പ്രിയപ്പെട്ടസിറിൽ....
സാംസൺ രണ്ട് അധ്യായങ്ങളും വായിച്ച് കഴിഞ്ഞപ്പോഴേക്കും നെറ്റ് പോയി. അതിന് അഭിപ്രായം ഇടാം എന്ന് കരുതി നോക്കുമ്പോൾ താങ്കളുടെ കമന്റ് കാണുന്നു ഇത്.....
എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. വായനക്കാർ വളരെ ആവേശത്തോടുകൂടി കാണുന്ന ഒരു റൈറ്ററിൽ നിന്നാണ് ഞാൻ ഇത് കേൾക്കുന്നത്. കഴിഞ്ഞതവണത്തെ റിപ്ലൈയിൽ ഞാൻ ഈ കാര്യം പറഞ്ഞതുമാണ്. ടൈപ്പ് ചെയ്യുന്ന ഈ സമയം എനിക്ക് ഉണ്ടാകുന്ന സന്തോഷവും ചാരിതാർത്ഥ്യവും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ ആവുന്നതല്ല....
എങ്കിലും ഡയറക്റ്റ് ഹൃദയത്തിൽ നിന്ന് : "താങ്ക്യൂ സൊ മച്ച്..."
ഇന്ത്യൻ സാഹചര്യത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന കുട്ടികൾക്ക് അവരുടെ സങ്കല്പങ്ങളും കാഴ്ചപ്പാടുകളും ഒക്കെ മറ്റുള്ളവരുടെ വിമർശനങ്ങളെ ഭയപ്പെടാതെ പ്രകടിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ പലപ്പോഴായി താമസിച്ചുട്ടുള്ള ആളെന്ന് നിലയ്ക്ക് ഞാൻ ഇത് അടുത്തുനിന്ന് കണ്ടിട്ടുണ്ട്...
ഇപ്പോൾ നമ്മുടെ ക്യാമ്പസുകളിലും ഏകദേശം കുട്ടികൾ ഏറെക്കുറെ ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരാണ്. പ്രണയത്തെക്കുറിച്ചും ലൈംഗികതയെ പറ്റിയും ഒക്കെ അവർക്ക് വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായവും ഉണ്ട്. ആ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഞാൻ ഈ കഥയെ സമീപിക്കുന്നത്....
താങ്കൾ പറഞ്ഞതുപോലെ മൂന്ന് നാല് അധ്യായങ്ങൾ കൂടി കഴിഞ്ഞതിനു ശേഷം മാത്രമേ വ്യക്തത വരികയുള്ളൂ....
എന്തായാലും ആശംസയ്ക്ക്ന ന്ദി...
അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി...
ചിലപ്പോൾ ഈ കമന്റ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇന്റർനെറ്റ് നഷ്ടപ്പെട്ടേക്കാം....
വൈകാതെ എനിക്ക് താങ്കളുടെ കഥ വാളിൽ
അഭിപ്രായവുമായി എത്തിച്ചേരാൻ കഴിയും എന്ന് പ്രത്യാശിക്കുന്നു....
സസ്നേഹം
സ്മിത
ഡിയർ സ്മിത,
തന്നതിനെ എന്റെ ഹൃദയത്തിൽ തന്നെ സ്വീകരിച്ചിരിക്കുന്നു.
നിങ്ങൾ നല്ലോരു എഴുത്തുകാരിയാണ്, സ്വന്തം ശൈലിയില്‍ ഉറച്ച് തിളങ്ങി നില്‍ക്കുന്ന എഴുത്തുകാരി.
പിന്നേ ഞാൻ നിങ്ങളുടെ കഥ വായിക്കുന്ന കാരണം കൊണ്ടൊന്നും എന്റെ കഥയെ പകരത്തിന് വായിക്കരുത്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ട്ടങ്ങളുണ്ടെന്ന് മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാൻ. സോ താല്‍പര്യം ഇല്ലാത്ത കാറ്റഗറി ആണെങ്കിൽ വെറുതെ ബുദ്ധിമുട്ടി വായിച്ച് സമയവും മനസ്സമാധാനവും കളയരുത് എന്നെ പറയാനുള്ളു.
