← Back to മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]

Comments

മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha] · approved reader discussion

saakshI.S.anand • 2020-05-10 12:24

നന്ദി!... മഞ്ഞ ചെണ്ടുകൾ കുടപിടിച്ച മലമുകളിലെ നിരനിരന്ന ജമന്തിപ്പൂക്കൾക്ക്.... അതിനുതാഴെ വീണ്ടും, സ്നേഹ സൗഹൃദങ്ങളുടെ ഊഷ്മളത തെളിയിച്ച് അരുമയായി ഒഴുകാൻ തുടങ്ങിയ ഈ പൂന്തേൻ അരുവി പ്രവാഹിനിക്കും ം ഒപ്പം... അവിടുത്തെ ഇളംമഞ്ഞിനേയും, സുഗന്ധവാഹിയായ കാറ്റിന്റെ മൃദു സംഗീതത്തിനേയും വർണ്ണപതംഗങ്ങളേയും, പ്രകൃതിയാകവേയും മതിമറന്നു സ്നേഹിക്കുന്ന..."സമർപ്പണം"... എന്ന 5 അക്ഷര വാക്കുകൊണ്ട് നിറദീപം തെളിയിച്ച് മനസ്സിൽ "തൃക്കാർത്തിക"ഒരുക്കി തന്ന് ധന്യനാക്കിയ പ്രിയ ഉദ്യാനപാലക സുഹൃത്തിന്..... വാക്കുകൾകൊണ്ട്✍️ പകരാൻ കഴിയാത്ത, ഒഴിയാത്ത പാനപാത്രത്തിലെ നിറഞ്ഞ ലഹരിയുടെ??.. മധുരമൂറുന്ന,നിറനിലാവിൻറെ? സൗന്ദര്യമാർന്ന നന്ദി!...✌️???✍️???????????? കഥയെക്കുറിച്ച്... സമയം എടുത്ത് ഒരു നല്ല വായനക്ക് ശേഷം ആവാം...?. നന്ദി !..................

Smitha • 2020-05-10 14:54

പ്രതികരണം താഴെയിട്ടിട്ടുണ്ട്...

BenzY • 2020-05-10 12:21

Commentil ok enthirikunnu ennu mansilaYe iYal commente off akiYappo anu mansilaYe .. Baki vazichittu

Smitha • 2020-05-10 14:53

നന്ദി ബെൻസീ...ഒത്തിരി ഒരുപാട്...

മന്ദൻ രാജാ • 2020-05-10 12:01

ഒഴുക്കോടെ ഒറ്റയടിക്ക് അലോസരങ്ങളില്ലാതെ വായിക്കുവാൻ പറ്റിയ കഥ -- കഥ വായിച്ചു എന്ന് പറയുന്നില്ല .പറഞ്ഞു കേട്ട ഫീൽ ... റെജിനയും അതെ ഫീലിൽ ഷാനിയും ആദ്യ പാതിയിലും രണ്ടാം പാതിയിലും നിറഞ്ഞു നിന്നു . വായിക്കുമ്പോൾ കുറെയേറെ പറയണമെന്ന് കരുതും , പതിവ് പോലെ സുന്ദരിയുടെ കഥ വായിച്ചു കഴിഞ്ഞുള്ള ബ്ലാങ്ക് ഇവിടെയും .. മറ്റൊന്നും പറയുന്നില്ല .. നല്ല ഒരു നാട്ടിൻപുറം കഥ .ഒത്തിരിയൊത്തിരി ഇഷ്ടമായി . അടുത്ത കഥക്കായി കാത്തിരിക്കുന്നു .സ്നേഹപൂർവ്വം -രാജാ

