← Back to മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]

Comments

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം [Smitha] · approved reader discussion

Cyril • 2023-11-05 17:11

ഹയ്,
ഇത്രയും പെട്ടന്ന് അടുത്ത പാര്‍ട്ടുമായി വന്നതിൽ സന്തോഷം.

എത്ര അടുത്ത ഫ്രണ്ട് ആണെങ്കിലും.. എത്ര വലിയ ബെസ്റ്റി ആണെങ്കിലും ചിലപ്പോഴൊക്കെ വർണിച്ച് പോകും... സൌന്ദര്യത്തെ ആസ്വദിച്ചു പോകും.. കാണുന്നതിനെ ആഗ്രഹിച്ചു പോകും — സ്വന്തം അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്. അതുകൊണ്ട്‌ അപ്പോഴത്തെ ആ സാഹചര്യത്തിൽ പ്രണയം ഇല്ലെങ്കില്‍ പോലും നെവിൽ സാന്ദ്രയെ വർണിച്ചതിൽ അല്‍ഭുതം തോന്നിയില്ല, അവർ രണ്ടുപേരുമുള്ള ആ scenes ഒക്കെ വളരെ രസകരമായിരുന്നു വായിക്കാൻ. അല്‍പ്പം ഫാസ്റ്റ് ആയിട്ട് ആ scenes ഒക്കെ നീങ്ങിയെങ്കിലും ഒരു റിയാലിറ്റി ഉണ്ടായിരുന്നു.
അതുപോലെ friends തമ്മില്‍ എല്ലാം വക കാര്യങ്ങളും ക്യാഷ്വലായി സംസാരിക്കുന്ന രീതിയും നന്നായിരുന്നു.
എന്തായാലും കാര്യങ്ങൾ കുറെ കൂടി മുന്നോട്ട് നീങ്ങിയാലേ കാര്യമായ ഒരു റിവ്യു തരാൻ കഴിയൂ.
നിങ്ങളുടെ എഴുത്ത് എന്തായാലും അടിപൊളി ആണ്. പിന്നെ രണ്ട് കഥകളെ ഒരുമിച്ച് നിങ്ങൾ കൈകാര്യം ചെയ്യുന്നത്‌ കൊണ്ട്‌ കഥയില്‍ തിടുക്കം കൂടാതിരിക്കട്ടെ.
അപ്പോ അടുത്ത ഭാഗത്ത് കാണാം.
സ്നേഹത്തോടെ ഒരു വായനക്കാരൻ

സ്മിത • 2023-11-06 08:26

പ്രിയപ്പെട്ടസിറിൽ....

സാംസൺ രണ്ട് അധ്യായങ്ങളും വായിച്ച് കഴിഞ്ഞപ്പോഴേക്കും നെറ്റ് പോയി. അതിന് അഭിപ്രായം ഇടാം എന്ന് കരുതി നോക്കുമ്പോൾ താങ്കളുടെ കമന്റ് കാണുന്നു ഇത്.....

എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. വായനക്കാർ വളരെ ആവേശത്തോടുകൂടി കാണുന്ന ഒരു റൈറ്ററിൽ നിന്നാണ് ഞാൻ ഇത് കേൾക്കുന്നത്. കഴിഞ്ഞതവണത്തെ റിപ്ലൈയിൽ ഞാൻ ഈ കാര്യം പറഞ്ഞതുമാണ്. ടൈപ്പ് ചെയ്യുന്ന ഈ സമയം എനിക്ക് ഉണ്ടാകുന്ന സന്തോഷവും ചാരിതാർത്ഥ്യവും  വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ ആവുന്നതല്ല....

എങ്കിലും ഡയറക്റ്റ് ഹൃദയത്തിൽ നിന്ന് : "താങ്ക്യൂ സൊ മച്ച്..."

ഇന്ത്യൻ സാഹചര്യത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന കുട്ടികൾക്ക് അവരുടെ സങ്കല്പങ്ങളും കാഴ്ചപ്പാടുകളും ഒക്കെ  മറ്റുള്ളവരുടെ വിമർശനങ്ങളെ ഭയപ്പെടാതെ പ്രകടിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ പലപ്പോഴായി താമസിച്ചുട്ടുള്ള ആളെന്ന് നിലയ്ക്ക് ഞാൻ ഇത് അടുത്തുനിന്ന് കണ്ടിട്ടുണ്ട്...

ഇപ്പോൾ നമ്മുടെ ക്യാമ്പസുകളിലും ഏകദേശം കുട്ടികൾ ഏറെക്കുറെ ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരാണ്. പ്രണയത്തെക്കുറിച്ചും ലൈംഗികതയെ പറ്റിയും ഒക്കെ അവർക്ക് വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായവും ഉണ്ട്. ആ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഞാൻ ഈ കഥയെ സമീപിക്കുന്നത്....

താങ്കൾ പറഞ്ഞതുപോലെ മൂന്ന് നാല് അധ്യായങ്ങൾ കൂടി കഴിഞ്ഞതിനു ശേഷം മാത്രമേ വ്യക്തത വരികയുള്ളൂ....

എന്തായാലും ആശംസയ്ക്ക്ന ന്ദി...
അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി...
ചിലപ്പോൾ ഈ കമന്റ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇന്റർനെറ്റ് നഷ്ടപ്പെട്ടേക്കാം....

വൈകാതെ എനിക്ക് താങ്കളുടെ കഥ വാളിൽ
അഭിപ്രായവുമായി എത്തിച്ചേരാൻ കഴിയും എന്ന് പ്രത്യാശിക്കുന്നു....

സസ്നേഹം
സ്മിത

Cyril • 2023-11-06 10:00

ഡിയർ സ്മിത,
തന്നതിനെ എന്റെ ഹൃദയത്തിൽ തന്നെ സ്വീകരിച്ചിരിക്കുന്നു.
നിങ്ങൾ നല്ലോരു എഴുത്തുകാരിയാണ്, സ്വന്തം ശൈലിയില്‍ ഉറച്ച് തിളങ്ങി നില്‍ക്കുന്ന എഴുത്തുകാരി.

