മൗനം [രേഖ]
📝 Ongoing
👁 217145 views ❤ 656 likes ⭐ 0.0 rating 💬 47 comments 📚 1 chapters 📅 2018-12-19
മൗനം മൗനങ്ങൾക്കും പറയാനുണ്ട് ....പലതും Maunangalkkum Parayaanundu Palathum Author Rekha അർഹിക്കാത്തവർക്കു ചിലതുകിട്ടിയാൽ അത് വെറും കറിവേപ്പിലപോലെയാണ് ,ആവിശ്യം കഴിഞ്ഞു വലിച്ചെറിയുന്ന വെറും കറിവേപ്പില ,കിട്ടാത്തവർക്ക് അത് വിലമതിക്കാത്ത നിധിയും ,ഓരോന്നും ഓരോ കാഴ്ചപ്പാടുകളാണ് . ആ കാഴ്ചപ്പാടുകളാണ് ഓരോന്നിനെയും ഓരോ തലത്തിലേക്ക് തിരിക്കുന്നത് , അതിനോടെല്ലാം മൗനമായിരിക്കാനേ എനിക്കാവുന്നുള്ളു കാരണം ഞാൻ കുറ്റപ്പെടുത്തണമെങ്കിൽ ആരെ കുറ്റപ്പെടുത്തും എന്നെയോ ? അതോ അതിനെല്ലാം വഴിവെച്ചവരെയോ ??? അറിയില്ല ! അതുകൊണ്ടു മൗനം മാത്രം .ഓരോന്നുപറഞ്ഞു നിങ്ങളെ വെറുതെ വെറുപ്പിക്കുന്നില്ല ... കാര്യത്തിലേക്ക് കടക്കാം .. ഞാൻ RMRKSM എന്ന ലോകത്തിലെ എല്ലായിടത്തും പരന്നുകിടക്കുന്ന കമ്പനി സാമ്രാജ്യത്തിൻ്റെ ഒരു ജോലിക്കാരി . ഞാൻ നിങ്ങളോടു RMRKSM എന്ന ഞങ്ങളുടെ കമ്പിനിയെപ്പറ്റി അധികമൊന്നും പറയേണ്ടതില്ലല്ലോ ... എല്ലാവർക്കും അറിയുന്നതിനാൽ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല ഞാൻ ഈ പറഞ്ഞത് കണ്ടു, ഇവിടെയില്ലാത്തവരോട് പറഞ്ഞു പുറത്തെല്ലാം അറിഞ്ഞാൽ എനിക്കും എൻ്റെ സ്ഥാപനത്തിനും ചീത്തപ്പേരാണ് അതുകൊണ്ടു നിങ്ങൾ പുറത്തുപറയില്ല എന്ന ഉറച്ച വിശ്വാസത്താൽ പറയുകയാണ് . വെറും ഒരു ജോലിക്കാരിയല്ല ഈ ഗ്രൂപ്പിൻ്റെ മുതലാളി ഞങ്ങളുടെയെല്ലാം അന്നദാതാവ് കോശി സാറിൻ്റെ PA .ഞാനാണ് അദ്ദേഹത്തിൻ്റെ ദൈന്യംദിന കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നുപോലും
ഒന്നും പറയാനില്ലാ..... ശരിക്കും വായിച്ചപ്പോൾ ഒന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേകതരം ഫീൽ....... നിങ്ങളൊരു നല്ലൊരു എഴുത്തുക്കാരിയാകും ഭാവിയിൽ...... എല്ലാവിധ തരത്തിലുള്ള അഭിനന്ദനങ്ങളും നേരുന്നു......