Smitha • 2020-05-10 14:52

രാജാ, "അന്നൊരുനാൾ നിനച്ചിരിക്കാതെ" ഹോം പേജിൽ കണ്ടപ്പോൾ മനസ്സിൽ പറഞ്ഞത് ഇങ്ങനെയാണ്:- "പ്ലീസ് പ്ലീസ് എന്റെ കഥ ഇതിന്റെ തൊട്ടുപിന്നാലെ വരണേ..!" പ്രാർത്ഥന ഏതായാലും ഫലിച്ചു. പിന്നീട് നോക്കുമ്പോൾ "മലമുകളിലെ ജമന്തിപ്പൂക്കൾ" രാജയുടെ കഥയോടൊപ്പം വന്നിരിക്കുന്നു! ഇങ്ങനെയൊക്കെയാണ് ഒരാൾ ദൈവവിശ്വാസിയാകുന്നത്! റെജീന [രാജ്ഞി] യെ ഇഷ്ടമായതിൽ സന്തോഷം. രാജയെഴുതിയ "ബ്ളാങ്ക്" എന്ന പദം മാത്രം മതി ഉസൈൻ ബോൾട്ടിന് സ്വർണ്ണപ്പതക്കം കിട്ടിയപ്പോഴുണ്ടായ ഫീൽ എനിക്ക് വരാൻ. എന്നെ "എഴുത്തിനിരുത്തിയ" ആളല്ലേ പറയുന്നത്! അപ്പോൾ ആ വാക്കുകളുടെ മൂല്യമളക്കാൻ വയ്യല്ലോ! സസ്നേഹം, സ്വന്തം, സ്മിത.