പിന്നേ ഞാൻ നിങ്ങളുടെ കഥ വായിക്കുന്ന കാരണം കൊണ്ടൊന്നും എന്റെ കഥയെ പകരത്തിന് വായിക്കരുത്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ട്ടങ്ങളുണ്ടെന്ന് മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാൻ. സോ താല്‍പര്യം ഇല്ലാത്ത കാറ്റഗറി ആണെങ്കിൽ വെറുതെ ബുദ്ധിമുട്ടി വായിച്ച് സമയവും മനസ്സമാധാനവും കളയരുത് എന്നെ പറയാനുള്ളു.

പിന്നേ നിങ്ങളുടെ കഥയെ കുറിച്ച് ഒരുപാട്‌ പറയാനുണ്ടെങ്കിലും എഴുതി വരുമ്പോ പലതും മറന്നുപോകും.. കൂടാതെ ഞാൻ ഒരു കോമ ഇട്ടാലും അത് Moderation il പോകുന്നുണ്ട്.. അതൊരു ശല്യമായി മാറിയിട്ടുണ്ട്, Comment ചെയ്യാനുള്ള സകല മൂഡിനേയും അത് കളയുന്നു. അതൊന്നും കൂടാതെ, കഥയെ കുറിച്ച് ചില അഭിപ്രായങ്ങളെ പബ്ലിക് ആയിട്ട് പറയാനും ആഗ്രഹിക്കുന്നില്ല.

എന്തൊക്കെയായാലും നിങ്ങളുടെ ഈ കഥ എനിക്ക് ഒത്തിരി ഇഷ്ട്ടമായി. പിന്നെ സമയം കിട്ടുന്ന പോലെ ഇഷ്ട്ടപ്പെട്ട കാറ്റഗറി നോക്കി നിങ്ങളുടെ വേറെയും കഥകളെ ഞാൻ വായിക്കും.

പിന്നേ, എന്റെ കഥയുടെ രണ്ട് ഭാഗങ്ങളെ വായിച്ചതിനും നന്ദി.

സ്നേഹത്തോടെ Cyril

Mouli • 2023-11-05 13:06

ഒരു പുതുമയുള്ള സ്റ്റോറി ആയിട്ട് ഫീൽ ചെയ്യുന്നു പിന്നെ നിങ്ങളെ പോലുള്ളവർ പേജ് കുറച്ചേരുതുന്നത് ആണ് വിഷമം കാരണം കഥയിൽ അലിഞ്ഞു ചേരുമ്പോൾ പെട്ടെന്ന് തീർന്നു പോയതുപോലെ ഉള്ള ഫീൽ

സ്മിത • 2023-11-05 14:33

ഒരു അധ്യായം അവസാനിക്കുന്നതിന് വേണ്ട പേജുകൾ ആണ് ഞാൻ സാധാരണ കഥയ്ക്ക് ഉപയോഗിക്കാറുള്ളത്...

എങ്കിലും ഭാവിയിൽ പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം

Achillies • 2023-11-05 11:50

സ്മിത...❤️❤️❤️

ചെറിയ ഒരു സ്ലോ പോയ്‌സൻ ഇഫക്ട് ഉണ്ട് ഈ കഥയ്ക്ക്, ഓരോ പാർട്ടിലും അൽപ്പാൽപ്പമായി ഇറങ്ങി ചെല്ലുന്ന ഒരു ഹൃദയം നോവിക്കുന്ന പ്രണയിപ്പിക്കുന്ന വിഷത്തിന്റെ വശ്യത.

സാന്ദ്രയെ മുൻപ് കമന്റിൽ ഇഷ്ടപ്പെട്ടില്ല എന്നു പലരും അഭിപ്രായം പറഞ്ഞതുകൊണ്ടാണോ നായിക സ്ഥാനത്തിന് ഒരു ചാഞ്ചല്യം വന്നത് എന്നറിയില്ല.

സാന്ദ്ര ഇപ്പോഴും സൗന്ദര്യത്തിന്റെ ദേവതയായി നിൽക്കുന്നുണ്ട്.
ബെസ്റ്റ് ഫ്രണ്ട് ആയതുകൊണ്ട് സാന്ദ്രയെ പ്രണയിക്കാൻ കഴിയില്ല എന്ന് നെവിൽ പറഞ്ഞതിനോട് എനിക്ക് അത്ര യോജിപ്പില്ല.
അങ്ങനെ ആയിരുന്നെങ്കിൽ അവളുടെ സൗന്ദര്യം അത്ര മേൽ ഉന്മാദത്തിലാക്കിയവനെ പോലെ അവൻ സംസാരിക്കില്ലായിരുന്നു.
ഒരാൾക്ക് ഒരാളോട് അത്രയും ഇഷ്ടം വരുമ്പോൾ പ്രണയിക്കുന്ന ആൾക്ക് ഇഷ്ടപ്പെടുന്ന പോലെ മാറാൻ ശ്രെമിക്കും, ഇവിടെ ഈ പാർട്ടിൽ സാന്ദ്രയെ കണ്ടപ്പോൾ എനിക്ക് തോന്നിയത് അങ്ങനെ ആയിരുന്നു.
സ്മിതയുടെ മനസ്സിൽ എന്താണ് മുന്നോട്ടു കണ്ടിരിക്കുന്നത് എന്നറിയില്ല.

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 2023-11-05 12:15

ഹായ് അക്കിലീസ്....

ഞാൻ കൃത്യമായ പ്ലോട്ട്കൾ തയ്യാറാക്കിയ ചില കഥകൾ ഉണ്ട്. കോബ്ര ഹിൽസിലെ നിധി, ശിശിരപുഷ്പം, ഒരു അവിഹിത പ്രണയകഥ, സൂര്യനെ പ്രണയിച്ചവൾ തുടങ്ങിയ കഥകൾ....

