മിഴി 2 [രാമന്‍]
"തൊട്ട് താടാ കൊരങ്ങാ." കണ്ണെടുക്കാതെ നോക്കി നിന്നത് കണ്ട് അവൾ ചൂടായി.. ഞാൻ വിരലിൽ ചന്ദനം എടുത്ത് ആ നെറ്റിയിലേക്ക് നോക്കി.. തൊട്ടു തരുന്നതിനു മുന്നേ ഒരുകാര്യം കൂടെ ചെയ്യണമെന്ന് തോന്നി.. ചുറ്റും നോക്കിയപ്പോൾ ആരും തന്നെ നോക്കുന്നേയില്ല.. ഞാൻ ആ നെറ്റിയിലേക്ക് എന്റെ ചുണ്ടുകൾ കൊണ്ടുപോയി എന്റെ ശ്വാസം ചുണ്ടെത്തുന്നതിനു മുന്നേ ആ നെറ്റിയിൽ തട്ടിയിട്ടുണ്ടാവും തലപൊക്കാൻ ഒരു ശ്രമം.. അതിനു മുന്നേ നല്ലൊരുമ്മ ആ നെറ്റിയിൽ കൊടുത്തു.മോശം ആയോ ഒരനക്കവുമില്ല!!! തലപൊക്കിയപ്പോ കണ്ണടച്ച് നിൽക്കുന്ന ചെറിയമ്മ.. കൺ കോണിൽ നനവ്.സന്തോഷമായിക്കാണും ഞാൻ കരുതി. നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തപ്പോ ആള്‍ കണ്ണ് തുറന്നു.. "എന്തിനാട ഈ ഉമ്മ " ചെറിയ വിഷമത്തോടെയുള്ള പറച്ചിൽ ആ കണ്ണുകൾ എന്റെ നേർക്ക് ഉയർത്തിയപ്പോ ഞാൻ അങ്ങ് ഇല്ലാതായി . " എന്റെ ചെറിയമ്മയല്ലേ? "വിഷമം കാട്ടി ഞനും പറഞ്ഞു "പോടാ..." ആ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ ഒരുകുന്നത് ഞാൻ കണ്ടു. "പോടാ പട്ടി " കണ്ണുകൾ തുടച്ചുകൊണ്ട് വീണ്ടും വിളി "അതേ.. ഇത് അമ്പലാ ട്ടോ ഇങ്ങനൊന്നും വിളിക്കാൻ പറ്റില്ല " ഞാനവളെ പേടിപ്പിക്കാൻ നോക്കി.. "ഞാനിനിയും വിളിക്കും പോടാ.. പോടാ,..പോടാ പട്ടി,തെണ്ടി ." വീണ്ടും വീണ്ടും വിളിച്ചു കൊണ്ട് കരഞ്ഞു എന്റെ നെഞ്ചിലേക്ക് വീണപ്പോ ഞാൻ വല്ലാതായി. വിങ്ങി കരയുന്ന ചെറിയമ്മയെ ചുറ്റി പിടിച്ചു ഞാൻ ചുറ്റും ഒന്ന് നോക്കി എന്താ ഇപ്പൊ കാട്ടുകാ... ആളുകൾ ഒന്നും നോക്കുന്നില്ലെങ്കിലും ഒരു മടി. "ചെറിയമ്മേ.... ചെറിയമ്മെ " ഞാൻ വീണ്ടും ചുറ്റും നോക്കി വിളിച്ചു "എന്താ.. യിത് .നോക്ക് ആളുകളൊക്കെ നോക്കുന്നുണ്ട്.ട്ടോ. നിന്നെ ഞാനെന്തേലും ചെയ്തു എന്ന് വിചാരിക്കും ട " വിങ്ങി കരയുന്ന അവളെ തല ഞാനൊന്ന് പൊക്കാൻ നോക്കിയാണത് പറഞ്ഞത്.. എവിടെ മുറുക്കെ കെട്ടി പിടിച്ചു നിന്ന ആ സാധനത്തിന് ഒരനക്കവുമില്ല.. "വിചാരിച്ചോട്ടെ ഞാൻ വിടില്ല നീ പോടാ.." ആ കൈകൾ എന്നെ ചുറ്റി കുറച്ചുകൂടെ മുറുകുന്നത് ഞാനറിഞ്ഞു. ആ സ്നേഹം കണ്ടു എനിക്ക് പാവം തോന്നി.. ഇത്രനാൾ അടുത്തുണ്ടായിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കീട്ടില്ല ഈ സാധനത്തിനെ.. ഇത്ര പാവവും കുറുമ്പിയുമാണെന്ന് ഇന്നല്ലെയറിയുന്നത്. ഇത്ര കാലവും മെക്കിട്ടു കേറിയത് സ്നേഹം കൊണ്ടായിരിക്കും ഞാനെത്ര തല്ലിയിട്ടുണ്ട്.. പാരപണിഞ്ഞിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്.. ഇഷ്ടത്തോടെ കൊണ്ടുതന്ന എത്ര ഭക്ഷണം ഞാൻ തട്ടി തെറുപ്പിച്ചിട്ടുണ്ട്.എത്ര നാൾ ഈ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്. ഇപ്പൊ ആലോചിക്കുമ്പോൾ പാവം തോന്നുന്നു. ഞാനാ തലയിൽ ഒന്നുഴിഞ്ഞു.. കരച്ചിൽ ഒന്നടങ്ങിയിട്ടുണ്ട്...കണ്ണ് തുടച്ചുകൊണ്ട് ചെറിയമ്മയകന്നപ്പോ. അപ്പുറത്തുനിന്ന് ഹരി വരുന്നത് കണ്ടു.
💬 Comments
View all comments