harshan • 2020-05-10 11:36

സ്മിതേച്ചി പേര് കണ്ടപ്പോ തന്നെ വായിച്ചു 43 പേജ്, മുക്കാൽ മണിക്കൂർ സമയം ലോക് ഡൌൺ ജോലിതിരക്കുകൾ ഉണ്ട് എന്ന് മുന്നേ ഒരു കമന്റിൽ പറഞ്ഞിരുന്നു , അപ്പൊ തിരക്കുകൾക്കിടയിൽ എഴുതിയുണ്ടാക്കുന്നത് ആണ് എന്ന് നല്ല പോലെ അറിയാം രാത്രിയിലെ അതിഥിയിൽ ചിത്രശലഭത്തെ ബിംബമായപ്പോൾ ഇവിടെ ജമന്തിപൂവിനെ മനോഹരമായ ഒരു ബിംബം ആക്കില്ലേ ,,, കഥയുടെ തുടക്കം മുതലേ ജമന്തിയുടെ ഭംഗിയും സുഗന്ധവും ആസ്വദിച്ചപ്പോൾ അവസാനം ഉണ്ടല്ലോ --- ജമന്തി വിശുദ്ധി ആണ് എന്ന് മനസിൽ ചിന്തിപ്പിച്ചു തന്നു. റെജീന അവൾ ആണ് ആ ജമന്തി, ഒരുപാട് ഇഷ്ടമായി ആ കഥാപാത്രത്തെ വലിയ ലോകപരിചയം ഒന്നും ഇല്ലാതെ ആ സ്ത്രീ തന്റെ ഭര്ത്താവിന് ഒന്നും ആകാതെ ഇരിക്കാൻ വേണ്ടി അല്ലെ അങ്ങനെ ആയി മാറിയത് വിശുദ്ധമായ സ്നേഹം കൊണ്ട് , അയാളുടെ വായിൽ നിന്നും എടി എന്ന് സ്നേഹത്തോടെ വിളി കേൾക്കാൻ അവൾ കൊതിക്കുമ്പോ --അയാൾ പറയുന്ന മറുപടി ഓർത്തു പറഞ്ഞു അവളുടെ കണ്ണ് നിറയുമ്പോ, അറിയാതെ കണ്ണിൽ ഒരു നനവ് ഉണ്ടായി. അവൾ ആ ജമന്തിപൂക്കൾ ചൂടിയത് പോലും മകന് ഒരുപാട് ഇഷ്ടം ആയതുകൊണ്ട് , ആരും ഒന്നും തിരിച്ചറിഞ്ഞിരുന്നില്ല ആ മനസ് മനസിൽ ഒരു ചിരി ഉണ്ടാക്കിയത് -- നിന്നെ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു ഫിറോസ് ആ സിഗരറ്റു വലിച്ചു കൊണ്ട് പറയുന്ന ആ വാക്കുകൾ സ്പാർട്ടൻ രാജാവ് മെനലസിന്റെ ഭാര്യ ആയിരുന്ന നിന്നെ ( റജീനയെ ) തട്ടി കൊണ്ട് പോയത് , ട്രോജന് ട്രായി ഡോക്ടേർ ഫോസ്‌റ്റസ്‌ ,,വാസ് ദിസ് വിത്ത് ,,,,,,,,,വിത്ത് എ കിസ് ,,വരെ {{ ഇതൊക്കെ എപ്പോ , എപ്പോ തട്ടിക്കൊണ്ടു പോയി ,,,,ഇയാള് വലിച്ചത് സാധാരണ സിഗരറ്റു തെന്നെ അല്ലെ എന്ന് സംശയിച്ചു ( ലെ തിളക്കം ദിലീപ് സലിം കുമാർ ) ,,,,ആ ഉള്ളിലെ വാറ്റിന്റെ എഫക്ട് ആയിരുന്നിരിക്കണം ന്നു മനസിലായി }}} ഏഷ്യാഡ്‌ കഴിച്ചു വാറ്റും കുടിച്ചു കാട്ടാടിന്റെ ഇറച്ചിയും കപ്പയും ഗ്രാമ്പൂവും ഏലത്തരിയും ഇഞ്ചിയും ഇട്ട ചായയും മരുന്നടിക്കാതെ പഴവും വയറും മനസും നിറച്ചു ഏലിയാസ് സ്വപ്നനഷ്ടങ്ങളുടെ പ്രതീകം ആണ് , അയാൾക് അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു പക്ഷെ ........എല്ലാവർക്കും ന്യായീകരിക്കപ്പെടാവുന്ന കാരണങ്ങൾ,,,, ഷാനിയുടെയും ഫിറോസിന്റെയു൦ ദേഹത്ത് നിന്നുള്ള ആ ജമന്തിയുടെ വാസന ആണ് -- ""സത്യ൦""" അത് ഇരുവർക്കും മനസിലായി കാണണം. ഒടുവിലെ ആശുപത്രീ സീനുകൾ , ജോജുവിന്റെ മരണത്തെ കുറിച്ചുള്ള ഓർമ്മകൾ , ജനിക്കാൻ പോകുന്ന കുഞ്,,,,,, ജമന്തി --അത് ഏലിയാസ് റെജീന ദാമ്പത്യത്തിൽ സ്നേഹവും വിശുദ്ധിയും ആണ് എങ്കിൽ അതെ ജമന്തി ഫിറോസ് ഷാനി ദാമ്പത്യത്തിൽ വഞ്ചനയുടെ സ്വാർത്ഥതയുടെ ഒക്കെ പ്രതീകം ആണ്, അതെ ജമന്തി മലമുകളിൽ ഏലിയാസ് റെജീനയുടെ കൊച്ചു വീട്ടിൽ ഇനി അവർ വെള്ളമൊഴിച്ചു തഴച്ചു വളർതുന്നുണ്ടാകും , ആ ജമന്തി ഫിറോസ് ഷാനിയുടെ വലിയ വീട്ടിൽ ഡസ്ട് ബിന്നിൽ ഇനിയും വീണു കൊണ്ടിരിക്കും ,,,, ഈ കഥക്ക് ഇത്രയെങ്കിലും എഴുതാതെ പറ്റില്ല ഈ കഥ വായിച്ചപ്പോ ഒരാളുടെ വാക്കുകൾ ആണ് ഓർമ്മ വന്നത് , അത് തന്നെ ആണ് ഈ കഥ , അതിനപ്പുറത്തേക്ക് ഒന്നും ഇല്ല അത് മനസിൽ വെച്ചാണോ ഈ കഥ എഴുതിയത് എന്ന് അറിയില്ല ഖലീൽ ജിബ്രാൻ പറഞ്ഞ വാക്കുകൾ ---- "" only love and death will change all things """