ഈ കഥയ്ക്കും കൃത്യമായ ഒരു പ്ലാൻ ആദ്യമേ തന്നെ വരച്ചുണ്ടാക്കിയിട്ടുണ്ട്. ഭംഗി കൂട്ടാൻ വേണ്ടി ചില തൊങ്ങലുകൾ ഒക്കെ മാറ്റിയിട്ടുണ്ടാവാം. അല്ലാതെ ഒരു ആൾട്ടറിങ്ങും ഈ കഥയിൽ വരുത്തിയിട്ടില്ല....

സാന്ദ്ര എന്താണ് എന്നുള്ളത്
നിവിൻ എങ്ങോട്ടാണ് പോകുന്നതെന്ന് എന്നുള്ളതും  മറ്റു കഥാപാത്രങ്ങളുടെ എൻട്രിയും എക്സിറ്റും ഇനി ഉണ്ടോ എന്നുള്ളതും എല്ലാം എഴുതി വരച്ചു വെച്ചിട്ടുണ്ട്....

കഥയ്ക്ക് കിട്ടുന്ന സ്വീകാര്യത എനിക്ക് പ്രശ്നമല്ല. വളരെ കുറച്ചുപേരെ വായിക്കുന്നുള്ളൂ എന്നുള്ളത്  ഒരു പ്രശ്നമായി കാണുന്നില്ല. വായിക്കുന്ന ആളുകളുടെ എണ്ണം നോക്കിയായിരുന്നുവെങ്കിൽ സൂര്യനെ പ്രണയിച്ചവൾ പോലെയുള്ള കഥകൾ പൂർത്തിയാക്കപ്പെടുമായിരുന്നില്ല...

പിന്നെ 9 പേജ് ഉള്ള ഈ കഥയ്ക്ക്  ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വ്യൂസ് തന്നെ ധാരാളം.

പ്രണയത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട്, പ്രിയപ്പെട്ട അക്കിലീസ്, എനിക്ക് കൃത്യമായി അറിയാം. ശിശിരപുഷ്പത്തിലും
സൂര്യനെ പ്രണയിച്ചവളിലും നിങ്ങൾ എഴുതിയിട്ട് വാക്കുകൾ  ഞരമ്പുകളിൽ ചോര എന്നതുപോലെ എനിക്കുപരിചിതമാണ്....

പ്രണയത്തെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ സ്തുത്യമാണ്. ഞാനും അതിനെ പിൻപറ്റുന്നവൾ തന്നെയാണ്. പക്ഷേ ഇവിടെ നെവിൽ, അവന്റെ ജീവിത പശ്ചാത്തലം വ്യത്യസ്തമായതുകൊണ്ട്, പ്രണയത്തോട് വ്യത്യസ്തമായ ഒരു കൺസെപ്റ്റ് അവൻ ഉണ്ട്....

അതിലെ ശരിയും തെറ്റും ഒക്കെ അവന് സ്വന്തം....

ഈ കഥ തുടർന്ന് എഴുതാനുള്ള ആവേശങ്ങളിൽ ഒരാൾ തീർച്ചയായും നിങ്ങൾ തന്നെയായിരിക്കും...
നിങ്ങളും ലൈക്ക് മൈൻഡഡ് ആയ മറ്റുള്ളവരും ഉള്ളതുകൊണ്ടാണ് ഞാൻ ഇതുപോലെയുള്ള ലോ പ്രൊഫൈൽ കഥകൾ എഴുതുന്നത്...

ഇതുപോലെ ആവേശകരമായ ആശയങ്ങൾ നിറച്ച് അക്കിലീസ്, നിങ്ങൾ കമന്റ് ചെയ്താൽ, എനിക്ക് എത്രയും പെട്ടെന്ന് ഇത് എഴുതി തീർക്കാതിരിക്കാൻ ആവില്ല....

സ്നേഹപൂർവ്വം
സ്മിത ❤❤

Achillies • 2023-11-05 16:15

മനസ്സിലുള്ളത് പോലെ തന്നെ എഴുതാൻ കഴിയട്ടെ...

നെവിലിന് തന്റെ പ്രണയം കണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

മഴവില്ല് വായിക്കുമ്പോൾ ഒരു പ്രണയകഥ എഴുതിയാലോ എന്ന ചിന്തയിലാണ് ഞാനും...❤️❤️❤️

❤️❤️❤️

നിധീഷ് • 2023-11-05 09:19

♥️♥️♥️♥️♥️♥️

സ്മിത • 2023-11-05 09:35

❤❤❤❤❤❤

പപ്പു • 2023-11-05 08:47

ഒരു നെറ്റ്ഫ്ലിക്സ്‌ വെസ്റ്റേൺ യൂത്ത് സീരീസ്‌ ഒക്കെ കാണുന്ന ഫീൽ (സെക്സ്‌ എജുക്കേഷൻ ഒക്കെ പോലെ)

സ്മിത • 2023-11-05 09:35

വളരെ മോട്ടിവെറ്റിങ് ആയ വാക്കുകൾ...
നന്ദി..

അമ്പിളി • 2023-11-05 11:09

Bro engana profile pic add akkiyathu?

പപ്പു • 2023-11-05 08:33

വാ...വ്‌ !!!
എനിക്കൊരുപാട് ഇഷ്ടായി
??

സ്മിത • 2023-11-05 09:34

നന്ദി, ഒരുപാട്

Arun • 2023-11-05 07:54

സ്മിത track Matti pidikuka aano? ഇതുവരെ എഴുതിയ പോലെ അല്ല.. എന്റെ ഇഷ്ട്ടപെട്ട genre എടുത്തു..ഇരോടിക് ലൗ stories ?

സ്മിത • 2023-11-06 14:23

അൽപ്പമൊന്നു മാറ്റി നോക്കാമെന്നു വെച്ചു...ആദ്യമായാണ് ഇത്തരം കഥകൾ ഒക്കെ എഴുതുന്നത്. പ്രണയ കഥകൾ ഒന്നും മുമ്പ് എഴുതിയിട്ടില്ല. ചുമ്മാ  നോക്കാം. ചിലപ്പോൾ ക്ലിക്കാവും...

താങ്ക്യൂ സൊ മച്ച്...

