0%
Chapter 2

മിഴി 2 [രാമന്‍]

Author : രാമൻ | Read All Parts | 👁 5170 |

"മുറിക്കഭീ...." അമ്മ പറഞ്ഞു.. ഞാൻ കത്തിയും പിടിച്ചു മുന്നിലുള്ള അച്ഛനെയും അമ്മയും പിന്നെ എന്റെ ചെറിയമ്മയെയും നോക്കി.അവൾ നല്ലയൊരു ചിരി തന്നു.. "മുറിച്ചെ ടോ..... " അമ്മ വീണ്ടും.. ഞാൻ കത്തി പിടിച്ചു എങ്ങനെയാ മുറിക്കെണ്ടേ എന്നാലോചിച്ചു..തലയിൽ പണ്ട് സ്കൂളിൽ പഠിച്ച ഒരു പൈ യും.. മൂന്ന് റേഡിയനുമൊക്കേ കടന്നു വന്നു ആകെ മൊത്തം അംഗലാപ്പ്.എവിടുന്ന് തുടങ്ങണം എന്നുള്ള സംശയം. "നീ എന്താ അഭി കാട്ടുന്നെ " ചിരിച്ചുകൊണ്ട് അമ്മയും അച്ഛനും. ചെറിയ ഒരു കുണുങ്ങി ചിരി ബാക്കിൽ നിന്നും.പറയുന്നവർക്ക് അങ്ങ് പറഞ്ഞാൽ മതിയല്ലോ മുറിക്കുന്നത് ഞാൻ അല്ലെ. "ഇതേ സർജിക്കൽ ബ്ലേഡ് വെച്ചുള്ള കളിയല്ല, കേക്കാണ് കേക്ക്.. " ഞാൻ പുച്ഛത്തോടെ അമ്മയോട് പറഞ്ഞു.. അത് കേട്ട് അച്ഛന് ചിരി.. "ഡാ ഡാ..വേണ്ടട്ടോ " അമ്മയുടെ ഭീഷണി. അവസാനം സർജിക്കൽ ബ്ലേഡ് പിടിക്കുന്ന കൈകൾ തന്നെ എന്റെ സഹായത്തിനെത്തി.. മുറിച്ചു. ചെറിയമ്മയും അച്ഛനും ബര്ത്ഡേ വിഷ് ചെയ്യുന്ന കേട്ടു.. ആദ്യ കഷ്ണം ഞാൻ അച്ഛന് നീട്ടിയപ്പോ അച്ഛന്നല്ലൊരു ചിരിയോടെ തടഞ്ഞു. "നിന്നെ പുറത്തേക്ക് കൊണ്ടോരാൻ ഒരുപാടു വേദന ആ പാവം സഹിച്ചെടാ അവൾക്ക് കൊടുക്കാദ്യം " പാവം പിടിച്ച വാക്കയിരുന്നെങ്കിലും കേട്ടപ്പോ കണ്ണീച്ചെറിയൊരു നീറ്റൽ. ഞാൻ അമ്മക്ക് നേരെ നീട്ടി. സുന്ദരി എന്നെ ഉമ്മ കൊണ്ട് മൂടി. പിന്നെ അച്ഛനും നീട്ടി. അവസാനം അവസരം വന്നു.എന്റെ ചെറിയമ്മക്ക് ഒരു കഷ്ണം.എന്നെ ഒറ്റയടിക്ക് മാറ്റിയ ആളല്ലേ. വല്ലാതെ ആഗ്രഹിച്ചു ഞാൻ മുറിച്ചെടുത്തു തിരിഞ്ഞു. നിരാശയായി!!! അവൾ പുറകിലില്ല.. സങ്കടം വന്നുപോയി. അച്ഛനും അമ്മയിലും ഒരു പ്രത്യേക ഭാവം ഞാൻ ശ്രധിച്ചു. ഒരിക്കലും ഇല്ലാത്തത് നടന്നതിനുള്ള ആശ്ചര്യം. എന്റെ മുഖത്തെ നിരാശ അവർക്ക് കാണാപറ്റിക്കാണും ..പക്ഷെ എന്റെ മനസ്സ് കിടന്നു വിങ്ങി.. അവൾ പോയിരിക്കുന്നു.. കാരണം ഞാൻ തന്നെയാണ്. പണ്ടൊരു ബര്ത്ഡേയ്ക്ക് കേക്ക് മുറിച്ചു അച്ഛനും അമ്മയും അവൾക്കൊരു കഷ്ണം കൊടുക്കാൻ പറഞ്ഞതിന് ഞാൻ എല്ലാം തട്ടി തെറിപ്പിച്ചു ദേഷ്യം പിടിച്ചു പോയീട്ടുണ്ട്.പിന്നെ അവൾ വന്നൊന്ന് പോവും.ഞങ്ങളുടെ സന്തോഷം എന്തിനു കളയുന്നതെന്ന് വിചാരിച്ചു കാണും . ഇന്നും അതേ പോലെ സംഭവിച്ചു.. എന്നാലും ഞാൻ ഇന്ന് മുഴുവൻ അവളുടെ കൂടെയില്ലായിരുന്നോ.. എന്നെ ഒന്ന് മനസ്സിലാക്കാനും പറ്റീല്ലേ?

💬 Comments

View all comments