മഹേഷിന്റെ ചിന്തകൾ 3 [Solorider]
📝 Ongoing
👁 40235 views ❤ 115 likes 💬 4 comments
മഹേഷിന്റെ ചിന്തകൾ 3
Maheshinte Chinthakal Part 3 | Author : Solorider | Previous Part
"മഹേഷ്. മഹേഷ് " ഞെട്ടി എഴുന്നേറ്റ ഞാൻ ചുറ്റും നോക്കി. ആനന്ദിന്റെ അങ്കിൾ ആണ്. അദ്ദേഹം വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് ഇപ്പോൾ വന്നതേ ഉള്ളു. ആനന്ദിന്റെ മമ്മിയെ അവിടെങ്ങും കണ്ടില്ല.
നേരം പുലർന്നിരിക്കുന്നു. വിനോദ് എന്റെ അടുത്ത് കൂർക്കം വലിച്ചുറങ്ങുന്നുണ്ട്.
"നിങ്ങൾ വീട്ടിൽ പോയി റസ്റ്റ് എടുത്തിട്ട് ഉച്ചയ്ക്ക് ശേഷം വന്നോളൂ." അങ്കിൾ പറഞ്ഞു.
വിനോദിനെ തട്ടിയുണർത്തി ഞങ്ങൾ പോകാൻ തയ്യാറെടുത്തു.
താഴെ ഇറങ്ങി തട്ടുകടയിൽ നിന്നും ഒരു ചായ കുടിച്ചു.
"നമുക്ക് ആക്സിഡന്റ് ആയ സ്ഥലം വരെ ഒന്നു പോകാം" വിനോദ് പറഞ്ഞു.
വിനോദ് പറഞ്ഞ വഴിയിലൂയോടെ ഞങ്ങൾ സ്ഥലത്ത് എത്തി.
ബൈക്ക് റോഡിൽ നിന്നും തെറിച്ച് കുറ്റിക്കാട്ടിലേക്ക് വീണിരിക്കുന്നു. പതിനഞ്ചു ലക്ഷം വിലവരുന്ന ബൈക്കിന്റെ കിടപ്പുകണ്ട് എന്റെ ചങ്കു തകർന്നു. ഹെഡ്‍ലൈറ് തിരിച്ചുപോയിരിക്കുന്നു. പിന്നിലെ ടയർ റിമ്മിൽനിന്നും വെളിയിൽ വന്നിരിക്കുന്നു. സൈലെന്സർ ചളുങ്ങി ഒടിഞ്ഞിരിക്കുന്നു. ഹെൽമെറ്റ് ധരിച്ചതുകൊണ്ടായിരിക്കണം ജീവൻ രക്ഷപെട്ടത്. +2 വിന് ഉയർന്ന മാർക്ക് വാങ്ങിയതിനുള്ള സമ്മാനമായിരുന്നു ആ ട്രിയംഫ് ട്രിപ്പിൾ സ്പാര്ക് ബൈക്ക്. 70 കിലോമീറ്റർ സ്പീഡിനു മുകളിൽ പോകില്ലന്ന് സത്യം ചെയ്തതിനു ശേഷം മാത്രമാണ് സഹദേവൻ അങ്കിൾ വഴങ്ങിയത്. കുഴപ്പമൊന്നും പറ്റാതെ നോക്കാം എന്ന് ഞാനും വിനോദും ഉ
💬 Comments
View all comments