Thomas • 2020-05-10 14:10

Super story dear smitha

Smitha • 2020-05-10 14:18

Thank you so much

Smitha • 2020-05-10 14:44

ഹർഷൻ, ശ്രീ ഹർഷൻ എന്നൊക്കെ എഴുതാനാണ് ആദ്യം തുടങ്ങിയത്. പിന്നെയോർത്തു അതിൽ ഭയങ്കര എന്നുവെച്ചാൽ അതിഭയങ്കര ഫോർമാലിറ്റിയൊക്കെ ഉണ്ടെന്ന്. ആലൂക്കാസിലേം ആലപ്പാട്ടെയും ഭീമയിലെയും മുഴുവൻ സ്വർണ്ണതിന്റെ അനാവശ്യ ബഹളമുള്ള ഭാഷ എനിക്കിഷ്ടമല്ല. ചിലർ ചാറ്റിൽ പോലും അത്തരം ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാലും "ശ്രീ" എന്നൊക്കെ ഹർഷന്റെ പേരിന് മുമ്പിൽ എഴുതിവെക്കുന്നതിൽ അപാകതയൊന്നുമില്ല. ആചാര്യ രവി ശങ്കറിന്റെ പേരിന് മുമ്പിൽ മൂന്ന് "ശ്രീ" യുണ്ടല്ലോ. അതുപോലെ ഭക്തിയൊക്കെയാകാം എന്നെപ്പോലെയുള്ളവർക്ക് ഹർഷനോട് എന്നറിയായ്കയല്ല. കാരണം സൈറ്റിലെ കുലപതിയായ മാസ്റ്റർ പോലും ഹർഷനോട് കാണിക്കുന്ന ബഹുമാനമൊക്കെ ഞാൻ കണ്ടതാണ്. മാസ്റ്റർ എഴുത്ത് നിർത്തിയാൽ സൈറ്റ് പൂട്ടിപ്പോകും. പണ്ട് മാസ്റ്ററെപ്പറ്റിയെ അങ്ങനെ ഇവിടെയുള്ളവർ പറയുമായിരുന്നുള്ളൂവെങ്കിൽ ഇപ്പോഴവർ മറ്റൊരാളെക്കുറിച്ചും അങ്ങനെ പറയുന്നു. ഹർഷനേപ്പറ്റി. ഇലിയഡിൽ ഹയാസിന്തിനെപ്പറ്റി ഒരു പരാമർശമുണ്ട്. ഹയാസിന്ത് പൂക്കൾ - ഇവിടെയത് ജമന്തി - അഫ്രോഡൈസിയാക് ആണെന്ന്. കാമവർദ്ധിനി. തെസ്സാലിനിയിലെയും സ്പാർട്ടയിലെയും വേശ്യാലങ്ങളിൽ ഗണികകൾ മുടിയിൽ ജമന്തിപൂക്കൾ ചൂടണമെന്ന്. സൊർബാ ദ ഗ്രീക്കിൽ കസാന്ത് സാക്കീസ് നിക്കോഫ്‌സോ എന്ന കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്ന ഈ വാക്യം പ്രസിദ്ധമാണല്ലോ: "The one with hyacinths I abhor," ഈ കഥയെഴുതുമ്പോൾ സോർബയെ ഓർത്തു. അല്ലെങ്കിൽ സോർബയുടെ ആത്മാവ് എന്റെയുള്ളിൽ സൈലവും ഫ്ലോയവുമായിക്കിടക്കുന്നത്‌ ഞാൻ എപ്പോഴും അറിയുന്നുണ്ടായിരുന്നു. അല്ലെങ്കിൽ എനിക്ക് റെജീനയെ എഴുതാനാവുമായിരുന്നില്ല. ഈ കഥ എല്ലാവിധ ബാലൻസിംഗ് നിയമങ്ങളെയും പുച്ഛിച്ച് റെജീനയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ പ്ലാൻ. പിന്നെ ഓർത്തു സൈറ്റിന് വേണ്ടിയാണ് എഴുതുന്നത്. സൈറ്റിലെത്തുന്നവരുടെ കാമനകളെ ബഹുമാനിക്കുകയാണ് ആവശ്യം. അതുകൊണ്ട് ആണ് റെജീനയെ കോണിലേക്ക് മാറ്റിയത്. റെജീന എന്ന പദത്തിനർത്ഥം രാജ്ഞി എന്നാണെങ്കിലും സൈറ്റിന്റെ നിയമങ്ങളെ ബഹുമാനിക്കുന്നത് കൊണ്ട് അവളെ Just one the characters എന്ന നിലയിലേക്ക് മാറ്റുകയായിരുന്നു. കഥയെ ഇത്രയേറെസ്‌നേഹിച്ചതിന് നന്ദി. അപരാജിതന്റെ അടുത്ത ഭാഗത്ത് ഞാൻ ഇതിന്റെ പ്രതികാരം ചെയ്തോളാം... സ്നേഹപൂർവ്വം, സ്മിത.