Achillies • 2023-11-05 07:51

❤️❤️❤️

സ്മിത • 2023-11-05 09:33

❤❤❤

കമ്പീസ് മാക്സ് പ്രൊ • 2023-11-05 06:37

കമ്പി റാണിക്ക് ആദ്യത്തെ കമന്റ്‌ എന്റെ വക,
കഥ വായിച്ചതിനു ശേഷം ബാക്കി

സ്മിത • 2023-11-05 09:33

Thanks...
Straight from Heart...

Reader • 2023-11-03 22:29

Smithaji eth love stry aano...atho mattu tags enthelim varunundo...ethil

സ്മിത • 2023-11-04 13:52

ഇത്‌ ലവ് സ്റ്റോറി...
വിത്ത് ഈറോട്ടിക്സ്...

Akrooz • 2023-11-03 18:40

ഹായ് ചേച്ചിസ്,,

കിടു തുടക്കം...

കെമിസ്ട്രി ടീച്ചർടെ മൂക്കിടിച്ചു പരത്തി ചോര വരുത്തിയ കേസിലെ ഒന്നാം പ്രതി നെവിൽ....ആ ചെക്കന്റെ അടുത്ത് പോയിട്ട് ഗേ ആണോന്ന് ചോദിച്ചപ്പോ അവളുടെ മൂക്കീന്ന് രണ്ടര ലിറ്ററ് ചോര നെവിൽ ഇടിച്ചു വരുത്തരുതേ എന്നായിരുന്നു പ്രാർത്ഥന ?

പിന്നെ സാന്ദ്ര....കൊച്ചു ഗള്ളി

ശെരിക്കും പറഞ്ഞാൽ നെവിൽന്റെ ഇൻട്രോക്കാളും ഇഷ്ടം ആയത് ആ തിയോയ്ടെ ആയിരുന്നു... എട്ടാമത്തെ പേജ് നൈസ് ആയിരുന്നു....

ആ സ്റ്റോറിൽ വെച്ച് നടന്നത് ഒരു തുടക്കം മാത്രം ആവോ.... അടുത്ത പാർട്ടിലും അതിന്റെ വിശദീകരണം ഉണ്ടാവോ....

ഇനി ഇപ്പൊ അവൻ ഇഷ്ട്ടാന്ന് പറഞ്ഞാലും പാസ്റ്റിൽ നടന്ന സംഭവങ്ങൾ അവൾക്ക് അത്ര പെട്ടന്ന് നിർത്താൻ പറ്റൂന്ന് തോന്നണില്ല എന്ന എനിക്ക് തോന്നണേ

എന്തായാലും പൊളിച്ചുട്ടാ ചേച്ച്യേ ❤️❤️

സ്മിത • 2023-11-03 22:39

ഹായ് അക്രൂസ്....

വീണ്ടും കണ്ടതില്‍ സന്തോഷം.

തല്‍ക്കാലം ശിക്ഷ അനുഭവിക്കുന്ന ആളല്ലേ നെവില്‍ നിലവില്‍?

അതുകൊണ്ടാണ് അവനെക്കൊണ്ട് സാന്ദ്രയ്ക്കിട്ട് ഇടികൊടുക്കുന്ന പണി വേണ്ടായെന്ന് വെപ്പിച്ചത്...

തിയോയെ ആയിരിക്കാം അക്രൂസിന് ഇഷ്ടമെന്ന് എനിക്കും തൊന്നിയിരുന്നു.

നമുക്ക് നോക്കാം അതിന്‍റെ റിപ്പീറ്റീഷന്‍ ഉണ്ടാവുമോ എന്ന്...

സാന്ദ്ര ഏത് വഴിക്ക് പോകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം...

ഒരുപാട് നന്ദി, ഒത്തിരി സ്നേഹം,

സ്മിത

Kishku • 2023-11-03 17:43

നല്ല രസമുള്ള എഴുത്ത്. സാന്ദ്ര യെപ്പോലെ അല്പം sexually liberated ആയ നായികമാരെയാണിഷ്ടം.ഇനിയെന്തെങ്കിലും കുരുത്തക്കേട് സാന്ദ്ര
ഒപ്പിക്കുന്നുവോ എന്നറിയാൻ കാത്തിരിക്കുന്നു..

സ്മിത • 2023-11-03 22:35

സാന്ദ്രയെ അങ്ങനെയാണ് കാണിച്ചിരിക്കുന്നത് കഥയില്‍. മിക്കവാറും ഇക്കാര്യത്തില്‍ വലിയ അളവോളം  പെണ്‍കുട്ടികള്‍ അസ്സര്‍റ്റീവ് ആണ്...

കഥ ഇഷ്ട്ടപ്പെട്ടതില്‍;, കമന്‍റ്റ് ചെയ്തതില്‍ ഒരുപാട് നന്ദി...

Beena. P(ബീന മിസ്സ്‌ ) • 2023-11-03 14:37

സ്മിത,
സ്മിതയുടെ പേര് കണ്ടപ്പോഴേ കഥ വേഗം തുറന്നു വായിച്ചു പതിവുപോലെ നിരാശപ്പെടുത്തിയില്ല, കഥ വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു സ്മിതയുടെ കഥകൾ ഒരിക്കലും മോശം പറയാൻ ഇല്ല.വെറുതെ പറയുന്നതല്ല നന്നായിട്ടുണ്ട്.
ബീന മിസ്സ്‌.

സ്മിത • 2023-11-03 16:29

ഒരൂപാട് നന്ദി...

കഥ ഇഷ്ടമായതില്‍,
അഭിപ്രായം അറിയിച്ചതില്‍

സന്തോഷം

നന്ദ...

Mohandas • 2023-11-03 12:14

സ്മിത, പൂത്തുലഞ്ഞു, എഴുതുകളിലൂടെ പേര് അർത്ഥവത്താണ്.

ഇത്രയും നല്ല കഥകൾ കൊണ്ടുവന്ന് ഇത്രയും മികച്ച ഒരു ശ്രേണിയിൽ അവതരിപ്പിച്ച നിങ്ങളുടെ സർഗ്ഗാത്മക രചനയെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

സ്മിത • 2023-11-03 16:28

വളരെ നന്ദി...

