട്ടിടെ ! " [അച്ഛാ,നോക്ക്! ചില്ലയിൽ ഒരു മൂങ്ങയിരിക്കുന്നു! "] സിദ്ധപ്പ അദ്‌ഭുതത്തോടെ മുകളിലേക്ക് നോക്കി.
അയാളുടെ കണ്ണുകളും അദ്‌ഭുതം കൊണ്ട് വിടർന്നു. ഭഗവാനെ എന്താണീ കാണുന്നത്
ഹൊറർ മൂഡിലൊരു കളി. അതിന്റെ ഭംഗിയൊന്നു വേറെ തന്നെ.