harshan • 2020-05-10 17:59

സ്മിതെച്ചി ഉപമകള്‍ അലങ്കാരങ്ങള്‍ ബഹുമാനം എല്ലാം മഹാദേവന് ഉള്ളതാ... നമ്മളെല്ലാവരു൦ കൊറോണയെ പേടിച്ചു ഇന്നോ നാളെയോ മരണം വരുമോ എന്ന ഭയത്തില്‍ കഴിയുന്നവര്‍ ആണ്. പിന്നെ ഇലിയഡ്‌ ന്നെ കേട്ടിട്ടേ ഉള്ളു , സോര്‍ബാ, ഈ ജമന്തി പുരാണങ്ങള്‍ ഒക്കെ പുതിയ അറിവ് ആണ് --- ക്ലാസ്സിക്സ് ഒന്നും വായിച്ചിട്ടില്ല,ഇനി വായിച്ചു തുടങ്ങണം , വയിക്കതത്തില്‍ ഇപ്പൊ നഷ്ടബോധം തോന്നുന്നു പിന്നെ നമ്മള്‍ ഒന്നില്‍ ലയിക്കുമ്പോ നമ്മുടെ ഈ RAS ആക്ടിവേറ്റ് ആയി കുറെ കാര്യങ്ങള്‍ ഒക്കെ നമമള്‍ അറിയാതെ വന്നു ഭവിക്കും എന്ന് കേട്ടിടുണ്ട് അതുകൊണ്ട് തന്നെ ആണ് -- രേജിനയെ ഒരു കോണില്‍ ആക്കി എഴുതി എങ്കിലും അവള്‍ തന്നെ ജീവസ്സോടെ മുനിരയില്‍ ജ്വലിക്കുന്നത് --ഇത് റെജിന എന്ന ജമന്തിയുടെ കഥ ആണ്, അറിഞ്ഞു കൊണ്ട് ഉണ്ടാക്കുന്നതല്ല , സംഭവിച്ചു പോകുന്നത് ആണ് എന്ന് തന്നെ കരുതുന്നു. ആവര്‍ത്തിക്കുന്നത് ഒന്നേ ഉള്ളു ഒരിടത് വിശുദ്ധിയുടെ ജമന്തി നട്ട്വളര്‍ത്തുമ്പോള്‍ മറ്റൊരിടത്ത് വിശ്വാസക്കെട് ന്റെ ജമന്തി പൂക്കള്‍ വേസ്റ്റ്ബിന്നില്‍ വീണു കൊണ്ടിരിക്കും,, കൊബ്രയും ശിശിരപുഷ്പവും വായിച്ചു തുടങ്ങിയിട്ടേ ഉള്ളു ,, വേറെ ഒന്നും ഇല്ല കാത്തിരിക്കുന്നു അടുത്ത കഥക്ക് ശിവശക്തിയെന്നുന്തുണയായരുളിടട്ടെ..

Smitha • 2020-05-11 20:33

ശിശിരപുഷ്പ്പത്തിൽ അൽപ്പം ആത്മാംശമുണ്ട്.

Biju • 2020-05-10 11:24

ഹായ്, സ്മിത.. കഥ കണ്ടു വായിച്ചില്ല. വായിക്കട്ടെ ട്ടോ. സ്മിതയുടെ കഥ ആണെന്ന് അറിഞ്ഞപ്പോൾ കമെന്റ് ബോക്സ്‌ ആദ്യം നോക്കി. എപ്പോഴും നോക്കാറുണ്ട്. ഇപ്പൊ ഓപ്പൺ ആയി കണ്ടപ്പോൾ വല്യ സന്തോഷം ആയി. കഥ വായിച്ചു ഒരു കമെന്റ് കൂടെ ഇട്ടാലെ ഒരു സുഖം ഉള്ളു.

Smitha • 2020-05-10 14:17

ഓക്കേ... വളരെ നന്ദി. ഒരുപാട് സന്തോഷം. കഥ ഇഷ്ടമാകുമെന്ന് കരുതുന്നു.

പ്രണയരാജ • 2020-05-10 11:17

ഒരുപാട് സന്തോഷം എപ്പോഴും വായിക്കുന്നതിന് മുന്നേ നോക്കാറുണ്ട് കമൻറ് ബോക്സ് ഓൺ ആണോ എന്ന്. സന്തോഷമായി സ്മിതേച്ചി , വായിച്ചിട്ടു,ബാക്കി പറയാം

Smitha • 2020-05-10 14:13

ഓക്കേ, വളരെ സന്തോഷം. ഒരുപാട് നന്ദി...

