മായാവി 2 [പോക്കർ ഹാജി]
“..
കുട്ടൂസൻ ചീത്ത വിളിച്ചപ്പോൾ ലുട്ടാപ്പി തെളിഞ്ഞു
“..ആഹ് അതോ . .അത് ഞാൻ ഇന്നലെ കുന്തത്തിൽ കൂടി വരുമ്പോ കണ്ടതാ രണ്ടു പേരും കൂടി മുമ്പും പുറകുമായി നടന്നു പോകുന്നത് “...
“..ന്നാൽ പിന്നെ രണ്ടിനെയും കുന്തത്തിൽ കേറ്റി ഇങ്ങ് കൊണ്ട് വരാൻ പാടില്ലായിരുന്നോടാ മരമാക്രീ . “...
കുട്ടൂസൻ ലുട്ടപ്പിയോടു ദേഷ്യപ്പെട്ടു .
" അതെങ്ങനാ വഴീൽ കാണുന്ന അവളുമാരെയോക്കെ നോക്കി നോക്കി നടക്കുവല്ലേ . .പെണ്ണുങ്ങളില്ലെങ്കി പിന്നെ നോക്കുന്നത് എവിടെങ്കിലും കക്കാൻ പറ്റിയ സ്ഥലമുണ്ടോന്നാ . .ഒന്ന് മുകളിലേക്ക് നോക്കിയിരുന്നെങ്കി ഞാൻ കുന്തത്തിൽ പോകുന്നത് കാണാമായിരുന്നല്ലോ . “...
“..എന്തായാലും നീ കണ്ടത് അവരെ തന്നെയല്ലേ അപ്പൊ രണ്ടും ജയിലീന്ന് ഇറങ്ങിയിട്ടുണ്ട് . .എന്തെങ്കിലും തടഞ്ഞു കാണും അല്ലെങ്കി നേരെ ഇങ്ങോട്ടു വരേണ്ടതല്ലേ . “...
ഇത് പറഞ്ഞപ്പോഴേക്കും പുറത്ത് വിളി കേട്ടു
“..കുട്ടൂസാ . .കുട്ടൂസാ“..
ഇത് കേട്ട് ലുട്ടാപ്പി വീടിനു പുറത്തേയ്ക്ക് എത്തി നോക്കി . പുറത്ത് വിക്രമനും മുത്തുവിനെയും കണ്ട് ലുട്ടാപ്പി അന്തം വിട്ടു ..
“.. നമിച്ചു കുട്ടൂസാ നമിച്ചു. ദേ നോക്ക് . . പറഞ്ഞ് നാക്കു വായിലെടുത്തില്ല അപ്പോഴേക്കും ദേ മാനത്ത് നിന്നു പൊട്ടി വീണ പോലെ ദേ വന്ന് നിക്കുന്നു വിക്രമനും മുത്തുവും “.. .
എന്ന് കുട്ടൂസനോട് പറഞ്ഞുകൊണ്ട് ലുട്ടാപ്പി വാതിൽക്കൽ നിന്നു കൊണ്ട് അവരെ വിളിച്ചു
“..വാ ..വാ കുട്ടൂസൻ ഇവിടിരിപ്പുണ്ട് “..
“..ആ വിക്രമാ എവിടാരുന്നെടാ നിങ്ങളിന്നലെ . .നിന്നെയൊക്കെ വിട്ടെന്ന് കേട്ടല്ലോ “... .
“..ഏഹ് .. എങ്ങനെ അറിഞ്ഞു ഞങ്ങളെ വിട്ടെന്ന്“..
“..എടാ അതിന്നലെ നിങ്ങളിന്നലെ നടന്നു വരുന്നത് ലുട്ടാപ്പി കണ്ടു . അപ്പൊ ഞാനൂഹിച്ചതാ നിങ്ങളെ വഴീൽ വെച്ച് കണ്ടെങ്കി പുറത്ത് വിട്ടു കാണുമെന്നു . “...
കുട്ടൂസൻ തന്റെ താടിരോമങ്ങൾക്കിടയിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു.
“..ആ ശരിയാ വിട്ടു . .ഇന്നലെയാ വിട്ടത് . “...
“..എന്നിട്ടെവിടെയായിരുന്നു ഇന്നലെ രാത്രി മുഴുവൻ ... അല്ല ഇതിപ്പോ എവിടുന്നാ ഈ കൊച്ചു വെളുപ്പാൻ കാലത്ത് “..
“..ഓ ഒന്നും പറയണ്ട കുട്ടൂസാ ഇന്നലെ ഒരു പണിക്കു പോയതാ പക്ഷെ നടന്നില്ല “... .
“..ഏഹ് ജയിലിന് ഇറങ്ങിയപ്പോഴേ പണിക്കു പോയോ . .അമ്പടാ മിടുക്കാ . .എന്നിട്ടു വല്ലോം ഒത്തോ “..
“..അതല്ലേ പറഞ്ഞേ . . ഒന്നും നടന്നില്ല . ..പകരം നല്ല മുട്ടൻ പണിയും കിട്ടി . “.. .
“..അല്ല സാധാരണ നിങ്ങളെവിടെങ്കിലും ചെന്നു കാര്യം സാധിച്ചു കഴിഞ്ഞല്ലേ പണികള് കിട്ടുന്നതും ജയിലീ പോകുന്നതുമൊക്കെ “...
“..ആ ഇപ്രാവശ്യം അങ്ങനല്ല വേറെ രീതിയായി പോയി “...
വിക്രമൻ രാത്രിയിൽ
💬 Comments
View all comments