മിഴി 2 [രാമന്‍]
"ഇനി....." പെട്ടന്നവൾ ആ കണ്ണുകൾ ഉയർത്തി ആലോചിച്ചു. "ഹാ എനിക്ക് ഒറ്റക്ക് പോവാൻ പേടിയായത് കൊണ്ട്... ചെറിയമ്മയുടെ കൂടെ ഞാൻ പൊന്നോട്ടെ എന്ന് ചോദിക്ക്?" അത് കേട്ടപ്പോ ഞാൻ ഒന്ന് പുറത്തേക്ക് നോക്കി.പെട്ടന്ന് എനിക്ക് ചിരി വന്നു. പിന്നെ ആ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ .പുറത്ത് ഇരുട്ടെല്ലാം ഏതാണ്ട് വിട്ടിട്ടുണ്ട്.. സമയം ആറു കഴിഞ്ഞിരിക്കും.. ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി...കേൾക്കാൻ കാത്തിരിക്കാണ് സാധനം. അവളുടെ പേടി എന്റെ മേത്തിട്ട്.. എന്നെ കൊണ്ട് പെർമിഷൻ ,അവളോട് ചോദിപ്പിക്കുന്നത് കണ്ടില്ലേ... "മോനെ കുട്ടാ സമയം പോണു " അക്ഷമയയോടെ അവൾ.. "ചെറിയമ്മേ... എനിക്ക് ഒറ്റക്ക് പോവാൻ പേടിയാ. അതോണ്ട്. ഒരു കച്ചറയുമുണ്ടാക്കില്ല കൂടെ വന്നോട്ടെ ഞാൻ ?" പരമാവധി അതവളുടെ മനസ്സിൽ തട്ടിക്കാൻ നോക്കി ഞാൻ കാര്യം പറഞ്ഞു.. "ഹ്മ്മ് " ഒരു നീട്ടിയ മൂളൽ തന്ന് എന്നെയൊന്നു തറപ്പിച്ചു നോക്കി അവൾ പതിയെ വാതിൽ അടച്ചു.. ഹമ്മേ.. ഞാൻ തലയിൽ കൈകൊടുത്തു ചുറ്റിനുമോന്ന് കറങ്ങി..എന്നെ കൊല്ലൂല്ലോ.നെഞ്ച് കിടന്നു വിങ്ങുന്നു.എന്താ ആ നോട്ടം .സഹിക്കാൻ കഴിയുന്നില്ല.. പണ്ടിങ്ങനെ തറപ്പിച്ചു നോക്കിയാൽ രണ്ടു ചീത്തയായിരുന്നു എന്റെ പതിവ്.ഇപ്പൊ ആ മുഖം കാണുമ്പോൾ എങ്ങനെ ഞാൻ ചീത്ത പറയും. ഞാനാ അടച്ച വാതിലേക്ക് നോക്കി.. വരട്ടെ ഇനി എന്തൊക്കെ നടക്കുവോ ആവോ...സൈഡിൽ കൈവരിയിൽ ഊന്നി ഞാൻ പുറത്തേക്ക് നോക്കി നിന്നു... മുന്നിൽ കുറച്ചു ദൂരെയുള്ള റോട്ടിലൂടെ തലയിൽ തോർത്തിട്ട് കയ്യിൽ പാൽപാത്രവുമായി സൊസൈറ്റിയിൽ പാൽ കൊടുത്തു വരുന്ന ആൾളുകൾ പോവുന്നുണ്ട്.ബാക്കിൽ ഓടി വന്ന പട്ടിയെ പേടിയോടെ നോക്കി കല്ലെടുത്തെറിയുന്ന അവരെ നോക്കി നിന്നപ്പോ .. പെട്ടന്ന് സൈഡിൽ വാതിൽ തുറന്നു.ഇത്ര പെട്ടന്ന് കഴിഞ്ഞോ? എന്റെ തല ഓട്ടോമാറ്റിക് പോലെ തിരിഞ്ഞു. ഈശ്വര എന്തായിത് കാണുന്നെ 'അനുപമേ....'ന്ന് വിളിക്കാൻ തോന്നി ആ ഐശ്വര്യം കണ്ടിട്ട്..കറുത്ത ബോർഡർ ഉള്ള സെറ്റുസാരി ചുറ്റി,മുടി വിടർത്തിയിട്ട്, കണ്ണിൽ നേർത്ത കരിമഷി തേച്ചു. ഒളുപ്പിച്ച ചിരിയോടെ നോക്കുന്ന അവളെ പിന്നെന്തു വിളിക്കണം. "പോരുന്നുണ്ടേൽ പൊന്നോ ട്ടോ " അവൾ എന്നെ നോക്കി പറഞ്ഞു നടന്നു. തെണ്ടീ....... നല്ലത് പോലെ ഒന്ന് നോക്കാനും സമ്മതിക്കില്ലേ? സുന്ദരിയായിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞേനെ.കേൾക്കാൻ നിനക്ക് ഭാഗ്യമില്ലെന്‍റെ കുട്ടീ.....ഞാൻ അവളുടെ പിന്നിൽ നടന്നു.. സ്റ്റെപ് താഴെക്കിങ്ങുമ്പോൾ, ഞാൻ പുറകിലുണ്ടോന്ന് നോക്കാൻ ചെറിയമ്മ ഒന്ന് തിരിഞ്ഞു നോക്കി. അമ്മേ ആ നോട്ടം. സഹിക്കാൻ കഴിഞ്ഞില്ല കണ്ണുകൾ ഞാൻ മാറ്റി കളഞ്ഞു.
💬 Comments
View all comments