വേട്ടക്കാരൻ • 2020-05-10 11:15

സ്മിതേച്ചി ഇപ്പോ കണ്ടതെയുള്ളൂ വായിച്ചിട്ട് വരാം..

Smitha • 2020-05-10 14:11

Ok..thanks a lot

Akrooz • 2020-05-10 11:02

സ്മിതേച്ചി......ഒരു ലോഡ് സന്തോഷം....വായിക്കാം ട്ടാ

Akrooz • 2020-05-10 11:48

സ്മിതേച്ചി..തുടക്കം മുതൽ അവസാനം വരെ എന്തൊരു ഫീൽ ആയിരുന്നു.റെജീന സൂപ്പർ ആയിരുന്നു.അവരുടെ കളി മകൻ കാണുമോ എന്ന് വിചാരിച്ചു.ഡയലോഗ് എല്ലാം കിടു ആയിരുന്നു.പിന്നെ ഷാനിയും ഏലിയാസും അതും കിടിലൻ ആയി.എല്ലാം പൊളിച്ചു ചേച്ചി.

Smitha • 2020-05-10 14:08

പണ്ട് റെജിനയെപ്പോലെ ഒരാളെ കണ്ടിട്ടുണ്ട്. അവളുടെ കണ്ണുനീർ കണ്ടിട്ടുണ്ട്. എന്റെ മിക്ക കഥകൾക്കും അങ്ങനെ ജീവിതത്തിൽ കണ്ടു മുട്ടിയവരുടെ ഒരു നിഴൽ ഉണ്ടാവും അഖിൽ... സന്തോഷം.

saakshI.S.anand • 2020-05-10 12:23

നന്ദി!... മഞ്ഞ ചെണ്ടുകൾ കുടപിടിച്ച മലമുകളിലെ നിരനിരന്ന ജമന്തിപ്പൂക്കൾക്ക്.... അതിനുതാഴെ വീണ്ടും, സ്നേഹ സൗഹൃദങ്ങളുടെ ഊഷ്മളത തെളിയിച്ച് അരുമയായി ഒഴുകാൻ തുടങ്ങിയ ഈ പൂന്തേൻ അരുവി പ്രവാഹിനിക്കും ം ഒപ്പം... അവിടുത്തെ ഇളംമഞ്ഞിനേയും, സുഗന്ധവാഹിയായ കാറ്റിന്റെ മൃദു സംഗീതത്തിനേയും വർണ്ണപതംഗങ്ങളേയും, പ്രകൃതിയാകവേയും മതിമറന്നു സ്നേഹിക്കുന്ന..."സമർപ്പണം"... എന്ന 5 അക്ഷര വാക്കുകൊണ്ട് നിറദീപം തെളിയിച്ച് മനസ്സിൽ "തൃക്കാർത്തിക"ഒരുക്കി തന്ന് ധന്യനാക്കിയ പ്രിയ ഉദ്യാനപാലക സുഹൃത്തിന്..... വാക്കുകൾകൊണ്ട്✍️ പകരാൻ കഴിയാത്ത, ഒഴിയാത്ത പാനപാത്രത്തിലെ നിറഞ്ഞ ലഹരിയുടെ??.. മധുരമൂറുന്ന,നിറനിലാവിൻറെ? സൗന്ദര്യമാർന്ന നന്ദി!...✌️???✍️???????????? കഥയെക്കുറിച്ച്... സമയം എടുത്ത് ഒരു നല്ല വായനക്ക് ശേഷം ആവാം...?. നന്ദി !..................