Mandhan Raja • 2023-11-03 09:23

സുന്ദരി ,   

ഒരു ഇറോട്ടിക് ലവ് സ്റ്റോറിയാണോ  എന്നാദ്യ പാര്‍ട്ട്‌ കൊണ്ട് അറിയില്ല,  ചില സൂചനകള്‍ അല്ലാതെ . തുടക്കം ഗംഭീരം .

നെവിലും സാന്ദ്രയുമൊക്കെ സുപരിചിതം . സാന്ദ്ര ഈ നൂറ്റാണ്ടിന്റെ സന്തതിയാണ് . മനസില്‍ ഒരാളോട്  പ്രണയം സൂക്ഷിക്കുമ്പോള്‍ തന്നെ  ( നടിക്കുമ്പോഴോ എന്നടുത്ത പാര്‍ട്ടുകളില്‍ അറിയാം )  മറ്റാളുകളെ പ്രണയിക്കുകയും വിവാഹം ആലോചിക്കുകയും ചെയ്യുന്നവള്‍ . അവള്‍ക്ക് അതിനൊരു കാരണവുമുണ്ടാകാം . 

മനസുകൊണ്ട് സാന്ദ്രയെ ഇഷ്ടപ്പെടുന്നവര്‍ ഉണ്ടാകട്ടെ , തിയോയെ പോലെ കാര്യസധ്യത്തിനല്ലാതെ,

ബട്ട്‌ അവള്‍ക്ക് അതിഷ്ടപ്പെട്ടുവെങ്കില്‍ അതിലും തെറ്റ് കണ്ടെത്താനാവില്ല ... കാരണം സാന്ദ്ര നായികയാണ് .. പക്ഷെ സ്ടീഫനെ മറക്കാം ...അയാള്‍ വില്ലന്‍ ആണ് , കാതറിനെ ഉപേക്ഷിച്ചവന്‍

waiting next part
- രാജാ

സ്മിത • 2023-11-03 16:27

ഹായ് രാജാ...

കീ ബോഡില്‍ "യൂ" എന്ന അക്ഷരം പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്ക്ന്നത് കൊണ്ട് ടൈപ്പ് ചെയ്യ്മ്പോള്‍ അക്ഷരത്തെറ്റ് സംഭവിക്കൂം.

ആ അക്ഷരത്തിന് പകരം "ഓ" രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്ത് "യൂ"  നിര്‍മ്മിക്കൂകയാണു.

ഇപ്പോള്‍ സംഭവിച്ച സകല തെറ്റക്ഷരങ്ങളൂം അക്കാരണം മൂലം ആണ്.

ശരിയാണല്ലോ എന്നാരൂം പറയൂം, സാന്ദ്ര ഈ കാലത്തിന്‍റെ സ്രഷ്ടിയാണ് എന്ന്‍.

പഴയ കാലത്തിന്‍റെ ഒബ്സ്സസീവ് ഇമോഷന്‍സ് പങ്ക് വെക്കൂന്നവള്‍ അല്ല, സാന്ദ്ര.

നെവില്‍ പക്ഷെ ശരിക്കം എന്‍റെയം രാജയൂടെയൂം കാലത്തിന്‍റെ അംബാസ്സഡര്‍ ആണ്.

നെവിലിന്‍റെ എംബസിയില്‍ ഇപ്പോഴം One woman classic concept തന്നെയാണല്ലോ....

മറ്റു കഥകളിലെ പോലെ അധികം അധ്യായമില്ലാതെ തീര്‍ക്കൂന്ന വിധത്തില്‍ ആണ് പ്ലാനിംഗ്. കൂടെ ഊണ്ടാവ്മെന്ന്‍ അറിയാം...

സസ്നേഹം

സ്മിത

Jarviz • 2023-11-03 09:07

???

സ്മിത • 2023-11-03 16:16

ഒരൂപാട് നന്ദി....

Achillies • 2023-11-03 08:50

സ്മിത...❤️❤️❤️

മറ്റൊരു പ്രണയകഥ...❤️❤️❤️

ദീപികയിൽ നിന്നു സാന്ദ്രയിലേക്ക് എത്താൻ അധിക നേരം പോലും വേണ്ടി വന്നില്ല എന്നതാണ് versatility...

ഇവിടെ എല്ലാം മനോഹരമാണ്, നാടും വീടും പൂക്കളും സാന്ദ്രയും നെവിലും എല്ലാം.

സാന്ദ്രയെക്കാൾ എനിക്ക് കുറച്ചുകൂടെ മനസ്സിലാവുന്നത് നെവിലിനെയാണെന്നു മാത്രം.
സാന്ദ്രയ്ക്ക് കണ്ട കാഴ്ചയിൽ തോന്നിയത് പ്രണയം എന്നതിനേക്കാൾ infatuation ആവാൻ ആണ് സാധ്യത.
ഒരുവനെ ഹൃദയത്തോളം തുറന്നു പ്രണയിക്കുന്ന ഒരാൾക്ക് മറ്റൊരാളെ കാമിക്കാൻ സാധിക്കുമോ എന്നു നെവിൽ ചോദിച്ചതിനോട് എനിക്കും ഒരേ അഭിപ്രായമാണ്,
പാസ്റ്റിനെക്കുറിച്ചല്ലല്ലോ നെവിൽ പറഞ്ഞത് പ്രെസെന്റിനെകുറിച്ചല്ലേ, അവിടെ സാന്ദ്ര മൗനം വരിച്ചതിനും കാരണം അതുകൊണ്ടാവാം,
പക്ഷെ എന്തൊക്കെ വന്നാലും കഥയിൽ ചോദ്യമില്ലല്ലോ.
എന്തൊക്കെയാണ് ഇനി മുന്നോട്ടു കരുത്തിവെച്ചിരിക്കുന്നത്  എന്നു തൂലിക പിടിച്ചിരിക്കുന്ന ആളിനല്ലേ അറിയൂ...

എന്നാലും എനിക്ക് പ്രിയപ്പെട്ട സാന്ദ്ര നിറമുള്ള വെയിലിൽ കാത്തിരുന്നവളാണ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 2023-11-03 16:14

അക്കിലീസ്....

