മദനപൊയിക 2 [Kannettan]
അച്ഛൻ പതിവുപോലെ പത്രം വയിക്കുന്നു, "എടാ.. നീ റിസൾട്ട് നോക്കിയോ?"
"എന്ത് റിസൾട്ട്..!!?"
"നീ എൻ്റെ കയുന്നു വാങ്ങിക്കും.. എടാ.. നിൻ്റെ പി എസ് സി ടെ "
അടുത്ത വട്ടം എങ്ങനേലും പാസ്സായെ പറ്റുള്ളൂ.. എന്ന് ഞാൻ മനസ്സിൽ ഒറച്ച തീരുമാനം എടുത്തു.
"നീ എന്താ ഒന്നും മിണ്ടാത്തത്?"
"അഹ്..അച്ഛാ.. റിസൾട്ട് നോക്കാൻ പോണം, ചായ കുടിച്ചിട്ട് പോകാന്നു കരുതി."
"നിർമ്മലേ... വിച്ചൂന് വേഗം ചയകൊടുക്ക്.. അവന് റിസൽട്ട് നോക്കാൻ പോകാനുള്ളതാ.."
വരാനുള്ളത് വഴിയിൽ തങ്ങില്ലാലോ.. അതുകൊണ്ട് ഞാൻ പോയി ഫ്രഷ് ആയി.. ചയയോക്കെ കുടിച്ച് ഒരു പേരിനെന്നോണം റിസൾട്ട് നോക്കാൻ പുത്തേക്കിറങ്ങി.
അമ്മ, "പോയി വാ മോനെ.." അമ്മ സ്വയം പറഞ്ഞ് "ഈ വട്ടം എങ്കിലും പാസ്സ് അയാ മതിയായിരുന്നു."
ഞാൻ വണ്ടി എടുത്ത് നേരെ വായനശാലയിലേക്ക് പോയി, അവിടെ ആണേൽ ഒരു പൂച്ച കുഞ്ഞ് പോലും ഇല്ല.. ശരിയാ..എല്ലാവരും ഹെൽത്ത് ക്യാംപെയ്ൻ നിന് പോയിട്ടുണ്ടാവും. കുറച്ച് ടൈം ഇരുന്നപ്പൊ പി എസ് സി കോച്ചിംഗ് സെൻ്ററിലെ പിള്ളേര് വിളിച്ചു,
"എടാ... വിനു... എന്തായി റിസൾട്ട്.. ഈ വട്ടം എങ്കിലും നടപടിയാവുമോ?"..
"എവിടെ... കിട്ടാൻ ചാൻസില്ല."
"ഞാൻ പിന്നേം പൊട്ടി, നമ്മടെ ജിതേഷ് ഒക്കെ പാസ്സ് കേട്ടോ.."
"ആ മൈരൻ പാസ്സായാ...!"
"എടാ..പിള്ളേരൊക്കെ ടൗണിൽ നിന്ന് റിസൾട്ട് നോക്കുന്നുണ്ട്, നീ ഇങ്ങു വാ.."
"ഹം.. നോക്കട്ടെ.."
ഞാൻ മനസ്സില്ലാ മനസ്സോടെ ടൗണിലെ ഇൻ്റർനെറ്റ് കഫെ യിൽ എത്തി, അവിടെ ആണേൽ ഉന്തും തള്ളും..എന്നാ പിന്നെ തിരക്കൊക്കെ കഴിയട്ടെ എന്ന് കരുതി ഞാൻ പോയി ഒരു സിഗരറ്റ് വലിച്ച് ഒരു ചയേം കുടിച്ച്..
സൂരജ്, "എടാ വിനു ... ഏകദേശം എല്ലാവരും പൊട്ടി, നിൻ്റെ രജിസ്റ്റർ നമ്പർ എത്രയാ...?"
റിസൽട്ട് എനിക്ക് അധ്യമേ അറിയാവുന്നത് കൊണ്ട് ഒരു മടിയും കൂടാതെ നമ്പർ കൊടുത്ത്.. "67381054"
ആ.. സമയത്ത് എൻ്റെ ഫോൺ കെടന്നു റിങ് ചെയ്യാൻ തുടങ്ങി ... ഞാൻ എടുത്തില്ല..
സൂരജ്, "എടാ..പൊട്ടാ.. 64 അല്ലാ... 54..."
രാഹുൽ നമ്പർ ഫുൾ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്ത്, പേജ് ലോഡിംഗ്.................................................................
എപ്പോൾ എൻ്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു... ഞാൻ കട്ട് ആക്കി.
സൂരജ്, " എടാ... പന്ന പൊലയാടി മോനെ.. നീ പാസ്സ് ആയെട മൈരേ....!"
എനിക്ക് ഒന്നും മനസിലായില്ല .. ഞാൻ നേരെ പോയി കമ്പ്യൂട്ടറിൻ്റെ മോണിറ്റർ നോക്കിയപ്പോ 67381054 = "PASS" !!!!
Scene!!! എനിക്ക് സന്തോഷം കാരണം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കഫെ യുടെ പുറത്തേക്ക് വന്നു.. പിള്ളേരൊക്കെ വന്ന് കെട്ടിപിക്കാനും ചെലവ് ചിതിക്കാനും തുടങ്ങി.
ഒരിക്കലും പാസ്സ് ആവും എന്ന് കരുതിയതല്ല... ദൈവദീനം കൊണ്ട് പാസ്സ്
💬 Comments
View all comments