Smitha • 2020-05-10 13:36

സാക്ഷി, കവിതപോലെയുള്ള വാക്കുകൾക്ക് നന്ദി. പലപ്പോഴും സാക്ഷി നടത്തുന്ന ചില ഇടപെടലുകൾ എന്നെ ശരിക്കും റ്റച്ച് ചെയ്തിട്ടുണ്ട്. ഞാൻ അത്ര മികച്ച റൈറ്റർ ഒന്നുമല്ല. ഇടത്തും വലതുമൊന്നും സെക്യൂരിറ്റിയുമില്ല. അങ്ങനെ വളരെ ഒബ്സ്ക്യൂർ ആയ എന്നോട് സാക്ഷി കാണിക്കുന്ന കംപാഷൻ വലിയ നന്ദിയർഹിക്കുന്നതാണ്. അതിന് പ്രതിക്രിയയായല്ല ഈ കഥ. ഒരു കഥ സമർപ്പിച്ചത് കൊണ്ടുമാത്രം തീരുന്നതല്ല അത്. എന്റെ കഥകളോടും എന്നോടും ഇഷ്ടക്കേടുള്ളവരോട് മൗനതിലൂടെ പ്രതികരിക്കാനാണ് ഇഷ്ടം. മൗനമായിരിക്കുക അത്ര നിസ്സാര കാര്യമല്ല. ബഹളമുണ്ടാകാൻ ആർക്കും സാധിക്കും. മനുഷ്യനിലെ മൃഗീയത എത്രമാത്രം കൂടുന്നതുവോ അത്രമാത്രം ബഹളമുള്ളവനായിരിക്കും അയാൾ. മൗനം പാകതയുടെയും മാന്യതയുടെയും ചിഹ്നമാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് കമന്റ്റ് ബോക്സ് വേണ്ട എന്നുള്ള തീരുമാനത്തിലേക്ക് ഞാനെത്തിയത്. എന്നാൽ ലൂസിഫറെയും സാക്ഷിയേയും ഹർഷനെപ്പോലെയുമുള്ള മുൻനിര എഴുത്തുകാർ ഒരേ പോലെ മറിച്ചുചിന്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് തിരസ്ക്കരിക്കാൻ മാത്രമുള്ള അഹന്ത എനിക്കില്ല. സാക്ഷിക്ക് സമർപ്പിച്ചതാണ് ഈ കഥ. പ്രചാര തരംഗത്തിൽ ഈ കഥ എവിടെയെത്തും എന്ന് എനിക്ക് അറിയില്ല. മന്ദൻരാജയും അക്രൂസും ഹർഷനുമൊക്കെ ടച്ചിങ് ആയ അഭിപ്രായമിട്ടിട്ടുണ്ട്. അതുകൊണ്ട് കഥ വിജയമായി എന്ന് വിശ്വസിക്കാൻ എനിക്ക് കാരണങ്ങൾ ഉണ്ട്. അവർ മുഖസ്തുതി പറയുന്നവരല്ല. അവർക്ക് രണ്ടുനാവുകളോ രണ്ടുകണക്ക് പുസ്തകങ്ങളോ ഇല്ല... സാക്ഷി ഈ കഥ സ്വീകരിച്ചതിൽ നന്ദി, സ്നേഹം.. സ്മിത.

Smitha • 2020-05-10 14:08

Thanks ...a lot ...

Smitha • 2020-05-10 14:11

Thank Akroosz

MJ • 2020-05-10 10:39

വായിച്ചിട്ട് വരാം

Smitha • 2020-05-10 12:38

താങ്ക്യൂ എം ജെ

Akhil • 2020-05-10 10:38

പൊളിച്ചു

Smitha • 2020-05-10 12:36

താങ്ക്യൂ അഖിൽ

Smitha • 2020-05-10 10:33

ടാഗ് അവിഹിതം എന്നാണ് കൊടുത്തിരുന്നത്...

Chithra • 2020-05-10 10:32

Nannayittundu kaetto chechi e comment eooo varumennu ariyilla

Smitha • 2020-05-11 20:34

Thanks ...thanks a lot

alby • 2020-05-10 10:09

ആഹാ.....ഇന്ന് രണ്ട് വലിയ എഴുത്തുകാരുടെ കഥകൾ ഒന്നിച്ചു വന്നിരിക്കുന്നു.വായനയും അഭിപ്രായവും ഉടനെ ആൽബി

Smitha • 2020-05-10 12:35

ഓക്കേ ..ആൽബി ..നന്ദി

It's me anu • 2020-05-10 10:06

2nd comment ചേച്ചി വായിച്ചിട്ട് അഭിപ്രായം പറയാം

Smitha • 2020-05-11 20:34

Thanks Anu..Thanks a lot...

Fanfiction • 2020-05-10 10:03

First

It's me anu • 2020-05-10 10:05

2nd comment... ചേച്ചി വായിച്ചിട്ട് അഭിപ്രായം പറയാം

Smitha • 2020-05-10 12:34

Thank you so so so much