പിന്നേ നിങ്ങളുടെ കഥയെ കുറിച്ച് ഒരുപാട് പറയാനുണ്ടെങ്കിലും എഴുതി വരുമ്പോ പലതും മറന്നുപോകും.. കൂടാതെ ഞാൻ ഒരു കോമ ഇട്ടാലും അത് Moderation il പോകുന്നുണ്ട്.. അതൊരു ശല്യമായി മാറിയിട്ടുണ്ട്, Comment ചെയ്യാനുള്ള സകല മൂഡിനേയും അത് കളയുന്നു. അതൊന്നും കൂടാതെ, കഥയെ കുറിച്ച് ചില അഭിപ്രായങ്ങളെ പബ്ലിക് ആയിട്ട് പറയാനും ആഗ്രഹിക്കുന്നില്ല.
എന്തൊക്കെയായാലും നിങ്ങളുടെ ഈ കഥ എനിക്ക് ഒത്തിരി ഇഷ്ട്ടമായി. പിന്നെ സമയം കിട്ടുന്ന പോലെ ഇഷ്ട്ടപ്പെട്ട കാറ്റഗറി നോക്കി നിങ്ങളുടെ വേറെയും കഥകളെ ഞാൻ വായിക്കും.
പിന്നേ, എന്റെ കഥയുടെ രണ്ട് ഭാഗങ്ങളെ വായിച്ചതിനും നന്ദി.
സ്നേഹത്തോടെ Cyril
ഹയ്,
ഇത്രയും പെട്ടന്ന് അടുത്ത പാര്‍ട്ടുമായി വന്നതിൽ സന്തോഷം.
എത്ര അടുത്ത ഫ്രണ്ട് ആണെങ്കിലും.. എത്ര വലിയ ബെസ്റ്റി ആണെങ്കിലും ചിലപ്പോഴൊക്കെ വർണിച്ച് പോകും... സൌന്ദര്യത്തെ ആസ്വദിച്ചു പോകും.. കാണുന്നതിനെ ആഗ്രഹിച്ചു പോകും — സ്വന്തം അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്. അതുകൊണ്ട് അപ്പോഴത്തെ ആ സാഹചര്യത്തിൽ പ്രണയം ഇല്ലെങ്കില്‍ പോലും നെവിൽ സാന്ദ്രയെ വർണിച്ചതിൽ അല്‍ഭുതം തോന്നിയില്ല, അവർ രണ്ടുപേരുമുള്ള ആ scenes ഒക്കെ വളരെ രസകരമായിരുന്നു വായിക്കാൻ. അല്‍പ്പം ഫാസ്റ്റ് ആയിട്ട് ആ scenes ഒക്കെ നീങ്ങിയെങ്കിലും ഒരു റിയാലിറ്റി ഉണ്ടായിരുന്നു.
അതുപോലെ friends തമ്മില്‍ എല്ലാം വക കാര്യങ്ങളും ക്യാഷ്വലായി സംസാരിക്കുന്ന രീതിയും നന്നായിരുന്നു.
എന്തായാലും കാര്യങ്ങൾ കുറെ കൂടി മുന്നോട്ട് നീങ്ങിയാലേ കാര്യമായ ഒരു റിവ്യു തരാൻ കഴിയൂ.
നിങ്ങളുടെ എഴുത്ത് എന്തായാലും അടിപൊളി ആണ്. പിന്നെ രണ്ട് കഥകളെ ഒരുമിച്ച് നിങ്ങൾ കൈകാര്യം ചെയ്യുന്നത് കൊണ്ട് കഥയില്‍ തിടുക്കം കൂടാതിരിക്കട്ടെ.
അപ്പോ അടുത്ത ഭാഗത്ത് കാണാം.
സ്നേഹത്തോടെ ഒരു വായനക്കാരൻ