Versatality എന്നൊന്നും വിളിച്ചുകൂടാ...രണ്ടും രണ്ട് ടൈപ്പ് ആണെന്ന് സമ്മതിക്കുന്നു. ഒരാൾ ബഹളം, അടുത്തയാൾക്ക് അൽപ്പം ശബ്ദം കുറവ്...അത്രേയുള്ളൂ എന്നാണ് തോന്നുന്നത്.

എഴുത്തുകാരൻ ടി പി രാജീവനോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞിട്ടുള്ളത് ഒരാളിൽ തന്നെ എല്ലാവരുമുണ്ട് എന്നാണ്. അപ്പോൾ അത് എന്താണ് എന്ന് മനസ്സിലായിരുന്നില്ല. വലിയ എന്തൊ ഫിലോസഫി എന്നേ തോന്നിയുള്ളൂ...
ഇപ്പോൾ എനിക്കത് മനസ്സിലാകും. ഉള്ളിലെ ആഗ്രഹങ്ങൾ അമര്‍ത്തി വയ്ക്കുന്നവരും
ആഗ്രഹങ്ങൾ ഉറക്കെ ശബ്ദം ഉണ്ടാക്കി പ്രകടിപ്പിക്കുന്ന വരും എല്ലാവരും തന്നെ എല്ലാവരുടെയും ഉള്ളിലുണ്ട്....

കാലം വല്ലാതെ മാറിയിരിക്കുന്നു. ഇഷ്ടങ്ങളും തിരഞ്ഞെടുപ്പും പ്രകടിപ്പിക്കുന്നതിൽ പെൺകുട്ടികൾ അസ്വാഭാവികത ഒന്നും കാണുന്നില്ല.
അത്തരം പെൺകുട്ടികളുടെ പ്രതിനിധിയായി സാന്ദ്രയെ കണക്കാക്കാം. ഇക്കാര്യത്തിൽ അല്പം അന്തർമുഖൻ ആണ് നെവിൽ. അതിന്റെ കാരണങ്ങൾ പലതാണ്. ഒരു ട്രബിൾഡ് കുടുംബജീവിതമാണ് അവന്റെ. പിന്നെ അവന്റെ അമ്മയുടെ അവസ്ഥ. ഇതൊക്കെ അവൻ ഒരു പ്രണയത്തിന്റെ ശത്രുവാക്കിയിരിക്കാം...

നിറമുള്ള വെയിലിലെ സാന്ദ്രയാണ് യഥാർത്ഥ സാന്ദ്ര....
❤❤❤

സസ്നേഹം
സ്മിത

Achillies • 2023-11-03 20:33

❤️❤️❤️

Sathi • 2023-11-03 08:06

ദീപികയുടെ കഥ കഴിഞ്ഞു മതിയായിരുന്നു

സ്മിത • 2023-11-03 14:57

ദീപിക ഏതായാലും അൽപ്പസമയമെടുക്കും....
അതുകൊണ്ട് ആണ് ഇത്‌ തുടങ്ങിയത്

Manu Jayan • 2023-11-03 07:55

കൊള്ളാലോ കഥ ??

സ്മിത • 2023-11-03 14:56

താങ്ക്യൂ സോ മച്ച്....

Cyrus • 2023-11-03 07:01

പുതിയ തീം..
ഇത്‌ കലക്കണം..
പേജുകൾ 15-29 എങ്കിലും തരണം...

സ്മിത • 2023-11-03 14:56

താങ്ക്സ്
പേജുകൾ കൂട്ടാം

Murukan • 2023-11-03 05:48

Nice

സ്മിത • 2023-11-03 07:26

താങ്ക്യൂ വെരി മച്ച്

Cyril • 2023-11-03 03:22

"മഴവില്ലിൽ നിന്ന് പറന്നിറങ്ങിയ നക്ഷത്രം"
ശെരിക്കും വ്യത്യസ്തമായ ഒരു ടൈറ്റില്‍ തന്നെയാണ്. സപ്‌തവര്‍ണ്ണങ്ങളിൽ നിന്നുതിർന്ന ആ നക്ഷത്രത്തെ കുറിച്ചറിയാൻ ആകാംഷ തോന്നിയാണ് വായിച്ചത്. ഒന്നും ഊഹിക്കാൻ കഴിയാത്ത വിധത്തില്‍ കുതിച്ചു നീങ്ങിയ ഈ കഥയെ വായിക്കാൻ നല്ല രസമുണ്ടായിരുന്നു. ഒത്തിരി ഇഷ്ട്ടപ്പെട്ടു.

പിന്നേ ഈ തീമിനെ വളച്ചുചുറ്റി കൂട്ടിമുട്ടിക്കുന്ന കാര്യം അല്‍പ്പം ചലഞ്ചിങ് ആയിരിക്കുമെന്നാണ് തോന്നുന്നത്. കാരണം magnetന്റെ same pole il ഇരിക്കുന്ന നെവിലും സാന്ദ്രയേയും opposite പോളുകളായി മാറ്റി ഒന്നായി ഒട്ടിക്കുക എന്നത് ചലഞ്ചിങ് തന്നെയായിരിക്കും... പക്ഷേ നിങ്ങളുടെ എഴുത്ത് വച്ച് നോക്കുമ്പോള്‍ നിങ്ങൾക്ക് അതൊക്കെ നിസ്സാരമായി കഴിയുമെന്ന് മനസ്സിലായി. നിങ്ങളുടെ എഴുത്തും ശൈലിയും എല്ലാം കിടിലമാണ്.

പിന്നേ third person വ്യൂവില്‍ നിങ്ങള്‍ക്ക് എന്തോ confusion ഉള്ളത് പോലെയാണ്  അനുഭവപ്പെട്ടത്... ചിലപ്പോ എന്റെ തോന്നല്‍ ആവാം, തെറ്റാണെങ്കിൽ ദയവായി ക്ഷമിക്കുക — ചില സ്ഥലങ്ങളിൽ "താൻ" എന്ന വാക്കിന് പകരം "അവള്‍" എന്നോ "സാന്ദ്ര" എന്നോ പറഞ്ഞിരുന്നെങ്കില്‍ കൂടുതൽ ചേരുമായിരുന്നു എന്ന് തോന്നി.

എന്തായാലും കഥ അടിപൊളി ആയിരുന്നു. അടുത്ത part വേഗം എഴുതാന്‍ കഴിയട്ടെ എന്നാശംസിച്ചു കൊണ്ട്‌ ഒരു വായനക്കാരൻ.

സ്മിത • 2023-11-03 14:55

ഹായ്...

സൈറ്റിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരിലൊരാളിൽ നിന്നും കിട്ടുന്ന ഈ വാക്കുകൾക്ക് മുമ്പിൽ എങ്ങനെ റെസ്പോണ്ട് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഞാൻ.

പോസ്റ്റ് ചെയ്യുന്ന ആദ്യമണിക്കൂറിൽ തന്നെ 100 ന് മേൽ ലൈക്കുകൾ, അടുത്ത ദിവസം അത് നാനൂറിന്നു മേൽ, കഥ ഹോം പേജിൽ നിന്ന് നീങ്ങുമ്പോൾ ആയിരം കടക്കുന്ന അപൂർവ്വം എഴുത്തുകാരിലൊരാളോട് അസൂയ തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു റൈറ്റർ അഭിനന്ദനത്തിന്റെ സ്വരത്തിൽ എന്റെ വാളിൽ വന്നപ്പോൾ ഐ വുഡ് സേ ഐ വാസ് അസ്റ്റോണിഷ്ഡ്....

സാംസൺ ആണല്ലോ ഇപ്പോൾ ഗ്രാഫിൽ കുതിക്കുന്നത്. നല്ല ഒരു സമയം നോക്കി അതിന്റെ ആദ്യ അദ്ധ്യായം മുതൽ വായിക്കാൻ പലവുരു ശ്രമിച്ചതാണ്. നോമ്പ് നോറ്റിരിക്കുമ്പോൾ മാത്രം ഇന്റർനെറ്റ് കിട്ടുന്ന ഒരിടത്ത് ആണിപ്പോൾ. ഇത്‌ നേരിട്ട് വാളിൽ ടൈപ്പ് ചെയ്യുന്നതല്ല. Word ഇൽ ടൈപ്പ് ചെയ്യുന്നു. നെറ്റ് വരുമ്പോൾ പേസ്റ്റ് ചെയ്യാൻ....

പലരുടെയും നല്ല കഥകൾ വായിച്ചത് അങ്ങനെയാണ്. ഞാൻ വായിക്കുമ്പോഴേക്കും അവ ഹോം പേജിൽ നിന്നും നീങ്ങിയിട്ട് ദിവസങ്ങൾ ആയിട്ടുണ്ടാകും...അതുകൊണ്ട് അപ്രീസിയെഷൻ എഴുതിയാൽ കാണുമോ എന്ന ആശങ്കയുമുണ്ടാവും.

നരേഷനെ പറ്റി പറഞ്ഞത് ശരിയാണ്. സൈറ്റിൽ വന്നു വായിച്ചപ്പോൾ എനിക്ക് തോന്നിയിരുന്നു. അത്തരം ചേർച്ചയില്ലായ്മയിലേക്ക് ശ്രദ്ധ കൊടുക്കാം. താങ്കളെപ്പോലെ ഒരാൾ വായിക്കുമ്പോൾ ഭാഷയുടെ കാര്യത്തിൽ കുറേക്കൂടി മിതത്വം പാലിക്കേണ്ടതുണ്ട്. അത് ചൂണ്ടിക്കാണിച്ചതിനു ഒരുപാട് നന്ദി...

ടൈറ്റിൽ ഇഷ്ടമായതിലും ഒത്തിരി സന്തോഷം...

നന്ദി....

സ്മിത

Cyril • 2023-11-03 20:11

പേജിന്റെ അടിസ്ഥാനത്തിൽ views കൂടുന്നു എന്നാണ്‌ എന്റെ വിശ്വസം (100 pages ഉള്ള കഥയെ ഒരാൾ വായിച്ചാൽ 100 views എന്ന് കാണിക്കും) പിന്നേ ചില വായനക്കാര്‍ക്ക് രണ്ടും മൂന്നും ID's ഇവിടെ ഉണ്ടാവും എന്നും ഞാൻ കരുതുന്നു, so ആ വകയില്‍ ഒരേ ആളുടെ രണ്ടോ മൂന്നോ likes കിട്ടാനും സാധ്യതയുണ്ട്.

So, സത്യം പറഞ്ഞാല്‍ likes and views നേക്കാളും വായനക്കാർ തരുന്ന comments നെയാണ് കൂടുതലായി ഞാൻ നെഞ്ചോട് ചേര്‍ക്കുന്നത്. അവർ തരുന്ന comments ലാണ് എന്റെ അംഗീകാരം ഞാൻ കാണുന്നത്. അതുകൊണ്ട്‌ comments ചെയ്യുന്ന അത്ര പേർ എന്നെ അംഗീകരിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. So ആ അടിസ്ഥാനത്തിൽ വച്ച് നോക്കുമ്പോ നിങ്ങൾ എന്നെക്കാളും very very best എന്ന് മനസ്സിലാക്കണം. So cheer up and always try to give your best.

സ്മിത • 2023-11-04 13:53

??

വിൽ ജാക്ക്സ് • 2024-06-21 18:28

Hai smitha bhabi.katha vere vere level thanneyanne.iniyum ningalude thoolikayil ninn ith polulla variety kathak pratheekshikkunnu.smitha geeyude marupadi kelkkan njan kaathirikkunnu.

വിൽ ജാക്ക്സ് • 2024-06-21 18:29

Hai smitha bhabi.katha vere vere level thanneyanne.iniyum ningalude thoolikayil ninn ith polulla variety kathakalpratheekshikkunnu.smitha geeyude marupadi kelkkan njan kaathirikkunnu.

Manu • 2023-11-03 03:12

തുടക്കം ❤️

സ്മിത • 2023-11-03 07:26

താങ്ക്യൂ സോ മച്ച്

Q • 2023-11-03 00:19

തന്റെ കഥകൾ പൊതുവെ വായിക്കാറില്ല കാരണം എന്തോ അങ്ങോട്ട് മനസ് വരുന്നില്ല ഒരു പക്വത വരാത്ത പോലെ ചില കാര്യങ്ങൾ അങ് അംഗീകരിക്കാൻ ബുദ്ധിമുട്ട്
അതിനാൽ കാത്തിരിക്കുക ആയിരുന്നു
ലൗ സ്റ്റോറി എന്നത് കണ്ടത് കൊണ്ട് വായിച്ചതാണ്
സത്യം പറഞ്ഞാൽ നേവിൽ എന്നിക്ക് ഇഷ്ടപ്പെട്ടു എനിക്കും അങ്ങനെ ഒരു മൈൻഡ് സെറ്റ് ആണ് പ്രണയത്തിന്റെ കാര്യത്തിൽ

ഇഷ്ടമല്ലാത്ത ഒരു കഥാപാത്രം അത് നായിക തന്നെ ആണ് കാരണം ആ സ്വഭാവം തന്നെ എന്നിക്ക് ഇഷ്ടമല്ലാത്ത ഒന്നാണ്  കാരണം ഒരാളെ ഇഷ്ടപ്പെട്ടു അവനെ പ്രേമിക്കുന്നു സമ്മതിച്ചു അതേ സമയം വേറെ ഒരാളെ ഇഷ്ടപെട്ട കാരണം മൂലം അവനെ ഉപേക്ഷിച്ച് മാറ്റവന്റെ കൂടെ പോയി. ഒരു പരിധി വരെ എന്നിക്ക് അത് അംഗീകരിക്കാം .പക്ഷെ അവന്റെ കൂടെ നിന്നുകൊണ്ട് മറ്റവനെ ഉ**ന്ന
പരുപാടി ഉണ്ടല്ലോ .എന്നിക്ക് കലി ഉള്ള കാര്യം വേറെ ഇല്ല

കഥ ഒക്കെ കൊള്ളാം ഇഷ്ടപ്പെട്ടു
അടുത്ത ഭാഗം വേഗം പോരട്ടെ

സ്മിത • 2023-11-03 07:26

അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി...

Riderx • 2023-11-05 23:10

I am not offending you. പക്വത വരാത്തത് എന്റെ മനസിനാണ്

ഇപ്പോഴാ ഞാൻ അത് ശ്രദ്ധിച്ചത്

Mouli • 2023-11-02 23:17

നല്ല തുടക്കം

സ്മിത • 2023-11-03 07:25

ഒരുപാട് നന്ദി...

rashid • 2023-11-02 23:04

ചേച്ചി കൊള്ളാം. തുടക്കം ഗംഭീരമായി. As usual പൊളി ആയി വരട്ടെ ഓരോ ഭാഗങ്ങളും

സ്മിത • 2023-11-03 07:25

താങ്ക്യൂ സോ മച്ച് തുടർന്നും സപ്പോർട്ട് വേണം

Rodin • 2023-11-02 22:26

Smithaji thalam thettiya tharattu onnu poorthiyakkumo plz..

സ്മിത • 2023-11-02 22:48

രാജയോട് ആലോചിച്ചിട്ട് അത് പൂർത്തിയാക്കാൻ ശ്രമിക്കാം

alby • 2023-11-02 22:21

എന്നാൽ മൂനാം കമന്റ്‌ എന്റെ വക. സെക്കന്റ്‌ കുട്ടൻ കൊണ്ട് പോയി റിപ്ലൈ രൂപത്തിൽ.

മറ്റൊരു ശിശിരം ഇവിടെ ഞാൻ പ്രതീക്ഷിക്കുന്നു.

സ്മിത • 2023-11-02 22:48

ഹലോ ആൽബി...

മറ്റൊരു ശിഷ്യരം ആവുമോ എന്നെനിക്കറിയില്ല....

ശിശിരത്തിൽ ഈറോട്ടിക്സ് ഇല്ലായിരുന്നു...
ഇതിൽ പക്ഷേ ഉണ്ടാകും...

അത് ഇഷ്ടമല്ലെങ്കിലും സൈറ്റിന്റെ നിയമങ്ങൾ അങ്ങനെ ആയതുകൊണ്ട്.....

കഴിയുന്നതും നന്നാക്കി എഴുതാൻ ശ്രമിക്കും...
സപ്പോർട്ടിനായി കൂടെയുണ്ടാകും എന്നറിയാവുന്നതുകൊണ്ട് സപ്പോർട്ട് ചെയ്യണേ എന്ന് പറയുന്നില്ല...

സസ്നേഹം
സ്മിത

Mandhan Raja • 2023-11-02 21:25

ബിസി ആയത് മനസിലായപ്പോൾ തോന്നി കഥ പുരയിൽ ആകുമെന്ന്...

വായിച്ചില്ല....ജസ്റ് കേറിയപ്പോൾ ഫസ്റ്റ് കമന്റ് ആയി ഇട്ടെന്നെ ഉള്ളൂ....രാജയുടെ കമന്റ് 24 hours മോഡറേഷൻ മാറ്റി വന്നാൽ ഒന്നാമത് ആകും...അല്ലെങ്കിൽ നൂറ്റൊന്നാമതും .....

നാളെ കാണാം.
Cu ❤️?-രാജാ

സ്മിത • 2023-11-02 22:45

സാരമില്ല ഡോക്റ്റർ...

സ്മിത • 2023-11-02 22:46

പ്രിയപ്പെട്ട രാജാ....

എന്റെ കഥകളോടൊപ്പം അഭിനന്ദനത്തിന്റെ രൂപത്തിൽ താങ്കൾ എപ്പോഴും ഉണ്ടാവും എന്ന് എനിക്കറിയാം....

വായിച്ചു കഴിഞ്ഞ് വീണ്ടും പ്രതീക്ഷിക്കുന്നു...

സസ്നേഹം
സ്മിത